‘എമ്പുരാനെ...’ ഏറ്റുപാടി ആരാധകർ; ആവേശം വാനോളം, സ്വീകരിച്ച് സൗദിയും

റിയാദ്∙ കൊച്ചുവെളുപ്പാൻ കാലത്ത് തീപടർത്താനെത്തിയ സ്റ്റീഫൻ നെടുമ്പള്ളിയെയും അബ്രാം ഖുറേഷിയെയും നിറഞ്ഞ സദസ്സിൽ ആവേശത്തോടെ വരവേറ്റ് റിയാദിലെ മോഹൻലാൽ ഫാൻസ്. സൗദി സമയം രാവിലെ 3.30ന് തുടങ്ങിയ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ ആദ്യ ഫാൻസ് ഷോ കാണാനായി രാത്രി 2ന് തന്നെ ഗ്രാനഡ മാളിലുള്ള റിയാദിലെ ഏറ്റവും

റിയാദ്∙ കൊച്ചുവെളുപ്പാൻ കാലത്ത് തീപടർത്താനെത്തിയ സ്റ്റീഫൻ നെടുമ്പള്ളിയെയും അബ്രാം ഖുറേഷിയെയും നിറഞ്ഞ സദസ്സിൽ ആവേശത്തോടെ വരവേറ്റ് റിയാദിലെ മോഹൻലാൽ ഫാൻസ്. സൗദി സമയം രാവിലെ 3.30ന് തുടങ്ങിയ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ ആദ്യ ഫാൻസ് ഷോ കാണാനായി രാത്രി 2ന് തന്നെ ഗ്രാനഡ മാളിലുള്ള റിയാദിലെ ഏറ്റവും വലിയ തിയറ്ററിൽ സ്ത്രീകളടക്കമുള്ളവർ എത്തിച്ചേർന്നു. 260 പേരെ ഉൾക്കൊള്ളുന്ന തിയറ്ററിൽ എത്തിയവരിൽ ഭൂരിഭാഗം പേരും സിനിമയിലെ മോഹൻലാൽ ചിത്രവും പേരുമൊക്കെ പതിച്ച കറുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ചാണ് എത്തിയത്.
ഷോ തുടങ്ങുന്നതിന് മുന്നോടിയായി തിയറ്ററിനുള്ളിൽ തയ്യാറാക്കിയ ടേബിളിൽ എമ്പുരാൻ പോസ്റ്റർ രൂപത്തിലുള്ള കറുത്ത നിറത്തിലെ കേക്ക് മുറിച്ച് വിതരണം ചെയ്തു. ഒപ്പം തിയറ്ററിലെ വലിയ സ്ക്രീനിൽ മോഹൻലാൽ ഫാൻസ് അസോസിയേഷൻ തയ്യാറാക്കിയ റീൽസും പ്രദർശിപ്പിച്ചു. അകമ്പടിയായി ‘എമ്പുരാനെ’ എന്ന ടൈറ്റിൽ ഗാനം തിയറ്ററിൽ എല്ലാവരും ആവേശത്തോടെ ഉറക്കെ പാടി.
അൽഖോബർ, റിയാദ്, ജിദ്ദ, അറാർ എന്നിവിടങ്ങളിലെ എംപയർ, എഎംസി സിനിമാസിന്റെ തിയറ്ററുകളിലായി 1525 സീറ്റുകളാണ് ഫാൻസ് ഷോയ്ക്കായി ഒരുക്കിയിരുന്നത്. അവധി ദിവസമല്ലാതിരുന്നിട്ടും പുലർച്ചെ പ്രദർശനം നടന്ന എല്ലായിടത്തും തിയറ്ററുകൾ പൂർണമായും നിറഞ്ഞു.
ഒരു ഇംഗ്ലിഷ് സിനിമയുടെ കരുത്തുള്ള മലയാള സിനിമയാണ് എമ്പുരാനെന്നും രണ്ടാം പകുതി മികച്ചതാണെന്നും മോഹൻലാലിൽ നിന്ന് പ്രതീക്ഷിക്കുന്ന ഗംഭീര പ്രകടനം സിനിമയിലുണ്ടെന്നും റിയാദ് ടാക്കീസ് ഭാരവാഹി ഷൈജു പച്ച അഭിപ്രായപ്പെട്ടു. വാരന്ത്യ അവധികളും പെരുന്നാൾ അവധികളുമെത്തുമ്പോൾ തിയറ്ററുകൾ പൂരപ്പറമ്പാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് മോഹൻലാൽ ഫാൻസ് അംഗങ്ങൾ. ലാൽകെയർസ് കെഎസ്എ, മോഹൻലാൽ ഫാൻസ് ഓൺലൈൻ കെഎസ്എ എന്നീ ഫാൻസ് സംഘടനകളാണ് എമ്പുരാൻ സിനിമയെ സൗദി പ്രവാസികൾക്കിടയിൽ ആഘോഷമാക്കുന്നത്.