തീവ്രമഴ: സൗദിയിൽ വെള്ളിയാഴ്ച വരെ ജാഗ്രതാ നിർദേശം

സൗദി അറേബ്യയിൽ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
സൗദി അറേബ്യയിൽ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
സൗദി അറേബ്യയിൽ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
റിയാദ് ∙ സൗദി അറേബ്യയിൽ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അതിനാൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയും നീന്തൽ ഒഴിവാക്കുകയും ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു. മക്ക മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ഇവിടങ്ങളിൽ പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടായേക്കാം.
അസീർ, ജസാൻ, ബഹ മേഖലകളിലും സമാനമായ അവസ്ഥ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൂടാതെ, നജ്‌റാൻ മേഖലയിൽ മിതമായ മഴ പെയ്യുമെന്നും മദീനയിൽ നേരിയ മഴ ഉണ്ടാകുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ ഔദ്യോഗിക ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിയാൻ സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.