മസ്കത്തിൽ നടുറോഡിൽ ബൈക്കുകളിൽ സാഹസിക പ്രകടനം; ഡ്രൈവർമാർ അറസ്റ്റിൽ, വാഹനങ്ങളും പിടിച്ചെടുത്തു

മസ്‌കത്ത് ∙ മസ്‌കത്ത് ഗവര്‍ണറേറ്റിൽ അപകടകരമായ തരത്തിൽ ബൈക്ക് ഓടിച്ച അനവധി പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. 9 ബൈക്കുകള്‍ പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസമാണ് പൊതു ക്രമസമാധാനം തടസപ്പെടുത്തുന്ന തരത്തിൽ ഒരു സംഘം യുവാക്കൾ ബൈക്കുകൾ ഓടിച്ചത്. ബൈക്കുകളിലെ അഭ്യാസ പ്രകടനത്തിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
നടുറോഡിൽ ബൈക്കുകളിൽ സാഹസിക പ്രകടനം നടത്തുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.