'ദുബായിൽ കാണാതായ മോഡലിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിലല്ല കണ്ടെത്തിയത്, സംഭവം ഇങ്ങനെ': സത്യാവസ്ഥ പറഞ്ഞ് പൊലീസ്
ദുബായ് ∙ പത്ത് ദിവസം മുൻപ് ദുബായിൽ നിന്ന് കാണാതായെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട യുക്രെയ്ൻ മോഡലിനെക്കുറിച്ചുള്ള വാർത്തകളിൽ പലതും വസ്തുതാ വിരുദ്ധമെന്ന് ദുബായ് പൊലീസ്.

ദുബായ് ∙ പത്ത് ദിവസം മുൻപ് ദുബായിൽ നിന്ന് കാണാതായെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട യുക്രെയ്ൻ മോഡലിനെക്കുറിച്ചുള്ള വാർത്തകളിൽ പലതും വസ്തുതാ വിരുദ്ധമെന്ന് ദുബായ് പൊലീസ്. 20 വയസുകാരിയെ പത്ത് ദിവസമായി കാണാനില്ലെന്നും വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെന്നുമാണ് ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദുബായ് തെരുവിൽ മർദനമേറ്റ നിലയിൽ കണ്ടെത്തിയതായും ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇവയെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് ദുബായ് സർക്കാർ മീഡിയ ഓഫീസ് വഴി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യാന്തര മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ പലതും കൃത്യമല്ലാത്ത കാര്യങ്ങളാണ്. യുവതി ഇപ്പോൾ ദുബായിലെ ഒരു ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും കുടുംബാംഗങ്ങൾ അവർക്കൊപ്പമുണ്ടെന്നും പൊലീസ് വിശദമാക്കി.
നിർമാണ സ്ഥലത്തെ കെട്ടിടത്തിൽ കയറി ഉയരത്തിൽ നിന്ന് വീണതിനെ തുടർന്നാണ് മോഡലിന് ഗുരുതര പരുക്കേറ്റതെന്ന് പൊലീസ് വ്യക്തമാക്കി. ഈ മാസം 12 നായിരുന്നു സംഭവം. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തന്നെ ആംബുലൻസ് വിളിച്ച് യുവതിയെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുടുംബവുമായും ബന്ധപ്പെട്ട അധികൃതരുമായും ചേർന്ന് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇ നിയമങ്ങൾ അനുസരിച്ച് അന്വേഷണം പുരോഗമിക്കുമ്പോൾ എല്ലാ തെളിവുകളും കേസ് വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കണം. അതിനാൽ, ഇപ്പോൾ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ പൊലീസിന് കഴിയില്ല. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കിടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് വ്യക്തിയുടെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും ദുബായിലെ സുരക്ഷാ അധികൃതർ താമസക്കാരോടും മാധ്യമങ്ങളോടും ഓർമപ്പെടുത്തി.