യുഎഇയിൽ അഞ്ച് ബാങ്കുകൾക്കും രണ്ട് ഇൻഷുറൻസ് കമ്പനികൾക്കും കനത്ത പിഴ

കോമൺ റിപോർട്ടിങ് സ്റ്റാൻഡേർഡ്, ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ട് എന്നിവയുടെ റിപോർട്ടിങ് ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് അഞ്ച് ബാങ്കുകൾക്കും രണ്ട് ഇൻഷുറൻസ് കമ്പനികൾക്കും യുഎഇ സെൻട്രൽ ബാങ്ക് ആകെ 2.621 ദശലക്ഷം ദിർഹം പിഴ ചുമത്തി.

അബുദാബി ∙ കോമൺ റിപോർട്ടിങ് സ്റ്റാൻഡേർഡ്, ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ട് എന്നിവയുടെ റിപോർട്ടിങ് ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് അഞ്ച് ബാങ്കുകൾക്കും രണ്ട് ഇൻഷുറൻസ് കമ്പനികൾക്കും യുഎഇ സെൻട്രൽ ബാങ്ക് ആകെ 2.621 ദശലക്ഷം ദിർഹം പിഴ ചുമത്തി.
പോരായ്മകൾ പരിഹരിക്കാൻ ഈ ധനകാര്യസ്ഥാപനങ്ങൾക്ക് മതിയായ സമയം നൽകിയിട്ടും സാമ്പത്തിക റിപോർട്ടിങ്ങിലെ കൃത്യതയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ആഗോള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
ആഗോള സുതാര്യത, നികുതി വ്യവസ്ഥയുടെ സമഗ്രത, നികുതി വെട്ടിപ്പ് തടയൽ എന്നിവയുമായി ബന്ധപ്പെട്ട രാജ്യാന്തര സംരംഭങ്ങളുമായി പൊരുത്തപ്പെടുന്ന യുഎഇയുടെ സാമ്പത്തിക വ്യവസ്ഥയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് സിബിയുഎഇ അറിയിച്ചു.