അൽഉലയിലെ കർഷകരുടെ ഹൃദയത്തുടിപ്പായി അൽമൻഷിയ ചന്ത
മരുഭൂമിയുടെ മടിത്തട്ടിലെ പച്ചപ്പായ അൽഉലയുടെ ജീവനാഡിയാണ് അൽമൻഷിയയിലെ കർഷക ചന്ത (ഫാർമേഴ്‌സ് മാർക്കറ്റ്).

അൽ ഉല ∙ മരുഭൂമിയുടെ മടിത്തട്ടിലെ പച്ചപ്പായ അൽഉലയുടെ ജീവനാഡിയാണ് അൽമൻഷിയയിലെ കർഷക ചന്ത (ഫാർമേഴ്‌സ് മാർക്കറ്റ്). കാലം കാത്തുവെച്ച കച്ചവടപ്പെരുമയുടെയും കൈത്തൊഴിൽ വൈഭവത്തിന്റെയും നേർക്കാഴ്ചയാണ് ഇവിടം. തലമുറകളായി കൈമാറിവന്ന കരവിരുത് ഇവിടെ ഈന്തപ്പനയോലകളിലും മൺപാത്രങ്ങളിലും തുണിത്തരങ്ങളിലും സുഗന്ധദ്രവ്യങ്ങളിലും പുനർജനിക്കുന്നു.
ഈന്തപ്പഴത്തിന്റെ മധുരം നുണഞ്ഞും, മണ്ണിന്റെ ഗന്ധമുള്ള പച്ചക്കറികളുടെ പുതുമ അറിഞ്ഞും ഇവിടെയെത്തുന്ന ഓരോരുത്തരും അൽഉലയുടെ തനത് രുചിക്കൂട്ട് അനുഭവിക്കുന്നു. കേവലം ഒരു കച്ചവടസ്ഥലം എന്നതിലുപരി, പ്രാദേശിക സംരംഭകരുടെയും കരകൗശല വിദഗ്ധരുടെയും സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന ഒരിടം അൽമൻഷിയയിലെ കർഷക ചന്ത.
അൽഉലയുടെ പൈതൃകത്തിന്റെ അടയാളമായ ഈ ചന്ത, സന്ദർശകരെ അവരുടെ സംസ്കാരത്തിന്റെ ആഴങ്ങളിലേക്ക് ക്ഷണിക്കുന്നു. റോയൽ കമ്മീഷൻ ഫോർ അൽ ഉല ഈ പൈതൃകത്തെ സംരക്ഷിച്ചുകൊണ്ട്, കാലത്തിനനുസരിച്ച് ഈ ചന്തയെ കൂടുതൽ മനോഹരമാക്കുകയാണ്. അൽഉലയുടെ ഹൃദയത്തുടിപ്പായി, അൽമൻഷിയ കർഷക ചന്ത ഇന്നും സജീവമായി നിലകൊള്ളുന്നു.