ദുബായ്. പള്ളികളിൽ ഭജനമിരുന്നും ഭക്തിയോടെ പ്രാർഥനകളിൽ മുഴുകിയും വ്രതമാസത്തിലെ ഇരുപത്തി ഏഴാം രാവിനെ വിശ്വാസികൾ വരവേറ്റു. ആയിരം മാസങ്ങളുടെ നന്മകൾ ഖുർആൻ അവതീർണമായ ഒരൊറ്റ രാവിൽ കരഗതമാകുമെന്ന പ്രതീക്ഷയിൽ വിശ്വാസികൾ പ്രാർഥനാ നിർഭരമായ മണിക്കൂറുകളാണ് പള്ളികളിൽ ചെലവഴിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പള്ളികളിൽ ഭജനമിരുന്നും ഭക്തിയോടെ പ്രാർഥനകളിൽ മുഴുകിയും വ്രതമാസത്തിലെ ഇരുപത്തി ഏഴാം രാവിനെ വിശ്വാസികൾ വരവേറ്റു. ആയിരം മാസങ്ങളുടെ  നന്മകൾ  ഖുർആൻ അവതീർണമായ ഒരൊറ്റ രാവിൽ കരഗതമാകുമെന്ന പ്രതീക്ഷയിൽ വിശ്വാസികൾ പ്രാർഥനാ നിർഭരമായ മണിക്കൂറുകളാണ് പള്ളികളിൽ ചെലവഴിച്ചത്. പലരും നേരത്തെ പള്ളികളിൽ ഇടം പിടിച്ചു.

'റമസാനിലെ അവസാന പത്തിലെ രാവിൽ  നിങ്ങൾ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കൂ' എന്ന തിരുനബി വചനമാണ് റമസാനിലെ ഈ രാവുകളെ ശ്രദ്ധേയമാക്കിയത്. ഖുർആൻ ഇറങ്ങിയ ദിനത്തിൻ്റെ പുണ്യം എല്ലാവർഷവും ആവർത്തിക്കുന്നതു നഷ്ടപ്പെടാതിരിക്കാൻ വിശ്വാസികൾ ജാഗ്രത പാലിക്കുന്നു.   ലൈലത്തുൽ ഖദ്റിനു ഒറ്റയായ  രാത്രികളിൽ കൂടുതൽ സാധ്യത പണ്ഡിതന്മാർ വ്യക്തമാക്കിയതിനാലാണ് 27-ാം രാവിൽ ജനങ്ങൾ കൂടുതലായി പള്ളികളിലേക്ക് പ്രവഹിക്കുന്നത്.

ADVERTISEMENT

ആരാധനാലയങ്ങളോട്  അനുബന്ധിച്ചുള്ള റമസാൻ തമ്പുകളിൽ നിന്ന് നോമ്പ് തുറന്നവർ പ്രദോഷ പ്രാർഥനയ്ക്ക് ശേഷം പള്ളികളിൽ തന്നെ ഖുർആൻ പാരായണം ചെയ്തു കഴിയുകയാണ് ചെയ്തത്. സ്ത്രീകളും കുട്ടികളുമടക്കം പള്ളികളിൽ നേരത്തെയെത്തി. ചിലർ പുലരുവോളം പ്രാർഥനയിലും ഖുർആൻ പാരായണത്തിലും മുഴുകി പള്ളികളിൽ  ഭജനമിരുന്നു   (ഇഅതികാഫ്. )

നോമ്പനുഷ്ഠിക്കുന്നവർപള്ളികളിൽ ആരാധനാനിരതരായി കഴിയുന്ന പുണ്യകർമമാണ് ഇഅതികാഫ്. ഇതു പൂർത്തിയാക്കി പ്രഭാത നമസ്കാരവും കഴിഞ്ഞാണ് പലരും വീടുകളിലേക്ക് തിരിച്ചത്. പിറ്റേന്ന്പ്രവൃത്തി ദിവസമായിട്ടും ഖിയാമുല്ലൈൽ (പാതിരാ നമസ്കാരം ) നിർവഹിക്കാൻ  ഇരുപത്തി ഏഴാം രാവിൽ പള്ളികളിൽ എത്തിയവർക്ക്  കുറവുണ്ടായിരുന്നില്ല.

ADVERTISEMENT

'അല്ലാഹുവേ, നീ ഏറെ പൊറുക്കുന്നവനാണ്,  വിട്ടുവീഴ്ച ചെയ്യുന്നതിനെ നീ പ്രിയംവയ്ക്കുന്നു, അതിനാൽ എന്നോട് നീ വിട്ടുവീഴ്ച ചെയ്യണേ' എന്ന പ്രാർഥനാ മന്ത്രം അവസാന പത്ത് ദിവസങ്ങളിൽ വിശ്വാസികൾ കൂടുതലായി ഉരുവിട്ടു.

പാതിരാ നമസ്കാരത്തിലെ ദീർഘിച്ച പ്രാർഥനകൾ അന്തരീക്ഷത്തെ ഭക്തി സാന്ദ്രമാക്കി. വ്യക്തി ജീവിത ഭദ്രതയ്ക്കും ലോകസമാധാനത്തിനും പരലോകജീവിത സൗഖ്യത്തിനുമായി ഇമാമുമാർ  ഏറെ നേരം പ്രാർഥിച്ചു. പള്ളികളുടെ അകത്തളങ്ങൾ വിശ്വാസികളാൽ നിറഞ്ഞപ്പോൾ നടപ്പാതകളിലും പാർക്കിങ്ങുകളിലും നമസ്കാര പടം വിരിച്ചാണ് വിശ്വാസികൾ പ്രാർഥനകളിൽ പങ്കുകൊണ്ടത്.

English Summary:

Mosques are crowded with worshippers. Islam Community welcomes twenty-seventh night of Ramadan with prayers

Show comments