ദുബായിലെ തൊഴിലാളികൾ എമിറേറ്റിന് നൽകിവരുന്ന സംഭാവനകൾക്ക് ആദരമർപ്പിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എഡി) സംഘടിപ്പിക്കുന്ന മെഗാ പെരുന്നാളാഘോഷത്തിന് ഹരം പകരാൻ ബോളിവുഡ് സെലിബ്രിറ്റികളും. "ഒന്നിച്ചു പെരുന്നാൾ ആഘോഷിക്കാം" എന്ന പ്രമേയത്തിലാണ് പരിപാടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിലെ തൊഴിലാളികൾ എമിറേറ്റിന് നൽകിവരുന്ന സംഭാവനകൾക്ക് ആദരമർപ്പിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എഡി) സംഘടിപ്പിക്കുന്ന മെഗാ പെരുന്നാളാഘോഷത്തിന് ഹരം പകരാൻ ബോളിവുഡ് സെലിബ്രിറ്റികളും. "ഒന്നിച്ചു പെരുന്നാൾ ആഘോഷിക്കാം" എന്ന പ്രമേയത്തിലാണ് പരിപാടി.

എമിറേറ്റിന്റെ വികസനത്തിന് തൊഴിലാളികൾ നൽകുന്ന സംഭാവനകൾക്കുള്ള ആദരസൂചകമായി യുഎഇ പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ  ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശമനുസരിച്ചാണ് ആഘോഷം ഒരുക്കുന്നത്. ബോളിവുഡ് താരങ്ങളായ ഹീന പഞ്ചാൽ, താന്യ ദേശായി, അനേരി വജാനി, ഗായകനും സംഗീതസംവിധായകനുമായ അങ്കുഷ് ഭരദ്വാജ്, ഗായിക സെൻജുതി ദാസ് എന്നിവർ അതിഥികളായി പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

ADVERTISEMENT

∙ ഒന്നാം പെരുന്നാളിന് ആഘോഷം അൽഖൂസ് ഏരിയയിൽ
ഒന്നാം പെരുന്നാളിന് അൽ ഖൂസ് ഏരിയയിലാണ് പ്രധാന ആഘോഷങ്ങൾ നടക്കുക. വിവിധ രാജ്യക്കാരായ 10,000-ത്തിലേറെ തൊഴിലാളികൾ ആഘോഷത്തിൽ പങ്കെടുക്കും. വൈകിട്ട് 5 ന് ആരംഭിക്കുന്ന പരിപാടി അർദ്ധരാത്രി വരെ നീണ്ടുനിൽക്കും. രാജ്യാന്തര  കലാകാരന്മാരുടെ വിവിധ സംഗീത പ്രകടനങ്ങൾ, അതിശയിപ്പിക്കുന്ന അക്രോബാറ്റിക് ഷോകൾ, സവിശേഷമായ ഉത്സവ അന്തരീക്ഷം സൃഷ്ടിക്കുന്ന ഡിജെ സെറ്റുകൾ, സാംസ്കാരികവും കലാപരവുമായ വൈവിധ്യങ്ങൾ പ്രദർശിപ്പിക്കുന്ന രാജ്യാന്തര സംഘങ്ങളുടെ പ്രകടനങ്ങൾ എന്നിവ ആഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടും.

കാണികളായി എത്തുന്നവർക്ക് നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങൾ നൽകും.  കാറുകൾ, സ്വർണ ബാറുകൾ, വിമാന ടിക്കറ്റുകൾ അടക്കം ലക്ഷക്കണക്കിന് ദിർഹമിന്റെ സമ്മാനങ്ങളാണ് നൽകുക. തൊഴിലാളികൾ നമ്മുടെ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവരുടെ സമർപ്പണം ദുബായുടെ വളർച്ചയ്ക്കും സമൃദ്ധിക്കും വലിയ സംഭാവന ചെയ്യുന്നുവെന്നും ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.

ADVERTISEMENT

അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ ദുബായ് ആഗോളതലത്തിൽ മുന്നേറുന്നു. ഈ ആഘോഷം തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും അവരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്നതിനുമുള്ള തങ്ങളുടെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് തൊഴിലാളി ബന്ധങ്ങൾക്കുള്ള അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ ഒമർ മത്താർ അൽ മെസൈന പറഞ്ഞു. 

∙ തൊഴിലാളികൾക്കായി ഈദ്ഗാഹുകളും
ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച്, ജിഡിആർഎഫ്എ ദുബായ് അൽ ഖൂസിൽ ഈദ് ഗാഹ് സംഘടിപ്പിക്കും. 10,000-ത്തിലേറെ വിശ്വാസികളെ ഉൾക്കൊള്ളുന്ന സൗകര്യപ്രദമായ പ്രത്യേക സ്ഥലത്താണ് രാവിലെ 6.30ന് നമസ്കാരം നടക്കുക.

English Summary:

Bollywood celebrities joining mega Eid celebrations, GDRFA for Dubai workers

Show comments