കാനഡയുടെ പടിഞ്ഞാറൻ തീരത്ത് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള വാൻകൂവർ നഗരം. ഒക്ടോബർ 31-ന് ഹാലവീൻ കഴിയുമ്പോൾ ക്രിസ്മസ് സീസണ് കൊടികയറും. വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും യൂൾടൈഡ് മത വിശ്വാസികളുടെ വിശേഷ ദിവസം എന്നതിനപ്പുറം, രണ്ടു മാസം നീളുന്ന വലിയ ആഘോഷമാണിത്. വിപണിക്കു പ്രിയങ്കരമായ ഉൽസവം. പൊഴിയുന്ന

കാനഡയുടെ പടിഞ്ഞാറൻ തീരത്ത് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള വാൻകൂവർ നഗരം. ഒക്ടോബർ 31-ന് ഹാലവീൻ കഴിയുമ്പോൾ ക്രിസ്മസ് സീസണ് കൊടികയറും. വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും യൂൾടൈഡ് മത വിശ്വാസികളുടെ വിശേഷ ദിവസം എന്നതിനപ്പുറം, രണ്ടു മാസം നീളുന്ന വലിയ ആഘോഷമാണിത്. വിപണിക്കു പ്രിയങ്കരമായ ഉൽസവം. പൊഴിയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാനഡയുടെ പടിഞ്ഞാറൻ തീരത്ത് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള വാൻകൂവർ നഗരം. ഒക്ടോബർ 31-ന് ഹാലവീൻ കഴിയുമ്പോൾ ക്രിസ്മസ് സീസണ് കൊടികയറും. വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും യൂൾടൈഡ് മത വിശ്വാസികളുടെ വിശേഷ ദിവസം എന്നതിനപ്പുറം, രണ്ടു മാസം നീളുന്ന വലിയ ആഘോഷമാണിത്. വിപണിക്കു പ്രിയങ്കരമായ ഉൽസവം. പൊഴിയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാനഡയുടെ പടിഞ്ഞാറൻ തീരത്ത് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള വാൻകൂവർ നഗരം. ഒക്ടോബർ 31-ന് ഹാലവീൻ കഴിയുമ്പോൾ ക്രിസ്മസ് സീസണ് കൊടികയറും. വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും യൂൾടൈഡ് മത വിശ്വാസികളുടെ വിശേഷ ദിവസം എന്നതിനപ്പുറം, രണ്ടു മാസം നീളുന്ന വലിയ ആഘോഷമാണിത്. വിപണിക്കു പ്രിയങ്കരമായ ഉൽസവം. പൊഴിയുന്ന മഞ്ഞും അവധി ദിനങ്ങളും വിന്റർ ഫാഷനും ക്രിസ്മസ് ഷോപ്പിംഗും പാർട്ടികളും പുതുവർഷവും ചേരുന്ന ഈ കാലം മതേതരമായി ഹോളിഡേ സീസൺ എന്നറിയപ്പെടും. 'ഹാപ്പി ക്രിസ്മസ്' വന്ദനം പോലെ, 'ഹാപ്പി ഹോളിഡേയ്സ്' ഉപയോഗിക്കും. ഡിസംബറിൽ തെരുവിൽ കാണുന്ന ക്രിസ്മസ് ബിംബങ്ങൾക്ക് രസകരമായ ചരിത്രമുണ്ട്.

ഡയറിയിലെ ഏതാനും ദിനങ്ങൾ:

ADVERTISEMENT

ഡിസംബർ 10- ലിക്കർ സ്റ്റോറിൽ സ്വീഡിഷ് വോഡ്ക അബ്സൊല്യൂട്ട് കുപ്പികളുടെ ഇടയിൽ പതുങ്ങിയിരിക്കുന്ന ഓമനത്തമുള്ള ടെഡി ബെയർ. ഈ മദ്യമഹാസമുദ്രത്തിൽ കരടിക്കുട്ടികൾക്ക് എന്തു കാര്യം? ലിക്കർ സ്റോർ ടെഡി ബെയറുകളെ വച്ചിരിക്കുന്നത് മൃദുല വികാരങ്ങൾ ഉണർത്തി വിൽപ്പന കൂട്ടാൻ തന്നെയാണ്. എന്നിട്ടവർ പറയും: ഉത്തരവാദിത്വത്തോടെ കുടിക്കുക! ഇതാ ഉൽസവക്കാലം എന്നവർ ഓർമിപ്പിക്കും. മദ്യപരുടെ ബാല്യകാല സ്മൃതികൾ ഉണർത്തും. ക്രിസ്മസല്ലേ, ആനന്ദിക്കണം എന്നവർക്ക് തോന്നും. മാർക്കറ്റിംഗ് പലപ്പോഴും ഉപഭോക്താവിന്റെ യുക്തിയല്ല, വികാരമാണ് ചൂഷണം ചെയ്യുന്നത് മഞ്ഞുകാലത്ത് തിയറ്ററിലും ടിവിയിലും ഷോപ്പിംഗ് മാളിലും കണ്ടുമുട്ടുന്ന കഥാപാത്രങ്ങൾ അവയുടെ കച്ചവട ധർമം നന്നായി നിർവഹിക്കുന്നുണ്ട്. അവയെല്ലാം ക്രിസ്മസുമായി നേരിട്ടു ബന്ധപ്പെട്ടതാകണം എന്നു തന്നെയില്ല.

'റുഡോൾഫ് ദ റെഡ് നോസ്ഡ് റെയ്ൻ ഡിയർ' ഒരു ക്ലാസിക് ക്രിസ്മസ് ഗാനമാണ്. സാന്റാ ക്ലോസിന് ഏറ്റവും പ്രിയപ്പെട്ട റെയിൻഡിയറാണ് റുഡോൾഫ്. പക്ഷേ, സാന്റായുടെ കഥയ്ക്ക് 1600 വർഷം പഴക്കമുള്ളപ്പോൾ റുഡോൾഫ് താരതമ്യേന പുതുമുഖമാണ്. 1938-ൽ അമേരിക്കയിലെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിനു വേണ്ടി എഴുത്തുകാരൻ റോബർട്ട് മേ സൃഷ്ടിച്ചതാണ് റുഡോൾഫിനെ. ക്രിസ്മസ് കാലത്ത് ബാലമാസികയിലെ കഥാപാത്രമായ ആ മാൻകുട്ടി പിന്നീട് യൂൾടൈഡ് ഫോക്ക്ലറിന്റെ ഭാഗമായി. മറ്റൊരു ക്രിസ്മസ് കഥാപാത്രമായ നട്ട്ക്രാക്കർ മരപ്പാവയുടെ ഉദ്ഭവം പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ജർമൻ സാഹിത്യകൃതിയിൽ. ഇപ്പോഴത് യൂറോപ്പിൽ ക്രിസ്മസിന്റെ അവിഭാജ്യ ഘടകം. നട്ട്ക്രാക്കറും ബാർബിയും ചേർന്നുള്ള ആനിമേഷൻ സീരീസ് ഡിസ്നിയുടേതായുണ്ട്. നട്ട്ക്രാക്കർ ഓപെറ ഈ സീസണിൽ പ്രധാന യൂറോപ്യൻ നഗരങ്ങളിലും അമേരിക്കയിലും കാനഡയിലും അരങ്ങേറുന്നു.

ഡിസംബർ 15– സാന്റാക്ളോസും കൊക്ക കോളയും

നാലാം നൂറ്റാണ്ടിൽ യൂറോപ്പിലെ മിറായിലെ ബിഷപ്പായിരുന്ന നിക്കൊളാസ് പിന്നീട് വിശുദ്ധനായി. സെയിന്റ് നിക്കൊളാസ് സാന്റാക്ളോസായി. പക്ഷേ, അഭിനവ സാന്റ ധരിക്കുന്നത് ബിഷപ്പിന്റെ വേഷമല്ല.1882-ൽ അമേരിക്കയിലെ ആഭ്യന്തര യുദ്ധകാലത്ത് കാർട്ടൂണിസ്റ്റ് തോമസ് നസ്റ്റ് ക്രിസ്മസ് ഫാദറിന് ഇന്ന് കാണുന്ന രൂപം നൽകി. 1920 മുതൽ കൊക്കക്കോള പരസ്യങ്ങൾ ആ രൂപം ഏറ്റെടുത്ത് ലോക പ്രശസ്തമാക്കി. കോക്ക് കുടിക്കുന്ന സാന്റ കൊക്ക കോളയുടെ പണച്ചാക്കുകൾ നിറച്ചു. എന്നാൽ, ചില ജർമൻ പ്രദേശങ്ങളിൽ സാന്റാക്ളോസ് ബിഷപ്പിന്റെ രൂപത്തിൽ ഇപ്പോഴും നിലനിൽക്കുന്നു.

ADVERTISEMENT

ഡിസംബർ 19

മൂന്നു പതിറ്റാണ്ടു മുമ്പ് നോർവേയിലെ ഫിലോസഫി അധ്യാപകനായ ജസ്റ്റിൻ ഗാർഡർ 'സോഫിയുടെ ലോകം' തുറന്നു. 'ആലീസ് ഇൻ വണ്ടർലാൻഡ്' കഥനരീതിയിൽ ഒരു കൊച്ചുപെൺകുട്ടിയെ കേന്ദ്രീകരിച്ച് തത്വചിന്തയുടെ ചരിത്രം പറയുകയാണ് ഗാർഡർ. ഗഹനമായ കാര്യങ്ങൾ ലളിതമാക്കി പ്രപഞ്ചത്തെ അത്ഭുതത്തോടെ കാണുന്ന കഥാപാത്രങ്ങൾ, അവരെ കാത്തു നിഗൂഢത. കഥാകാരന് കുട്ടികളുടെ മനസ്സറിയാം. ജസ്റ്റിൻ ഗാർഡറിന്റെ 'ക്രിസ്മസ് മിസ്റ്ററി'യാണ് ഞാനിപ്പോൾ വായിക്കുന്ന പുസ്തകം. നോർവേയിലെ ഓസ്ലോയിലുള്ള ജോവാക്കിം എന്ന ബാലൻ വാങ്ങിയ ആഗമനകാല കലണ്ടറിൽ അത്ഭുതം ഒളിഞ്ഞിരിക്കുന്നു. ഡിസംബർ ഒന്നു മുതൽ അവനെ കാത്തിരിക്കുന്ന മാന്ത്രികത. ഓരോ ദിവസം കഴിയുന്തോറും കലണ്ടറിനുള്ളിൽ മറ്റൊരു കഥ ചുരുളഴിയാൻ തുടങ്ങുന്നു. 

നോർവേയിലെ ഗ്രോസറി സ്റ്റോറിൽ നിന്നും എഫിറിയേൽ മാലാഖയുടെ സഹായത്തോടെ കാലത്തിനു പിന്നിലേക്ക് സഞ്ചരിക്കുന്ന എലിസബത്തിന്റെ കഥ. യാത്രയിൽ അവരോടൊപ്പം ചേരുന്ന ആടുകൾ, ഇടയൻമാർ, മാലാഖമാർ, എൽഫുകൾ, രാജാക്കന്മാർ, നാട്ടുപ്രമാണിമാർ. ബത്‍ലഹേമിൽ ഉണ്ണിയേശു ജനിക്കുന്ന നേരത്ത് എത്തുകയാണ് അവരുടെ ലക്ഷ്യം. കാലത്തിന്റെ പിന്നിലേക്കുള്ള യാത്ര. ഡെന്മാർക്കും സ്വീഡനും ജർമനിയും സ്വിറ്റ്സർലൻഡും ഇറ്റലിയും ഗ്രീസും ഈസ്റ്റേൺ യൂറോപ്പും മിഡിൽ ഈസ്റ്റും പിന്നിട്ട് ഇസ്രയേലിൽ കയറി ബത്ലഹേമിലേക്കു നീങ്ങുന്നു. രാജ്യനാമങ്ങളും അതിർത്തികളും പുരാതനമാണ്. അക്വിലേയ, ഡാൽമേഷ്യ, സ്കോദ്ര, സിസേറിയ ഫിലിപ്പി, ഫിജിയ, തെസലോണിക്ക, ത്രെയ്സ്, മിറാ, പാംഫിലിയ, ആന്റിയോക്ക്, സമറിയ, യൂദയ- കടന്നു പോകുന്ന വഴിയിൽ പോയ കാലത്തിന്റെ ചരിത്രത്തേയും ഐതിഹ്യത്തേയും ജന ജീവിതത്തേയും അവർ തൊടുന്നു. ഹാനോവറിലെ പൈഡ് പൈപ്പർ. ഡമാസ്കസിലെ ഗവർണർ. ജറുസലേം- ജെറിക്കോ പാതയിലെ നല്ല സമരിയാക്കാരൻ. ബിഷപ്പ് സെയിന്റ് നിക്കൊളാസ്. കുരിശു യുദ്ധത്തിനു പോകുന്ന പോരാളികൾ.

കഥ വായിക്കുന്ന ജോവാക്കിമിന്റെ ആകാംക്ഷകൾ വർധിച്ചു വരുന്നു. അവന്റെ കൂടെ യാത്രയിൽ പപ്പായും മമ്മായും ചേരുന്നു. എലിസബത്ത് എന്ന പെൺകുട്ടിയെ വർഷങ്ങൾക്ക് മുമ്പ് നോർവേയിൽ കാണാതായിട്ടുണ്ട് എന്നവർ അറിയുന്നു. അതിണോ കഥയിലെ പെൺകുട്ടി? ഈ കലണ്ടർ ഉണ്ടാക്കിയ വിചിത്ര മനുഷ്യനായ ജോൺ എലിസബത്തിന്റെ ആരാണ്? കഥയിലെ യാത്രികരെ ബത്ലഹമിൽ കാത്തിരിക്കുന്നതെന്ത്? ഈ കുഴയ്ക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണമെങ്കിൽ ഡിസംബർ 24 വരെ യാത്ര തുടരണം. അന്ന് കഥ പൂർണമാകും. ഓരോ ദിവസവും ഓരോ അധ്യായം വായിക്കുന്നു. ക്രിസ്മസിനു മുമ്പുള്ള ഈ മാന്ത്രിക രാവുകളിൽ ഞാനും അവരോടൊപ്പം ബത്ലഹമിലേക്കുള്ള യാത്രികനാണ്. ഇന്ന് ഡിസംബർ 19- വടക്കൻ യൂറോപ്പും കിഴക്കൻ യൂറോപ്പും ബൈസാന്റിയവും പിന്നിട്ട് ഞങ്ങളിപ്പോൾ മെഡിറ്ററേനിയൻ കടലിന്റെ പടിഞ്ഞാറൻ തീരത്താണ്. 323 AD, റോമാക്കാരുടെ ഭരണം. ബത്ലഹമിലേക്കുള്ള അവസാന പാദം നാളെ തുടങ്ങുന്നു.

ADVERTISEMENT

ഡിസംബർ 21- വിന്റർ സോൾസ്റ്റിസ്

ഉത്തരാർധ ഗോളത്തിലെ എറ്റവും നീളം കുറഞ്ഞ പകൽ. പുരാതന പേഗൻ ലോകത്തെ വിശേഷപ്പെട്ട ദിനം. സൂര്യദേവന്റെ ഉത്സവത്തിനു തുടക്കം. അയർലൻഡിലെ ന്യൂഗ്രാഞ്ചിലെ അയ്യായിരം വർഷം പഴക്കമുള്ള കല്ലറകളിൽ, പ്രകൃതിയോടു ചേർന്നു പൂർവ്വികരെ സ്മരിക്കാൻ, ഇന്നു പ്രഭാതത്തിൽ നൂറു കണക്കിനാളുകൾ ഒരുമിച്ചു കൂടിയിട്ടുണ്ടാകും. ക്രിസ്തുവിന്റെ മരണത്തിനു ശേഷമുള്ള ആദ്യ നൂറ്റാണ്ടുകളിൽ ക്രൂരമായ പീഢനങ്ങൾക്കു വിധേയമായ ക്രിസ്തുമതം,  പിന്നീട് റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി ശക്തിനേടിയപ്പോൾ അതിൽ പേഗൻ വിശ്വാസങ്ങളും ആഘോഷങ്ങളും പുതിയ രൂപത്തിൽ ഇടം കണ്ടെത്തി. ക്രിസ്തുവിനെ സൂര്യദേവനു പകരമാക്കി‌ അവർ ക്രിസ്മസ് എന്നു പേരുമിട്ടു.

ഡിസംബർ 23- വാൻകൂവർ ക്രിസ്മസ് മാർക്കറ്റ്

യൂറോപിലെ ജർമൻ ഭാഷ സംസാരിക്കുന്ന മേഖലകളിൽ, പതിനാലാം നൂറ്റാണ്ടിൽ, മധ്യ കാലഘട്ടത്തിന്റെ അവസാന വർഷങ്ങളിലാണ് ക്രിസ്മസ് മാർക്കറ്റുകളുടെ ആരംഭം. ആഗമനകാലത്തെ നാല് ആഴ്ചകളിൽ, നഗരചത്വരത്തിൽ സംഘടിപ്പിക്കപ്പെടുന്ന മാർക്കറ്റിൽ ക്രിസ്മസിന്റെ തയ്യാറെടുപ്പിനു വേണ്ടതെല്ലാമുണ്ടാകും. ഭക്ഷണ പാനീയങ്ങൾ, നക്ഷത്രവിളക്കുകൾ, സുഗന്ധ ദ്രവ്യങ്ങൾ, മെഴുകുതിരികൾ, തേൻ, ശീതകാല വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, അലങ്കാര സാമഗ്രികൾ. വീട്ടിലുണ്ടാക്കുന്ന വിഭവങ്ങളും കൃഷിയിടത്തിൽ നിന്നു പറിച്ചെടുത്ത പുതുമ ചോരാത്ത ഫലങ്ങളും വിപണിയുടെ ഭാഗം. ജർമൻ നഗരങ്ങളായ ലീപ്സിഗ്, ഡ്രസ്ഡൻ, ഫ്രാൻക്ഫർട്ട്, ന്യൂൻബർഗ്, സ്റ്റുട്ഗർട്ട് എന്നിവ പഴയകാല ക്രിസ്മസ് മാർക്കറ്റിനു പേരുകേട്ടവയാണ്. ഇപ്പോഴും അവിടെയാണ് ഏറ്റവും വലിയ വിപണി. 

ഇന്ന് ലീപ്സിഗിലെ ക്രിസ്മസ് മാർക്കറ്റ് സൊസൈറ്റി വാൻകൂവർ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സാന്നിധ്യമുള്ള ലോക നഗരങ്ങളിൽ യൂൾടൈഡ് സീസണിൽ ഈ മേള നടത്തുന്നു. തീർച്ചയായും കച്ചവടവൽക്കരണമുണ്ട്, മാർക്കറ്റ് എന്ന പേരിൽ തന്നെ അതുണ്ടല്ലോ. പരമ്പരാഗത യൂറോപ്യൻ ക്രിസ്മസിന്റെ വികാരങ്ങൾ ഉണർത്താനും കഴിയുന്നുണ്ട്. വിൽക്കപ്പെടുന്ന വസ്തുക്കൾക്ക് ഉപരിയായി, അതൊരു ദൃശ്യാനുഭവമാണ്. സൂര്യൻ മറയുമ്പോൾ രാത്രിയുടെ തിരശ്ശീല നീക്കി പ്രത്യക്ഷമാകുന്ന ഒരു മാന്ത്രികലോകം. ഒരു ദശാബ്ദം മുമ്പ് അയർലൻഡിൽ നിന്നു മടങ്ങുമ്പോൾ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള കണക്ഷൻ ലുഫ്താൻസ എയർലൈനായിരുന്നു. നാട്ടിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ഓരോ ക്രിസ്മസ് കാലത്തും, യൂറോപ്യൻ നഗരങ്ങളിൽ സഞ്ചരിച്ച് ക്രിസ്മസ് മാർക്കറ്റിന്റെ ഭാഗമാകാൻ ലുഫ്താൻസയുടെ ഓഫറുകൾ എനിക്ക് ഇമെയിലിൽ വരുമായിരുന്നു. ബർലിനിലും, ക്രാക്കോവിലും, ബേസലിലും, മാൽമോയിലും, കോപ്പൻ ഹേഗനിലും, ഹെൽസിന്കിയിലും, ഓസ്ലോയിലും ഗൂഗിൾ ചിത്രങ്ങൾ കണ്ട് ഭാവനയിൽ പറന്നു നടന്നു തൃപ്തിയടഞ്ഞു. കണ്ടിരിക്കേണ്ട കാര്യങ്ങളിലൊന്നായി ഈ ക്രിസ്മസ് അത്ഭുതത്തെ മനസ്സിൽ ഭദ്രമായി നിക്ഷേപിച്ചു. 

അഞ്ചു വർഷം മുമ്പ് വാൻകൂവറിൽ അതെന്നെ തേടി വന്നു- വാൻകൂവർ ക്രിസ്മസ് മാർക്കറ്റ്. ആ വർഷത്തെ ഏറ്റവും തണുപ്പുള്ള രാത്രിയിൽ അവിസ്മരണീയമായ അനുഭവം. പല നിരകളിലായി ബഹുവർണ വൈദ്യുത വിളക്കുകളാൽ അലംകൃതമായ എൺപത് കുടിലുകൾ. ഒരു ഭാഗത്ത് ജർമനിയിലെ റോതൻബർഗിലെ വിദഗ്ധരായ കലാകാരുടെ കരകൗശല വസ്തുക്കളുടെ പ്രത്യേക പ്രദർശനം. സ്വന്തം കുഞ്ഞിന് ക്രിസ്മസ് സമ്മാനം നൽകാൻ ഒരാൾ തുടങ്ങിയ സംരംഭം ഇപ്പോൾ വലിയ ലാഭം നേടുന്ന കമ്പനി.

മാർക്കറ്റിന്റെ നടുവിൽ ഒരു മരഗോപുരത്തിൽ ഏതാനും മാലാഖമാർ നിരന്നു നിൽക്കുന്നു. അതിനു താഴെ സംഗീതജ്ഞരും ഗായകരും. ഭക്ഷണ ശാലകളിൽ നിന്നുള്ള കൊതിപ്പിക്കുന്ന ഗന്ധം ചുറ്റും പടരുന്നു. ഇളം ചൂടുള്ള മൾഡ് വൈൻ കുടിക്കാൻ നീണ്ട നിര, മ്യൂണിക്കിലെ ഒക്ടോബർ ഉൽസവം പോലെ പോർക്ക് സോസേജ്, ബീഫ്‌ സ്റ്റ്യൂ, പ്രെറ്റ്സൽ വിഭവങ്ങൾ അവിടെത്തന്നെ പാകം ചെയ്യുന്നു. ബവേറിയൻ ബിയറിന്റെ ലഹരി നുകരുന്ന യുവമിഥുനങ്ങളുടെ ചിരി മുഴങ്ങുന്നു.

കഥാപാത്രങ്ങൾ, സൂചകങ്ങൾ, ചരിത്രം

നാടോടിക്കഥകളിലൂടെ, പാരമ്പര്യത്തിലൂടെ, ബാല്യത്തിന്റെയും ഭാവനയുടെയും തിരുപ്പിറവിയുടേയും ഭാഗമായവ. ഇവയെല്ലാം ചേർന്ന് നിർമ്മിച്ചിരിക്കുന്നത് ബില്യൺ ഡോളർ വിപണിയാണ്. ഇവയേറെയും കടം കൊണ്ടതാണെന്ന് പരാതി പറയേണ്ടതില്ല. ക്രിസ്മസ് പോലും പുരാതന സംസ്കാരങ്ങളിൽ നിന്നും കടമെടുത്ത ആഘോഷമല്ലേ? സംസ്കാരങ്ങൾക്കു മേൽ പടുത്തുയർത്തിയ സംസ്കാരങ്ങളിൽ ആശയം നവജീവൻ നേടി തുടരും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT