സംഗീത ഷോ, ശിൽപശാലകൾ; ഖത്തറിലെ പ്രവാസികൾക്കായി ഏഷ്യൻ ടൗണിൽ വിപുലമായ ഈദ് ആഘോഷം
ദോഹ ∙ ഖത്തറിലെ പ്രവാസികൾക്കായുള്ള ഈദുൽ ഫിത്ർ ആഘോഷങ്ങൾ ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗണിൽ നടക്കും. ഈദ് നമസ്കാരത്തിനും ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിങ് വേദിയാകും.

വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് ആണ് പ്രവാസികൾക്കായി ഈദ് ആഘോഷം സംഘടിപ്പിക്കുന്നത്. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാർക്കിങ്ങിൽ പെരുന്നാൾ ദിനത്തിൽ പുലർച്ചെ 5.15ന് ആണ് ഈദ് നമസ്കാരം നടക്കുക.
പെരുന്നാളിന്റെ ആദ്യ 2 ദിവസങ്ങളിലായാണ് ഇതേ വേദിയിൽ തന്നെ ഈദ് ആഘോഷങ്ങൾ നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം 3.30 മുതൽ രാത്രി 9 മണി വരെ വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറും. സംഗീത പരിപാടികൾ, കാണികൾക്കായി റാഫിൾ ഡ്രോ, സ്കൂൾ വിദ്യാർഥികളുടെയും വിവിധ കമ്യൂണിറ്റി ഗ്രൂപ്പുകളുടെയും സാംസ്കാരിക പരിപാടികൾ എന്നിവയെല്ലാമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ആഘോഷങ്ങൾക്ക് പുറമെ സ്വകാര്യ ക്ലിനിക്കുകളുടെ നേതൃത്വത്തിൽ ഈദ് ആഘോഷത്തിലേക്ക് എത്തുന്നവർക്ക് സൗജന്യ പ്രമേഹ, രക്തസമ്മർദ പരിശോധനകളും നടത്താനുള്ള സൗകര്യമുണ്ടാകും. സേഫ്റ്റി, സുരക്ഷാ, ആരോഗ്യ സംബന്ധമായ ബോധവൽക്കരണ ശിൽപശാലകളും അരങ്ങേറും. എല്ലാവർക്കും പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.