വിമാനത്താവളത്തിലേക്ക് ഇനി യാത്ര വേഗത്തിൽ, ഓൺലൈൻ ബുക്കിങ് എളുപ്പം; ദുബായിൽ 700 എയർപോർട്ട് ടാക്സികൾ

Mail This Article
ദുബായ് ∙ ദുബായിൽ 700 വിമാനത്താവള ടാക്സികൾ കൂടി വരുന്നു. ഗ്ലോബൽ റൈഡ് -ഹെയിലിങ് പ്ലാറ്റ്ഫോം ആയ ബോൾട്ട് ദുബായ് ടാക്സി കമ്പനി (ഡിടിസി)യുമായി സഹകരിച്ചാണ് ദുബായ് രാജ്യാന്തര വിമാനത്താവളം, അൽ മക്തൂം രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നത്.
ഈ സംരംഭം ദുബായിയുടെ സ്മാർട്ട് സിറ്റി ആശയത്തെയും ആർടിഎയുടെ 80% ടാക്സി യാത്രകൾ ഓൺലൈൻ ബുക്കിങ്ങിലേയ്ക്ക് മാറ്റാനുള്ള ലക്ഷ്യത്തെയും സഹായിക്കും. യാത്രക്കാർക്ക് ബോൾട്ട് ആപ്പ് വഴി ടാക്സികൾ മുൻകൂർ ബുക്ക് ചെയ്യാനും നിരക്ക് മുൻകൂർ അറിയാനും പ്രത്യേകമായ ഡിടിസി വാഹനങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് ദുബായ് ടാക്സി കമ്പനി സിഇഒ മൻസൂർ റഹ്മ അൽ ഫലാസി പറഞ്ഞു.
ഈ പദ്ധതി ഡിജിറ്റൽ ഗതാഗത സേവനങ്ങളുടെ വികസനത്തിലേയ്ക്കുള്ള വലിയ മുന്നേറ്റമാണ്. ഇത് ദുബായുടെ ഗതാഗത സംവിധാനത്തെ കൂടുതൽ സുഗമവും ഫലപ്രദവുമാക്കുമെന്ന് ബോൾട്ട് വൈസ് പ്രസിഡന്റ് ജെ .ജെ. കിസ്റ്റമാക്കർ പറഞ്ഞു. യാത്രക്കാർക്ക് ഐ ഒ എസ് , ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ബോൾട്ട് ആപ്പ് ഉപയോഗിച്ച് വിമാനത്താവള യാത്രകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാം.