സൗഹൃദ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കയ്‌റോയിലെത്തി

Mail This Article
അബുദാബി ∙ സൗഹൃദ ഈജിപ്ത് സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ കയ്‌റോയിലെത്തി. കയ്‌റോ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യുഎഇ പ്രസിഡന്റിനെയും സംഘത്തെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി സ്വീകരിച്ചു.
വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ ഊഷ്മളമായ വരവേൽപും നൽകി. ഇരു നേതാക്കളും ആശംസകൾ നേരുകയും രണ്ട് രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്ന സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു.
പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷൽ അഫയേഴ്‌സിന്റെ ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൺ അൽ നഹ്യാൻ എന്നിവർ യുഎഇ പ്രസിഡന്റിനെ അനുഗമിക്കുന്നു.