ഈ ക്രിസ്മസ് രാവിലെന്‍ തപ്തസ്മൃതികളില്‍
എന്‍ പ്രാണനാഥനില്ലാത്തൊരീ ക്രിസ്ത്മസ് രാവിന്‍റെ ഏകാന്തതചൂഴുമെന്‍ കോവിലിലേവം നില്‍ക്കെ
എന്‍ പ്രാണനാഥനില്ലാത്തൊരീ ക്രിസ്ത്മസ് രാവിന്‍റെ ഏകാന്തതചൂഴുമെന്‍ കോവിലിലേവം നില്‍ക്കെ
എന്‍ പ്രാണനാഥനില്ലാത്തൊരീ ക്രിസ്ത്മസ് രാവിന്‍റെ ഏകാന്തതചൂഴുമെന്‍ കോവിലിലേവം നില്‍ക്കെ
എന്‍ പ്രാണനാഥനില്ലാത്തൊരീ ക്രിസ്ത്മസ് രാവിന്‍റെ
ഏകാന്തതചൂഴുമെന്‍ കോവിലിലേവം നില്‍ക്കെ
എങ്ങുമേ തിരയുന്നു ദീപവും തെളിച്ചിന്നു്
എകയായ് പിന്നിലേക്കെന്‍ ദൃഷ്ടികള്‍ പായിക്കവേ,
നിര്‍മ്മല വെളിച്ചമായ് ജീവിതം നയിക്കവേ
നന്മയിന്‍ നിറവായി ഉണ്‍മയിന്‍ തികവായി
കന്മഷമില്ലാത്തൊരു ചിത്തത്തിന്നുടമയായ്
അന്യദുഃഖത്തിലെന്നും സാന്ത്വനലേപമായി,
ദൈവത്തിന്‍ ദാസനായി വൈദികശ്രേഷ്ഠനായി
ഖേദത്തില്‍ പതറാത്തോര്‍ സന്തതം സന്തുഷ്ടനായ്
എന്നുമെന്‍ ഹൃദന്തത്തിന്‍ ശീതള തുഷാരമായ്
എന്നന്തരാത്മാവിന്‍റെ പ്രണവ പ്രണേതാവായ്,
ക്രിസ്തുസ് നാളുകളില്‍ ആനന്ദസമന്വിതം
എണ്‍പത്തഞ്ചാണ്ടു നീണാള്‍ ഈശനു സ്തുതി ചൊല്ലി
ജീവിതമെന്നുമൊരു ഘോഷയാത്രയായ് നീക്കി
ജീവിതമിത്രദ്രുതം തീരുന്നൊേര്‍ത്തില്ലഹോ !
ആരുമേ നിനയ്ക്കാത്ത നാളിലെന്നാത്മനാഥന്‍
ആരോടും യാത്രപോലും ചോദിക്കാന്‍ കഴിയാതെ
ആരുമേയടുത്തില്ലാ തനാഥനെന്നപോലെ
ആരോ വിളിച്ചപോലെ ക്ഷിപ്രം മറഞ്ഞുവല്ലോ !
അന്തികത്തെത്താനൊട്ടുമനുവാദമില്ലാതെ
സന്താപമോടേെ വിട ചൊല്ലവേ ചിന്തിച്ചില്ല
അന്ത്യയാത്രയാണതെന്നേതുമറിയാതഹോ
അന്ത്യമായ്മെല്ലെ കൈകള്‍ പൊക്കി യാത്രചോദിക്കവേ
ചിന്തചെയ്വാനെനിക്കാവതില്ലാ .നിമേഷങ്ങള്‍
എന്തൊരു ദുര്‍വിധിയോ ജീവിതാന്ത്യവേളയില്‍ ?
ആര്‍ത്തര്‍ക്കനാഥര്‍ക്കാശ്വാസദീപമായുദിച്ചു
സൃഷ്ടികള്‍ക്കൊക്കെയൊരു സൗഭഗ ദ്യുതിയായി
ബെത്‌ലഹേം പുല്‍ത്തൊട്ടിയില്‍ പിറന്ന ലോകനാഥാ
മര്‍ത്യര്‍ക്കു ശാന്തിയേകാന്‍ മേവുകേ ജീവനാഥാ!!