പവർ ഗ്രൂപ്പ് യുഎഇ ജിസിസി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

പവർ ഗ്രൂപ്പ് യുഎഇയുടെ നേതൃത്വത്തിൽ ദുബായ് പൊലീസിന്റെ പോസിറ്റീവ് സ്പിരിറ്റുമായി സഹകരിച്ച് ജിസിസി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റ് നടത്തും. ഈ മാസം 10 മുതൽ 13 വരെ ദുബായ് പൊലീസ് ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. 'സേ നോ ഡ്രഗ് യെസ് ടു ഗെയിം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജിസിസി തല ടൂർണമെന്റ് നടത്തുന്നത്.

ദുബായ് ∙ പവർ ഗ്രൂപ്പ് യുഎഇയുടെ നേതൃത്വത്തിൽ ദുബായ് പൊലീസിന്റെ പോസിറ്റീവ് സ്പിരിറ്റുമായി സഹകരിച്ച് ജിസിസി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റ് നടത്തും. ഈ മാസം 10 മുതൽ 13 വരെ ദുബായ് പൊലീസ് ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. 'സേ നോ ഡ്രഗ് യെസ് ടു ഗെയിം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജിസിസി തല ടൂർണമെന്റ് നടത്തുന്നത്.
പ്രമേയത്തിന്റെ ഔദ്യോഗിക പ്രകാശനം എമ്പുരാൻ സിനിമയുടെ പ്രമോഷൻ വേദിയിൽ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത് സുകുമാരൻ, മഞ്ജു വാര്യർ, ടൊവീനോ തോമസ്, ആന്റണി പെരുമ്പാവൂർ, പവർ ഗ്രൂപ്പ് പ്രതിനിധി ഫിനാസ് അഹമ്മദ് എന്നിവർ ചേർന്ന് നിർവഹിച്ചു.
ടൂർണമെന്റിൽ സൗദി അറേബ്യ, ഖത്തർ, ഒമാൻ, യുഎഇ എന്നി രാജ്യങ്ങളിലെ ഇന്ത്യൻ ക്ലബുകൾക്ക് പുറമെ യൂറോപ്പിലെ മാൾട്ടയിൽ നിന്നുള്ള ടീമും പങ്കെടുക്കും. ടീം മാനേജർമാരുടെയും സംഘാടകരുടെയും യോഗത്തിൽ വ്യവസായി രാജേഷ് മേനോൻ ടൂർണമെന്റ് വിഡിയോ പുറത്തിറക്കി. വിനയ് ഫിക്‌സ്ചർ പ്രഖ്യാപിച്ചു. ടൂർണമെന്റ് കോഓർഡിനേറ്റർ ഷബീർ മണ്ണാറിൽ, ഷബീർ കേച്ചേരി പ്രസംഗിച്ചു. ഷമീർ വൾവക്കാട് നേതൃത്വം നൽകി.
ദുബായ് പൊലീസിന്റെ പൊസിറ്റീവ് സ്പിരിറ്റുമായി സഹകരിച്ച് വിപുലമായ സജീകരണങ്ങൾ ഒരുക്കി വരുന്നതായി ടൂർണമെന്റ് കൺവീനർ ഫിനാസ്, എസ്പിസി കോ ഓർഡിനേറ്റർമാരായ അബ്ദുൽ ലത്തീഫ് ആലൂർ, ദിലീപ് കക്കാട്ട്, അസ്സ്ലം ചിറക്കൽ പടി, ഹസ്സൻ പട്ടാമ്പി, ബഷീർ കാട്ടൂർ, നാസർ മങ്കടവ് എന്നിവർ അറിയിച്ചു.