കാസർകോട് ഫെസ്റ്റ് ഏപ്രിൽ 26ന് അബുദാബി ബാഹിയയിൽ

കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കാസർകോട് ഫെസ്റ്റ് ഏപ്രിൽ 26ന് അബുദാബി ബാഹിയയിൽ നടക്കും.

അബുദാബി ∙ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കാസർകോട് ഫെസ്റ്റ് ഏപ്രിൽ 26ന് അബുദാബി ബാഹിയയിൽ നടക്കും. കലാകായിക മത്സരങ്ങൾ, സംസ്കാരിക സംഗമങ്ങൾ, സംഘടന ക്യാംപുകൾ, മെഡിക്കൽ ക്യാംപുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
കാസർകോട് ജില്ലയിലെ പ്രമുഖ നേതാക്കളും സാംസ്കാരിക നായകരും ഉത്സവത്തിന് എത്തും. ഇതോടനുബന്ധിച്ച് ഫെസ്റ്റിന്റെ ലോഗോ വ്യവസായി ഡോ. ആബൂബക്കർ കുറ്റിക്കോൽ പുറത്തിറക്കി. ഹനീഫ് പടിഞ്ഞാറമൂല, അസീസ് അറാട്ടുകടവ്, ബദറുദ്ധീൻ ബെൽത്ത, മുഹമ്മദ് ആലംപാടി, സമീർ തായലങ്ങാടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.