ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വിഎഫ്എസ് ഉദ്യോഗസ്ഥർ സൗദിയുടെ പടിഞ്ഞാറൻ മേഖലയിൽ ഏപ്രിൽ മാസത്തിൽ നടത്തുന്ന സേവന സന്ദർശനത്തിന്റെ ദിവസങ്ങളും സ്ഥലങ്ങളും ജിദ്ദ കോൺസുലേറ്റ് പരസ്യപ്പെടുത്തി.

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വിഎഫ്എസ് ഉദ്യോഗസ്ഥർ സൗദിയുടെ പടിഞ്ഞാറൻ മേഖലയിൽ ഏപ്രിൽ മാസത്തിൽ നടത്തുന്ന സേവന സന്ദർശനത്തിന്റെ ദിവസങ്ങളും സ്ഥലങ്ങളും ജിദ്ദ കോൺസുലേറ്റ് പരസ്യപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വിഎഫ്എസ് ഉദ്യോഗസ്ഥർ സൗദിയുടെ പടിഞ്ഞാറൻ മേഖലയിൽ ഏപ്രിൽ മാസത്തിൽ നടത്തുന്ന സേവന സന്ദർശനത്തിന്റെ ദിവസങ്ങളും സ്ഥലങ്ങളും ജിദ്ദ കോൺസുലേറ്റ് പരസ്യപ്പെടുത്തി. സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിലുള്ള പ്രവാസികൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ നൽകുന്നതിനാണ് ഈ സന്ദർശനം സംഘടിപ്പിക്കുന്നത്. സന്ദർശന ദിവസങ്ങളിൽ രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽനിന്ന് വിവിധ സേവനങ്ങൾ ലഭ്യമാകും.

ഏപ്രിൽ 11ന് യാമ്പു ടൗണിലെ കൊമേഴ്സ്യൽ പോർട്ടിന്റെ എതിർവശത്തുള്ള ഹയാത്ത് റദ് വ ഹോട്ടലിലും, ഏപ്രിൽ 18ന് അൽ ബാഹയിലെ അൽ ഫലഹ് ഹോട്ടലിലും തബൂക്കിലെ വി.എഫ്.എസ് ഗ്ലോബൽ ഇന്ത്യ പാസ്പോർട്ട് ആപ്ലിക്കേഷൻ സെന്ററിലും സേവനങ്ങൾ ലഭ്യമാകും. ഏപ്രിൽ 25ന് അബഹയിലെ ഇന്ത്യ പാസ്പോർട്ട് ആപ്ലിക്കേഷൻ സെന്റിലും (വിഎഫ്എസ് സെന്റർ, ഖമീസ് മുഷൈത്ത്), ബിഷയിലെ ബിഷ ടവറിലും സേവനങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഏപ്രിൽ 26ന് നജ്റാനിലെ വിഎഫ്എസ് സെന്ററിലും സേവന സന്ദർശനം നടത്തുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

ADVERTISEMENT

പാസ്പോർട്ട് പുതുക്കുക, സാക്ഷ്യപ്പെടുത്തുക തുടങ്ങിയ സേവനങ്ങൾക്കായി ഓരോ മേഖലയിലുമുള്ള ഇന്ത്യക്കാർ അന്നേ ദിവസംതന്നെ അവസരം പ്രയോജനപ്പെടുത്തണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സന്ദർശന തീയതിയുടെ തൊട്ടുമുൻപ് 7 ദിവസങ്ങൾക്കുള്ളിൽ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്ക് ഉപയോഗിച്ച് സേവനങ്ങൾ ലഭിക്കുന്നതിന് അപ്പോയിന്റ്മെന്റ് എടുക്കണം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന മുൻഗണനാക്രമത്തിൽ ആയിരിക്കും അവസരം നൽകുകയെന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.

English Summary:

Indian Consulate in Jeddah has announced the dates and locations of the service visits of VFS officials to western region of Saudi Arabia in April.