തിയറ്റർ 'ഫുൾ ഓൺ എമ്പുരാൻ പവർ'; അബുദാബി ഡൽമ മാളിലെ ഒരു ഷോ മുഴുവനും 'തൂക്കി' കാസർകോട് കുടുംബം

അബുദാബി ∙ മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ സിനിമ റിലീസ് ദിവസം ആഘോഷമാക്കി അബുദാബിയിലെ കാസർകോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി.

അബുദാബി ∙ മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ സിനിമ റിലീസ് ദിവസം ആഘോഷമാക്കി അബുദാബിയിലെ കാസർകോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി. അബുദാബി ഡൽമ മാളിലെ റോയൽ സിനിമയിലെ ഒരു ഷോ മൊത്തം ബുക്ക് ചെയ്തു കണ്ടാണ് എമ്പുരാന്റെ യുഎഇയിലെ റിലീസ് ഗംഭീരമാക്കിയത്.
165 സീറ്റുകളുള്ള തിയറ്ററിലെ ഇന്നലെ രാത്രി എട്ടു മണിക്കുള്ള ഷോയാണ് പയസ്വിനി കുടുംബാംഗങ്ങളും കുട്ടികളും കണ്ടത്. അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തിയ സിനിമ കുട്ടികളും കുടുംബംഗങ്ങളുമായി ഒരുമിച്ച് കണ്ടത് വലിയ ഉത്സവപ്രതീതി സൃഷ്ടിച്ചതായി പയസ്വിനി പ്രസിഡന്റ് വിശ്വംഭരൻ കാമലോനും സെക്രട്ടറി അനൂപ് കാഞ്ഞങ്ങാടും പറഞ്ഞു.
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തിയ എമ്പുരാന് യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലും വൻ വരവേൽപാണ് ലഭിച്ചത്. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ തിയറ്ററുകളിലും ഹൗസ് ഫുൾ ആയിരുന്നു. റിലീസിനു മുൻപുതന്നെ മിക്കയിടത്തും ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റുതീർന്നിരുന്നു.