ദിവ്യദീപമേ നയിച്ചാലും
നിറഞ്ഞു നിന്നു ഭൂവിതിങ്ക’ലെൺപത്തഞ്ചു വത്സരം’ നിറഞ്ഞ ശോഭചേർത്തു താൻ കടന്നുപോയ വീഥിയിൽ നിറഞ്ഞു നിന്നനേക മണ്ഡലങ്ങളിൽ സജീവനായ് നിറം തെളിഞ്ഞുനിന്ന ഫുല്ല സൂനമേ, നമിപ്പിതേൻ ! ഇറുത്തെടുത്തു ഭാവനൻ അമൂല്യമാല്യമാക്കുവാൻ നറുംമലർ കണക്കു ദേവവേദിയിൽ പകുത്തിടാൻ ഒരുക്കിയെത്ര ശോഭിതം നിരന്തരം ത്വൽ

നിറഞ്ഞു നിന്നു ഭൂവിതിങ്ക’ലെൺപത്തഞ്ചു വത്സരം’
നിറഞ്ഞ ശോഭചേർത്തു താൻ കടന്നുപോയ വീഥിയിൽ
നിറഞ്ഞു നിന്നനേക മണ്ഡലങ്ങളിൽ സജീവനായ്
നിറം തെളിഞ്ഞുനിന്ന ഫുല്ല സൂനമേ, നമിപ്പിതേൻ !
ഇറുത്തെടുത്തു ഭാവനൻ അമൂല്യമാല്യമാക്കുവാൻ
നറുംമലർ കണക്കു ദേവവേദിയിൽ പകുത്തിടാൻ
ഒരുക്കിയെത്ര ശോഭിതം നിരന്തരം ത്വൽ പൂജനം
തിരക്കു കൂട്ടിയങ്ങെടുത്തു മാറ്റിയോ മൽ കാന്തനെ. ?
പ്രഗൽഭനായ വൈദികൻ, പ്രബുദ്ധനാം പ്രഭാഷകൻ
പ്രശസ്തനായി ഭൂവിതിൽ സദാ പ്രയത്നപൂർണ്ണനായ്
പ്രശോഭിതം തെളിഞ്ഞുനിന്ന ദിവ്യ ദീപമാണു തേ !
പ്രദോഷവേളയാർന്നതോ പിരിഞ്ഞു പോയതീവിധം?
നിനച്ചതില്ല യിത്രവേഗമാ കപോത മെന്നെയി–
ന്നനന്യചിത്തയാക്കി വിണ്ണിലായ് പറന്നകന്നിതോ ?
നനുത്ത മന്ദഹാസവും തെളിഞ്ഞ ശുദ്ധഹൃത്തുമായ്
അനാകുലം നിശബ്ദമങ്ങു മേവുകേ പ്രണേശ്വരാ !
മനോജ്ഞ ഗാനമെന്റെ ദേവനായി ഞാനനാകുലം
മനം കുളിർന്നലയ്ക്കു തുല്യമാം സ്വതന്ത്ര ഗീതിയിൽ
മനസിലെന്നുമങ്ങയേ നിനച്ചു പാടുമേഴഞാൻ
അനാപ്യനായ് കിനാക്കൾ മാത്രമേകി ദൂരെ നില്പു തേ !
പറന്നകന്നു ചക്രവാളസീമയിൽ പ്രകാശമായ്
ഉരച്ചതില്ലയൊറ്റ വാക്കുമന്ത്യമായ് പ്രണേശ്വരൻ
ചരിച്ചിടുന്നതെങ്ങു ദൂരമാം വിഹായസത്തിലോ ?
നിരാമയന്റെ ശാന്തിയാർന്ന ദേവമന്ദിരത്തിലോ?
ധരേശ്വരൻ ക്ഷണിച്ചതാൽ പ്രഭാവൻ രാജവൈദികൻ
അരണ്യഭൂമിയിങ്കലിന്നദൃശ്യമാം തമസ്സിലായ്
അരൂപിയായ ദേവസാന്ത്വനം ശ്രവിച്ചു ഞാനിതാ
ഇരിന്നിടുന്നു ജീവിതം തുടർന്നിടാനൊരുക്കമായ് !
***
എന്നാലാപങ്ങളൊന്നായൊരു നവസ്വരമാം ദുഃഖഗാനത്തിലുൾച്ചേർ –
ന്നെന്നാത്മനാഥാ അങ്ങേക്കർപ്പിപ്പു ഞാനീ പ്രണവനിനദമാം പ്രണാമം !
തുംഗക്ഷേത്രകവാടമാം സദാപീപദം പ്രാപിച്ചൊരെൻ പ്രഭാവമേ
ഈ ഗാനാമൃതം മൃത്യൂ തീരത്തിലങ്ങേയ്ക്കു ഹവനമായ് ചേർന്നിടട്ടെ !
അവിചാരിതമായ്, അശ്രദ്ധയാൽ, മൃതൂകവാടത്തിലെറിയപ്പെട്ട വന്ദ്യ ഡോ.
യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്ക്കോപ്പായ്ക്ക് കണ്ണീരിൻ പുഷ്പാർച്ചന !!