ഒ ഐ സി സി കുവൈത്ത് ആലപ്പുഴയുടെ പുതിയ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ തുടങ്ങി
കുവൈത്ത് സിറ്റി ∙ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രഥമയോഗം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ജില്ലാ പ്രസിഡന്റ് മനോജ് റോയിയുടെ അധ്യഷതയിൽ ചേർന്നു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര യോഗം ഉദ്‌ഘാടനം ചെയ്തു .

യോഗത്തിൽ ദേശീയ വൈസ് പ്രസിഡന്റ് സാമുവേൽ ചാക്കോ കാട്ടുർകളിയിക്കൽ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ് പിള്ള , ജനറൽ സെക്രട്ടറി ബിനു ചേമ്പാലയം, ആലപ്പുഴയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ ,സെക്രട്ടറി സുരേഷ് മാത്തൂർ ,മുൻ ജില്ലാ പ്രസിഡന്റ് വിപിൻ മങ്ങാട്ട്, ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ എന്നിവർ പുതിയ പ്രസംഗിച്ചു.
മേയ് 9 ന് നടക്കുന്ന ഒഐസിസി പത്താം വാർഷികം "വേണു പൂർണിമ" യെപ്പറ്റി ദേശീയ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര വിശദികരിച്ചു . മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പ്രവാസി പുരസ്‌കാരം കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയും ആലപ്പുഴയുടെ എംപിയുമായ കെ.സി വേണുഗോപാലിന് സമ്മാനിക്കുന്നതിനുള്ള ചടങ്ങ് വിജയിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.ജില്ലാ പ്രസിഡന്റ് ,ജനറൽ സെക്രട്ടറി,ട്രഷറർ, ജില്ലയിൽ നിന്നുള്ള ദേശീയ കമ്മിറ്റി അംഗങ്ങളെയും യോഗം ആദരിച്ചു .
രണ്ടാം ഘട്ട അംഗത്വ ഉദ്‌ഘാടനം ശരത് ചന്ദ്രന് നൽകി ദേശീയ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര നിർവഹിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാംപ് നടത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ നാഷനൽ കൗൺസിൽ അംഗങ്ങൾ ആയ കോശി ബോസ്, തോമസ് പള്ളിക്കൽ വൈസ്പ്രസിഡന്റ്മാരായ എ.ഐ. കുര്യൻ, ഷിബു ചെറിയാൻ, ജോൺ .സി.സാമുവേൽ, സെക്രട്ടറിമാരായ ബിജി പള്ളിക്കൽ, അജി കുട്ടപ്പൻ, റോഷൻ ജേക്കബ്, ബിജു പാറയിൽ ജോയിന്റ് ട്രഷറർ സിബി ഈപ്പൻ, വെൽഫയർ വിങ് സെക്രട്ടറി നഹാസ് സൈനുദ്ധീൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ അലക്സാണ്ടർ ദാസ്, ജോൺ വര്ഗീസ്, സാബുതോമസ്, പ്രദീപ് കുമാർ, ശ്രീജിത്ത് പിള്ളൈ, ഷിജു മോഹനൻ, ജോമോൻ ജോർജ്, സിബി പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു. യോഗത്തിൽ ജനറൽ സെക്രട്ടറി കലേഷ് പിള്ള സ്വാഗതവും ട്രഷറർ വിജോ പി.തോമസ് നന്ദിയും പറഞ്ഞു.