കടന്നുപോയ നിദാഘമേ
ഒരു കൊല്ലം കൂടി വിടചൊല്ലുന്നു കദന കരിനിഴല്‍ മേഘത്തിര മൂടിയ വര്‍ഷമേ! മരണത്തിന്‍ പദപതനം ജീവന്‍ കവര്‍ന്നതാം ഒരു ദുഃഖനിദാഘമായ് മാറിയകലുന്നോ? പരശതം ജനതതി ചിറകറ്റു വീണു നരജന്മ മിത്രമേല്‍ വിലയറ്റു പോയതാം നിരവധി കഷ്ടനഷ്ടങ്ങള്‍ വരുത്തിയതാം ഒരു കാലവുമിനി വരുത്തല്ലേ ദൈവമേ ! മരണമേ നീയെന്നും നിശബ്ദ

ഒരു കൊല്ലം കൂടി വിടചൊല്ലുന്നു കദന
കരിനിഴല്‍ മേഘത്തിര മൂടിയ വര്‍ഷമേ!
മരണത്തിന്‍ പദപതനം ജീവന്‍ കവര്‍ന്നതാം
ഒരു ദുഃഖനിദാഘമായ് മാറിയകലുന്നോ?
പരശതം ജനതതി ചിറകറ്റു വീണു
നരജന്മ മിത്രമേല്‍ വിലയറ്റു പോയതാം
നിരവധി കഷ്ടനഷ്ടങ്ങള്‍ വരുത്തിയതാം
ഒരു കാലവുമിനി വരുത്തല്ലേ ദൈവമേ !
മരണമേ നീയെന്നും നിശബ്ദ മരികിലായ്
ചരിക്കുന്നു വെന്നതേ, നിത്യമാം സത്യമേ !
കരയുവാനാവില്ല, വരുമേതു നേരവും
കരുത്തുറ്റ നിയതിയുടെ നീതി നിര്‍വ്വണം !
പറയുന്നു യാത്രഞാന്‍ കലുഷിത വര്‍ഷമേ
കരുണയറ്റിതുപോലെ മേലില്‍ തകര്‍ക്കല്ലേ !
ഒരു ശ്വാസം കൂടിയെടുക്കുവാനായ് സമയം
തരുന്നൊരു ദിവ്യമാം ശക്തിയെ നമിക്കുന്നേന്‍!
നിരഞ്ജനാ! നിരാതങ്ക, സാന്ത്വന, ശുഭ്രമാം
ഒരു നവവത്സരം എകുവതിനര്‍ത്ഥിപ്പേന്‍ !