പട്ടിണിയിലും മുണ്ടു മുറുക്കിയുടുത്തു ജീവിക്കുന്നവർ; ഒരു പ്രവാസി കഥ
വെള്ളിയാഴ്ച , അവധിയായിട്ടും രാവിലെ തന്നെ എഴുന്നേറ്റു , കുറച്ചു വീട്ടു സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു , വണ്ടിയെടുത്തു , ഞാനും മോനും കൂടി വീടിനടുത്തുള്ള ലുലുവിലേക്ക് വിട്ടു. രാവിലെ ആയതു കൊണ്ടാണോ , കാർ പാർക്കിംഗ് ഏരിയയിൽ കാര്യമായ തിരക്കൊന്നും കാണുന്നില്ല, ഒഴിഞ്ഞ ഒരു ഭാഗത്തു വണ്ടി പാർക്ക് ചെയ്തു
വെള്ളിയാഴ്ച , അവധിയായിട്ടും രാവിലെ തന്നെ എഴുന്നേറ്റു , കുറച്ചു വീട്ടു സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു , വണ്ടിയെടുത്തു , ഞാനും മോനും കൂടി വീടിനടുത്തുള്ള ലുലുവിലേക്ക് വിട്ടു. രാവിലെ ആയതു കൊണ്ടാണോ , കാർ പാർക്കിംഗ് ഏരിയയിൽ കാര്യമായ തിരക്കൊന്നും കാണുന്നില്ല, ഒഴിഞ്ഞ ഒരു ഭാഗത്തു വണ്ടി പാർക്ക് ചെയ്തു
വെള്ളിയാഴ്ച , അവധിയായിട്ടും രാവിലെ തന്നെ എഴുന്നേറ്റു , കുറച്ചു വീട്ടു സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു , വണ്ടിയെടുത്തു , ഞാനും മോനും കൂടി വീടിനടുത്തുള്ള ലുലുവിലേക്ക് വിട്ടു. രാവിലെ ആയതു കൊണ്ടാണോ , കാർ പാർക്കിംഗ് ഏരിയയിൽ കാര്യമായ തിരക്കൊന്നും കാണുന്നില്ല, ഒഴിഞ്ഞ ഒരു ഭാഗത്തു വണ്ടി പാർക്ക് ചെയ്തു
വെള്ളിയാഴ്ച , അവധിയായിട്ടും രാവിലെ തന്നെ എഴുന്നേറ്റു , കുറച്ചു വീട്ടു സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു , വണ്ടിയെടുത്തു , ഞാനും മോനും കൂടി വീടിനടുത്തുള്ള ലുലുവിലേക്ക് വിട്ടു.
രാവിലെ ആയതു കൊണ്ടാണോ , കാർ പാർക്കിംഗ് ഏരിയയിൽ കാര്യമായ തിരക്കൊന്നും കാണുന്നില്ല, ഒഴിഞ്ഞ ഒരു ഭാഗത്തു വണ്ടി പാർക്ക് ചെയ്തു പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ ഒരു നാല്പത് വയസ്സോടടുത്ത ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു , നന്നേ ക്ഷീണിച്ച ആൾ , ഉറങ്ങാത്തത്തിന്റെയോ , ജോലിഭാരത്തിന്റെയോ ആകാം, ആകെ തളർന്ന മട്ടിലാണ് ആൾ നിൽക്കുന്നത്.
കാർ വാഷ് ചെയ്യണോ സാറേ..
മലയാളത്തിൽ…ഇടറിയ ശബ്ദത്തോട് കൂടി അയാൾ ചോദിച്ചു , വലിയ ഷോപ്പിംഗ് മാളുകൾക്കു പുറത്ത് സാധാരണ ഇതുപോലുള്ള ആൾക്കാർ ഉണ്ടാകും , ചെറിയ ക്യാനിൽ വെള്ളവും ടൗവ്വലും ആയി ഇങ്ങനെയുള്ളവരെ കാണാം , പക്ഷെ എന്തോ എന്റെ അടുത്ത് വന്ന ആൾ ഈ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ആൾ അല്ല എന്ന് എനിക്ക് തോന്നി , കാറിൽ അധികം പൊടിയൊന്നും ഇല്ലാത്തതിനാൽ വാഷ് ചെയ്യേണ്ട എന്ന് ഞാൻ പറഞ്ഞു മുന്നോട്ടു നീങ്ങാൻ നേരം ഒരു ചെറു ചിരി സമ്മാനിച്ച് കൊണ്ട് ആ ആൾ മോന്റെ കയ്യിൽ നിന്നും താഴെ വീണ അവന്റെ തൊപ്പി പൊടി തട്ടിയ ശേഷം അവനു നേരെ നീട്ടികൊണ്ടു ചോദിച്ചു….മോന് എത്ര വയസ്സായി ?
സാധാരണ പേര് ആണ് ആദ്യം ചോദിക്കുന്നത് , എന്നാൽ വയസ്സ് ചോദിച്ചപ്പോൾ എനിക്കും അയാൾ എന്തേ അങ്ങിനെ ചോദിച്ചു എന്നറിയാൻ തോന്നി , ഞാൻ പറഞ്ഞു , മോന് 10 വയസ്സായി ....എന്തേ മോന്റെ വയസ്സ് ചോദിച്ചത് ?
ഒന്നും തോന്നല്ലേ സാറേ, എന്റെ ഇളയ മോനും ഈ മോന്റെ പോലെയാണ് , ഇതേ പ്രായം വരും , അടുത്ത മാസം അവന്റെ പിറന്നാളാണ് ഒരു സൈക്കിൾ വാങ്ങി കൊടുക്കണം എന്ന് വലിയ ആഗ്രഹം ഉണ്ട് , മുൻപൊക്കെ സൈക്കിളിനു വേണ്ടി കുറെ മാസങ്ങൾ അവൻ വാശി പിടിച്ചു കരഞ്ഞിരുന്നു , പിന്നെ എന്റെ കൂടെ ജോലി ചെയ്യുന്ന ആൾ എന്റെ വീട്ടിൽ ചെന്നെ ശേഷം അവൻ പിന്നെ സൈക്കിളിന് വേണ്ടി വാശി പിടിച്ചിട്ടില്ല എന്ന് അവന്റെ അമ്മ പറഞ്ഞു , ഇവിടത്തെ എന്റെ അവസ്ഥ അറിഞ്ഞിട്ടാകും, ഒരിക്കൽ ഫോൺ ചെയ്തപ്പോൾ ഞാൻ ചോദിച്ചു , സൈക്കിൾ വാങ്ങി തരാത്തതിന് മോന് അച്ഛനോട് ദേഷ്യം ഉണ്ടോന്ന് , പക്ഷെ, അച്ഛന്റെ കഷ്ടപ്പാട് എല്ലാം മാറിയിട്ട് വാങ്ങി തന്നാൽ മതിയെന്ന ആ ഇളം പൈതലിന്റെ മറുപടി ഞാൻ തർന്നിരിക്കാൻ വയ്യ എന്ന് എനിക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു….. അയാൾ പറഞ്ഞു.
മാസ മാസം കിട്ടുന്ന എന്റെ ചെറിയ ശമ്പളം കൊണ്ട് ഒന്നും അങ്ങോട്ട് കൂട്ടി മുട്ടുന്നില്ല , കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീട് നല്ലൊരു ഭാഗം തകർന്നിരിക്കുന്നു , ഗൾഫുകാരൻ ആയതു കൊണ്ടാണോ , പഞ്ചായത്തിൽ നിന്നും കാര്യമായ സഹായം ഒന്നും കിട്ടിയില്ല , ഭാര്യയും , അമ്മയും , രണ്ടു മക്കളും കൂടി ചെറിയ തകര ഷീറ്റു കൊണ്ട് കെട്ടിയ ഒരു കൂരയിൽ ആണ് താമസം... അയാൾ പറഞ്ഞു നിർത്തി.
ജീവിതത്തിൽ തോറ്റു പോയവന്റെ ഒരു ഭാവം ആ കണ്ണുകളിൽ ഞാൻ കണ്ടു, ഉള്ളവരുടെ കൂട്ടത്തിൽ പെട്ട് ഒന്നും ഇല്ലാത്തവനെ പോലെ ജീവിക്കുന്ന ചിലർ നമുക്ക് ചുറ്റും ഉണ്ട് , എന്തെങ്കിലും സഹായം മറ്റുള്ളവരിൽ നിന്നും ചോദിയ്ക്കാൻ പോലും ആത്മാഭിമാനം അനുവദിക്കാത്തവർ... പട്ടിണിയിലും മുണ്ടു മുറുക്കിയുടുത്തു ജീവിക്കുന്നവർ.
കൂടുതൽ ചോദിച്ചറിഞ്ഞപ്പോൾ , എവിടെയോ പറഞ്ഞു കേട്ട ഒരു ചെറിയ കമ്പനിയിൽ ലേബർ ആയി ജോലി ചെയ്യുന്ന ഒരാൾ ആണ് എന്റെ മുൻപിൽ നിൽക്കുന്നത് , ആഴ്ച മുഴുവൻ ജോലി ചെയ്തിട്ടും , ഒഴിവു കിട്ടിയ വെള്ളിയാഴ്ചകളിൽ കൂടി എന്തെങ്കിലും കൂടി ജോലി എടുത്തു കിട്ടുന്നത് കൊണ്ട് കുടുംബം പോറ്റാൻ കഷ്ട്ടപ്പെടുന്ന ചിലരിൽ ഒരാൾ ആണ് അദ്ദേഹവും....
അയാളുടെ അവസ്ഥ കണ്ടാണോ , എന്തോ ..നമ്മുടെ കാറും കൂടി വാഷ് ചെയ്യാം എന്ന് മോൻ എന്നോട് പറഞ്ഞു കാറിൽ കാര്യമായ അഴുക്കില്ല എന്ന തിരിച്ചറിവിലും മനസ്സില്ലാ മനസ്സോടെ അയാളോട് കാർ കഴുകാൻ പറഞ്ഞിട്ട് ഞാനും മോനും കൂടി സാധങ്ങൾ വാങ്ങാൻ ലുലുവിന് അകത്തേക്ക് നടന്നു , എന്തെന്നറിയില്ല അകത്തേക്ക് നടക്കുന്നതിനിടയിലും മോൻ കൂടെ കൂടെ അയാളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
സാധാരണ ഓടി നടന്ന് ഓരോ സാധനങ്ങൾ എടുക്കുന്ന മോൻ അന്ന് എന്തോ തീരെ അലസമായി ചിന്തിച്ചു കൊണ്ട് നടക്കുന്നു...ഞാൻ ചോദിച്ചു , എന്താ മോനെ ..എന്താണ് ആലോചിക്കുന്നത് ?
ഇല്ല ..ഒന്നുമില്ല ...ആ അങ്കിൾ ഇപ്പോൾ നമ്മുടെ കാർ കഴുകി തീർന്നു കാണുമോ , മോൻ എന്നോട് ചോദിച്ചു…
ചിലപ്പോൾ കഴിഞ്ഞു കാണും , അത്യാവശ്യം പറഞ്ഞ സാധനങ്ങൾ വാങ്ങി ബില്ല് ചെയ്തു ഞങ്ങൾ പുറത്തിറങ്ങി.
കഴിഞ്ഞില്ല ...അതാ അയാൾ കാർ ഇപ്പോഴും വാഷ് ചെയ്തു കൊണ്ടിരിക്കുന്നു...ഞങ്ങൾ പതിയെ കാറിനടുത്തെത്തി, ഇനിയും സമയം എടുക്കും , അതുകൊണ്ട് അവിടെ അടുത്തുള്ള സിമന്റ് ബെഞ്ചിൽ ഞങ്ങൾ ഇരുന്നു...
അന്ന് ചൂടുള്ള ഒരു ദിവസം ആയതിനാൽ അയാൾ നന്നായി വിയർത്തിരുന്നു , എന്നാലും ഏതോ ലക്ഷ്യത്തിലേക്ക് എത്തിപ്പെടാൻ പോകുന്ന പോലെ അയാളുടെ മുഖം വിടർന്നിരുന്നു ...
മോൻ അയാളെ തന്നെ നോക്കിയിരിക്കുകയാണ് ... അപ്പോൾ തൊട്ടടുത്ത് ആ റോഡിൽ കുറെ ചെറിയ കുട്ടികൾ സൈക്കിൾ ഓടിക്കുന്നു , ഞങ്ങൾ കാണാതെ അയാൾ അവരെ ഇടക്ക് നോക്കികൊണ്ടിരിക്കുന്നു , ചിരിക്കുന്നു ...കാർ തുടയ്ക്കുകയാണെങ്കിലും ചിന്തകൾ എവിടെയോ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു .
വേണ്ടപ്പെട്ടവരെ ഓർക്കുമ്പോൾ ചിലർ അങ്ങിനെയാകാം , ചിലപ്പോൾ അയാളുടെ മോൻ സൈക്കിൾ ഓടിക്കുന്ന ആ രംഗമാകാം അയാൾ അപ്പോൾ ഓർത്തിരുന്നത് ...നിറഞ്ഞ കഷ്ടപ്പാടുകൾക്കിടയിലും ആ സന്തോഷങ്ങൾ അയാളെ പുതിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നുണ്ടാകും ...ഉറ്റവരുടെ സന്തോഷങ്ങൾക്കായി അവരുടെ സന്തോഷങ്ങളും സ്വപ്നങ്ങളും മൂടി വെച്ച് ജീവിക്കുന്ന കുറെ പേർ ...
വാഷിംഗ് കഴിഞ്ഞു സാർ , എന്തോ ഓർത്തിരുന്ന എന്നോട് അയാൾ പറഞ്ഞു ...
കാർ വാഷ് ചെയ്തതിന്റെ ചാർജും, 10 റിയാൽ വേറെയും കൊടുത്തിട്ട് ഞാൻ കാര് സ്റ്റാർട്ട് ചെയ്തു, ദേഹം മുഴുവൻ ഒലിച്ചിറങ്ങുന്ന വിയർപ്പ് കണങ്ങളെ കൈ കൊണ്ട് ഒപ്പിയിട്ട് മോന്റെ നേരെ അയാൾ കൈ വീശി കാണിച്ചു ... ഞങ്ങൾ കയ്യിൽ വെച്ച് കൊടുത്ത ആ നോട്ടുകളിലേക്കും അയാൾ നോക്കി... പതിയെ ഞങ്ങൾ അയാളിൽ നിന്നും അകന്നു പോയി... അപ്പോഴും ആ റോഡിൽ കുട്ടികൾ സൈക്കിൾ ഓടിക്കുന്നുണ്ടായിരുന്നു.
എന്തോ ഓർത്ത പോലെ മോൻ ആ കുട്ടികളെയും ആ മനുഷ്യനെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.... ആ വഴിക്കപ്പുറം വരെ അവന്റെ കണ്ണുകൾ അവരിൽ തന്നെയായിരുന്നു… ഒരു പക്ഷെ അയാളുടെ മകൻറെ സൈക്കിൾ എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാനുള്ള ആ സമ്പാദ്യത്തിലേക്ക് എനിക്കും എന്തൊക്കെയോ ചെയ്യാൻ പറ്റിയല്ലോ എന്നൊരു ചിന്തയിൽ ആകാം അവൻ....
ചില സന്ദർഭങ്ങളിൽ നമ്മുടെ മക്കൾ നമ്മളെ നൈസ് ആയിട്ട് തോൽപ്പിച്ചു കളയും, അവർ നമ്മെക്കാളും ഒരു പാട് ഉയരങ്ങളിൽ ചിന്തിക്കുന്നു എന്ന് നമ്മൾ തിരിച്ചറിയുമ്പോൾ, നമ്മെപ്പോലെ അല്ല , നമ്മളെക്കാൾ നല്ലതായി അവർ വളരട്ടെ എന്ന് തോന്നിപ്പോകും.
മക്കൾ വളരട്ടെ... മനുഷ്യരെ മനസ്സിലാക്കി … അവന്റെ ചുറ്റുപാടുകളെ തിരിച്ചറിഞ്ഞും കൊണ്ട്.
Content Summary: Malayalam Short Story ' Pravasi ' Written by Sunil