'കേരള കള്‍ച്ചര്‍' പരിപാടി സംഘടിപ്പിച്ച് പ്രിയദര്‍ശനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്റര്‍

Mail This Article
റിയാദ് ∙ രാസ ലഹരിക്കൊപ്പം ഡിജിറ്റല്‍ ലഹരിയും അപരനെ കേള്‍ക്കാനുള്ള മനുഷ്യന്റെ സഹന ശേഷി നഷ്ടപ്പെടുത്തുന്നുണ്ടെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. പ്രിയദര്‍ശനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്റര്‍ റിയാദില്‍ സംഘടിപ്പിച്ച 'കേരള കള്‍ച്ചര്‍' ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രിയദര്‍ശനി ഫൗണ്ടേഷന്‍ സൗദി കോഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജന. സെക്രട്ടറി പി എ സലിം ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്ക്, എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍, ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ കുഞ്ഞി കുമ്പള എന്നിവര്‍ സംസാരിച്ചു. പ്രിയദര്‍ശനി പബ്ലിക്കേഷന്‍ അക്കാദമിക് കൗണ്‍സില്‍ അംഗം അഡ്വ. എല്‍ കെ അജിത്ത് സ്വാഗതവും തല്‍ഹത്ത് തൃശൂര്‍ നന്ദിയും പറഞ്ഞു.