ഒഎൻവി തലയിൽ കൈവച്ചനുഗ്രഹിച്ചു; ഷെഫ് പിള്ള 'മുടക്കി'യ റസ്റ്ററന്റ് ആലോചന: ദുബായിലെ മലയാളി വീട്ടമ്മയുടെ 'പാചകജീവിതം'

ദുബായ് ∙ ഗൾഫ് അടക്കം പല ലോക രാജ്യങ്ങളും ഇന്ന് പെരുന്നാളാഘോഷിക്കുമ്പോൾ തന്റെ കൈപ്പുണ്യം ചേർത്ത സവിശേഷ വിഭവങ്ങളൊരുക്കുകയാണ് ദുബായിലെ മലയാളി വീട്ടമ്മ. യുഎഇയിലെ പാചക മത്സരവേദികളിലെ സ്ഥിരം സാന്നിധ്യവും മിക്കതിലും ജേതാവുമായ തൃശൂർ ഗുരുവായൂർ സ്വദേശി ബിന്ദു ശ്രീകുമാറാണ് പെരുന്നാൾ തീൻമേശയിലേക്ക് വ്യത്യസ്ത
ദുബായ് ∙ ഗൾഫ് അടക്കം പല ലോക രാജ്യങ്ങളും ഇന്ന് പെരുന്നാളാഘോഷിക്കുമ്പോൾ തന്റെ കൈപ്പുണ്യം ചേർത്ത സവിശേഷ വിഭവങ്ങളൊരുക്കുകയാണ് ദുബായിലെ മലയാളി വീട്ടമ്മ. യുഎഇയിലെ പാചക മത്സരവേദികളിലെ സ്ഥിരം സാന്നിധ്യവും മിക്കതിലും ജേതാവുമായ തൃശൂർ ഗുരുവായൂർ സ്വദേശി ബിന്ദു ശ്രീകുമാറാണ് പെരുന്നാൾ തീൻമേശയിലേക്ക് വ്യത്യസ്ത
ദുബായ് ∙ ഗൾഫ് അടക്കം പല ലോക രാജ്യങ്ങളും ഇന്ന് പെരുന്നാളാഘോഷിക്കുമ്പോൾ തന്റെ കൈപ്പുണ്യം ചേർത്ത സവിശേഷ വിഭവങ്ങളൊരുക്കുകയാണ് ദുബായിലെ മലയാളി വീട്ടമ്മ. യുഎഇയിലെ പാചക മത്സരവേദികളിലെ സ്ഥിരം സാന്നിധ്യവും മിക്കതിലും ജേതാവുമായ തൃശൂർ ഗുരുവായൂർ സ്വദേശി ബിന്ദു ശ്രീകുമാറാണ് പെരുന്നാൾ തീൻമേശയിലേക്ക് വ്യത്യസ്ത
ദുബായ് ∙ ഗൾഫ് അടക്കം പല ലോക രാജ്യങ്ങളും ഇന്ന് പെരുന്നാളാഘോഷിക്കുമ്പോൾ തന്റെ കൈപ്പുണ്യം ചേർത്ത സവിശേഷ വിഭവങ്ങളൊരുക്കുകയാണ് ദുബായിലെ മലയാളി വീട്ടമ്മ. യുഎഇയിലെ പാചക മത്സരവേദികളിലെ സ്ഥിരം സാന്നിധ്യവും മിക്കതിലും ജേതാവുമായ തൃശൂർ ഗുരുവായൂർ സ്വദേശി ബിന്ദു ശ്രീകുമാറാണ് പെരുന്നാൾ തീൻമേശയിലേക്ക് വ്യത്യസ്ത വിഭവങ്ങളുമായി എത്തിയിരിക്കുന്നത്.
വൺ പോട്ട് സൂപ്പി പ്രോൺ മിന്റ് റൈസ് വിത്ത് കൂട്ട് കിഴങ്ങ്- ഇതാണ് മനോരമ ഓൺലൈൻ വായനക്കാർക്കായി ബിന്ദു ഇപ്പോൾ പരിചയപ്പെടുത്തുന്നത്. പെരുന്നാളതിഥികൾക്ക് പെട്ടെന്ന് തയാറാക്കി ഈ വിഭവം വിളമ്പാം. ചേരുവകളും തയാറാക്കുന്ന വിധവും ഈ പാചകവിദഗ്ധ വിവരിക്കുന്നതോടൊപ്പം തന്റെ 'പാചകജീവിതം' അവർ പങ്കിടുകയും ചെയ്യുന്നു:

∙ ആവശ്യമുള്ള സാധനങ്ങൾ
പ്രോൺസ് സ്റ്റോക്ക് - 1 കപ്പ്
പ്രോൺസ് കഴുകി വൃത്തി ആക്കിയത് -1/2 കി.ഗ്രാം
ജീരകശാല അരി - 2 കപ്പ്
കപ്പ ചെറിയ കഷ്ണങ്ങൾ ആക്കിയത് 1/4 കപ്പ്
ചേമ്പ് - 1/4 കപ്പ്
ചേന -1/4 കപ്പ്
കൂർക്ക -1/4 കപ്പ്
കാവ്ത് -1/4 കപ്പ്
സവാള - 2 എണ്ണം - ചെറുതായി അരിഞ്ഞത്
തക്കാളി - 2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് ചതച്ചത് - 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - 1/2 ടി സ്പൂൺ
മുളക് പൊടി - 1 ടി സ്പൂൺ
ഗരം മസാല - 1/2 ടി സ്പൂൺ
നെയ് - 1/4 കപ്പ്
മല്ലിയില, പുതിനയില
തേങ്ങാ പാൽ - 1 ഉം, 2 ഉം 1/2 കപ്പ് വീതം
പച്ചമുളക് നീളത്തിൽ അരിഞ്ഞത് - 4 എണ്ണം
ഇഞ്ചി നീളത്തിൽ അരിഞ്ഞത് - 1 ടി സ്പൂൺ
കുരുമുളക് പൊടി - 1 ടി സ്പൂൺ
വെളിച്ചെണ്ണ - 1 ടി സ്പൂൺ
കറിവേപ്പില -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
∙ മിന്റ് റൈസ് തയാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നെയ് ഒഴിച്ച് കഴുകി വച്ച അരി ചേർത്ത് നന്നായി 2 മിനിറ്റ് വഴറ്റുക. ഇതിലേക്ക് 3 1/2 കപ്പ് തിളച്ച വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചു എടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് കഴുകി വച്ച പുതിന നന്നായി അരച്ചെടുക്കുക. വേറെ ഒരു പാൻ അടുപ്പിൽ വച്ച് കുറച്ച് നെയ് ഒഴിച്ച് അതിലേക്ക് അരച്ച് വച്ച പുതിന ചേർത്ത് കളർ മാറാതെ വഴറ്റി എടുക്കുക. ഇതിലേക്ക് വേവിച്ചു വച്ച ചോർ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മിന്റ് റൈസ് റെഡി.
∙കൂട്ട് കിഴങ്ങ് മസാല തയാറാക്കുന്ന വിധം
ഒരു കുക്കറിലേക്ക് അരിഞ്ഞു വച്ച കിഴങ്ങുകൾ ചേർത്ത് അതിലേക്കു 1 കപ്പ് പ്രോൺസിന്റെ സ്റ്റോക്ക്, 1/4 ടി സ്പൂൺ മഞ്ഞൾ പൊടി, ഉപ്പ് ചേർത്ത് ഒരു വിസിൽ അടിച്ചതിനു ശേഷം ഓഫ് ആക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നെയ് ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർത്ത് വഴന്നു വരുമ്പോൾ ഉള്ളിയും തക്കാളിയും ചേർത്ത് ഇളക്കി മഞ്ഞൾ പൊടി മുളക് പൊടി ഗരം മസാല ചേർത്ത് പച്ച മണം പോകുന്നത് വരെ ഇളക്കുക. ഇതിലേക്ക് വേവിച്ച കിഴങ്ങു ചേർത്ത് 5 മിനിറ്റ് അടച്ചു വയ്ക്കുക. അതിനുശേഷം അടപ്പ് തുറന്ന് കറി വേപ്പില, മല്ലിയില ചേർത്ത് ഇളക്കുക. കൂട്ട് കിഴങ്ങ് റെഡി.
∙ സൂപ്പി പ്രോൺ തയാറാകുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി പച്ച മുളക് കറിവേപ്പില ചേർത്ത് മൂത്ത് വരുമ്പോൾ കഴുകി വൃത്തിയാക്കിയ ചെമ്മീൻ ചേർത്ത് കുരുമുളക് പൊടിയും ചേർത്ത് രണ്ടാം പാൽ ചേർത്ത് വേവിക്കുക. ഉപ്പും ചേർക്കുക. വെന്തു കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്ത് തീ ഓഫ് ആക്കി കുറച്ചു കറിവേപ്പില ചേർത്ത് ഇളക്കി യോജിപ്പിക്കുക. സൂപ്പി പ്രോൺ റെഡി.
∙ വിളമ്പുന്ന വിധം
ഒരു ഡീമോൾഡ് പാത്രം എടുത്ത് ആദ്യം മിന്റ് റൈസ് സെറ്റ് ചെയുക. അതിനു മുകളിൽ കൂട്ട് കിഴങ്ങ് സെറ്റ് ചെയ്തു വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റുക അതിനു ചുറ്റും സൂപ്പി പ്രോൺ ഒഴിച്ച് സെറ്റ് ചെയ്യുക. ഷെഫ് ബിന്ദു കരസ്പർശമേറ്റ വൺ പോട്ട് സൂപ്പി പ്രോൺ മിന്റ് റൈസ് വിത്ത് കൂട്ട് കിഴങ്ങ് റെഡി. സാലടും, അച്ചാറും, സൈഡ് ആയി കഴിക്കാവുന്നതാണ്.
∙ അമ്മയുടെ പാചകം കണ്ട് കൊതി തോന്നി
സ്കൂളിൽ മൂന്നിലോ നാലിലോ പഠിക്കുമ്പോൾ മുതൽ പാചകത്തോട് തോന്നിയ ഇഷ്ടം. പാചകം പഠിക്കാനായിരുന്നു ഏറ്റവും താത്പര്യം. അമ്മ ഉഷയുടെ പാചകം കണ്ടും സഹായിച്ചും വിഭവങ്ങൾ രുചിച്ചും കൊതി തോന്നി. അച്ഛൻ അച്യുതൻ അന്ന് അബുദാബിയിൽ പ്രവാസിയായിരുന്നു. ബിന്ദു പത്തിൽ പഠിക്കുമ്പോൾ, 1994 മാർച്ചിൽ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം. പിന്നീട് ഗുരുവായൂർ ആര്യഭട്ട സ്വകാര്യ കോളജിൽ സാമ്പത്തിക ശാസ്ത്രത്തിനായിരുന്നു ബിരുദപഠനത്തിന് ചേർന്നതെങ്കിലും അറിയപ്പെടുന്ന ഷെഫായിത്തീരണമെന്നായിരുന്നു കലശലായ ആഗ്രഹം. കോളജ് യുവജനോത്സവത്തിൽ പാചക മത്സരത്തിൽ അപരാജിതയായി വിലസി. പാചകം പഠിക്കുകയായിരുന്നു ഏക ലക്ഷ്യം. പക്ഷേ, അന്ന് അതിനുള്ള സാഹചര്യം വളരെ കുറവായിരുന്നല്ലോ.
∙ ഒഎൻവി തലയിൽ കൈവച്ചനുഗ്രഹിച്ച് പറഞ്ഞു: പാചകം ഒരു കലയാണ് കുട്ടീ
ബിന്ദു പിന്നീട് വിവാഹിതയായി 1997ൽ യുഎഇയിലെത്തി. ദുബായിൽ വച്ചാണ് വീണ്ടും പാചകമോഹം മുളപൊട്ടിയത്. 2001ൽ മനോരമ യുഎഇയിൽ നടത്തിയ പാചക മത്സരത്തിൽ ഷാർജ സോണിൽ ഒന്നാം സ്ഥാനത്തെത്തിയത് ഉൾപ്പെടെ മിക്ക മത്സരങ്ങളിലുംവിജയിയായി. തന്റെ സ്വന്തം ആശയത്തിലുണ്ടായ 'മാമ്പഴപ്പായസ'മായിരുന്നു മിക്കയിടത്തും സമ്മാനം പിടിച്ചുവാങ്ങിയത്. മാമ്പഴപ്പായസം രുചിച്ചു നോക്കിയ വിധികർത്താക്കളെല്ലാം അതിന്റെ ആരാധകരായി എന്നതാണ് നേര്. കോളജിൽ ആദ്യമായി പാചക മത്സരത്തിൽ സമ്മാനം നൽകിയത് കവിയും ഗാനരചയിതാവുമായ ഒഎൻവി കുറുപ്പായിരുന്നുവെന്ന് ഇവർ അഭിമാനത്തോടെ ഓർക്കുന്നു. അന്ന് ബിന്ദുവിന്റെ തലയിൽ കൈവച്ച് അദ്ദേഹം അനുഗ്രഹിച്ചു: പാചകം ഒരു കലയാണ് കുട്ടീ. നന്നായി വരും. ആ അനുഗ്രഹമാണ് തന്നെ ഈ മേഖലയിൽ മുന്നോട്ട് നയിക്കുന്നതെന്ന് ഇവർ വിശ്വസിക്കുന്നു.
∙ റസ്റ്ററന്റ് തുടങ്ങാനുള്ള ആലോചന ഷെഫ് പിള്ള 'മുടക്കി'
കുറേയേറെ പാചകം ചെയ്യണമെന്ന് ബിന്ദുവിന് ആഗ്രഹമില്ല. പക്ഷേ, ചെയ്യുന്നത് വളരെ മികച്ചതാകണമെന്ന് വാശിയുണ്ട്. ഭാവിയിൽ ഒരു റസ്റ്ററന്റ് തുടങ്ങണമെന്ന ആഗ്രഹം കുറേക്കാലം കൊണ്ടുനടന്നു. കോവിഡ്19 കാലത്ത് നാട്ടിലായിരുന്നപ്പോൾ അതിനായി അഡ്വാൻസ് പോലും കൊടുത്തതാണ്. അന്നത് നടന്നില്ല. പിന്നീട് വീണ്ടും ദുബായിലെത്തിയപ്പോഴും അതു തന്നെയായി ലക്ഷ്യം. എന്നാലത് ഉപേക്ഷിക്കാനൊരു കാരണം പ്രമുഖ ഷെഫ് സുരേഷ് പിള്ളയാണ്.
പാചകം ശാസ്ത്രീയമായി പഠിക്കാൻ സാധിച്ചിട്ടില്ലെങ്കിലും അവസരം ലഭിക്കുന്ന മിക്ക പാചക ക്ലാസുകളിലും ബിന്ദു പങ്കെടുക്കാറുണ്ട്. ഒരിക്കൽ പിള്ളയുടെ ക്ലാസിൽ പങ്കെടുത്തത് റസ്റ്ററന്റ് എന്ന ആഗ്രഹത്തേക്കുറിച്ച് പുനരാലോചിക്കാൻ കാരണമായി. പാചക വിദഗ്ധരായ വീട്ടമ്മമാരും മറ്റും റസ്റ്ററന്റ് തുടങ്ങി വിജയിക്കാതെ പോകുന്നത്, ഒട്ടേറെ തവണ ഒരേ വിഭവം ഉണ്ടാക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. എന്നും ഒരേ രുചി നിലനിൽക്കണമെങ്കിൽ എന്നും ഒരേ കൈയളവിലായിരിക്കണം പാചകക്കൂട്ട് തയാറേക്കണ്ടത്. പലപ്പോഴും അതിന് സാധിക്കാതെ വരുമ്പോൾ വിഭവം അരുചികരമാകുന്നു.
∙ ദുബായ് ലോക ഭക്ഷണവിഭവങ്ങളുടെ മായാലോകം
ലോകത്തെ ഭൂരിഭാഗം ഭക്ഷണവും ലഭ്യമാകുന്ന ദുബായ് പോലുള്ള ഒരു സ്ഥലം മറ്റെവിടെയുമുണ്ടാകില്ല. ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ശ്രീകുമാർ, ദുബായ് വോളോങ് യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് ലക്ചററായ മകൾ അശ്വനി, അമേരിക്കയിൽ വിദ്യാർഥിയായ മകൻ അക്ഷയ് എന്നിവരോടൊപ്പം മിക്കതും രുചിച്ചു നോക്കാറുള്ള ബിന്ദുവിന് ഇഷ്ടപ്പെടാത്തതായി ഒന്നുമില്ല. മലയാളി റസ്റ്ററന്റുകളടക്കം വളരെ നിലവാരത്തിലുള്ള ഭക്ഷണമാണ് ദുബായിൽ വിളമ്പുന്നത് എന്നാണ് ഇവരുടെ അഭിപ്രായം. തന്റെ ചിരകാലഭിലാഷമായ പാചകപരിശീലനത്തിന് ഇപ്പോൾ അവസരം വന്ന സന്തോഷത്തിലാണ് ബിന്ദു ഇപ്പോൾ. പാചകപ്രേമികളുടെ കൂട്ടായ്മയായ മലബാർ അടുക്കള അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന പാചക കോഴ്സിൽ ചേർന്ന ബിന്ദു ക്ലാസ് തുടങ്ങുന്നതിനായി കാത്തിരിക്കുന്നു. ഫോൺ: 055-5931324.