നന്ദി എങ്ങനെ എപ്പോൾ ചൊല്ലേണ്ടുന്നറിയില്ല നന്ദി ഹീനരാം ജന്മങ്ങളോടു പൊറുക്ക നീ ഈരേഴു ലോക സർവ്വചരാചരങ്ങളും.. സൃഷ്ടി സ്ഥിതി സംരക്ഷക മൂർത്തീ ഭവാനും സർവ്വലോക മാനവ ഹൃദയാന്തരാളങ്ങളിൽ നിറയും നന്ദിയുടെ സുഗന്ധപൂരിതമാം വാടാ മലരുകൾ എന്നും എന്നെന്നും അംഗുലി കൂപ്പിയർപ്പിക്കട്ടെ സർവ്വജ്ഞാനം ഈശ്വര പാദാര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 നന്ദി എങ്ങനെ എപ്പോൾ ചൊല്ലേണ്ടുന്നറിയില്ല 

നന്ദി ഹീനരാം ജന്മങ്ങളോടു പൊറുക്ക നീ

ADVERTISEMENT

ഈരേഴു ലോക സർവ്വചരാചരങ്ങളും..

സൃഷ്ടി സ്ഥിതി സംരക്ഷക മൂർത്തീ ഭവാനും

സർവ്വലോക മാനവ ഹൃദയാന്തരാളങ്ങളിൽ

നിറയും നന്ദിയുടെ സുഗന്ധപൂരിതമാം വാടാ മലരുകൾ

ADVERTISEMENT

എന്നും എന്നെന്നും അംഗുലി കൂപ്പിയർപ്പിക്കട്ടെ

സർവ്വജ്ഞാനം ഈശ്വര പാദാര വിന്ദങ്ങളിൽ 

എന്നുടെ അസ്ഥിത്വത്തിന് ആധാരമാം.. 

ഭൂമിദേവിക്കും സർവ്വ ചരാചരങ്ങൾക്കും

ADVERTISEMENT

എന്നുമേ നന്ദി എന്നെന്നും നിറവോടെ..നന്ദി

നന്ദിതൻ സിന്ദൂര..കർപ്പൂര..പരിമളം ചൊരിയട്ടെ

സ്നേഹ സാഗരത്തിൽ ഈ നന്ദി ദിന

നറു മലർ പാവന പ്രവാഹം ചൊരിയട്ടെ

നിത്യേന നിത്യേന തേൻ മലർച്ചെണ്ടുകളായി

പ്രാണശ്വാസം നൽകിയ ഈശ്വരൻ എന്നപോൽ 

താനെന്ന ജന്മത്തെ മാതാവിൻ  ഉദരത്തിൽ

അർപ്പിച്ചുരുവാക്കിയ പിതാവിനും

ആ ജന്മത്തെ പത്ത് മാസം ചുമന്ന മാതാവിനും

തീർത്താൽ തീരാത്ത കടപ്പാടുണ്ട് ജന്മങ്ങൾക്ക്

മാതാപിതാ ഗുരുക്കളെ നിങ്ങൾ തൻ പാദാരവിന്ദങ്ങളിൽ

അർപ്പിക്കട്ടെ നന്ദിയുടെ ആയിരമായിരം പുഷ്പക ചെണ്ടുകൾ

ഈശ്വരനേകിയ പൈതലാം തന്നെ താലോലിച്ചു

പോറ്റി വളർത്തി നിലയിൽ ആക്കിയ നിങ്ങൾക്ക് വന്ദനം

അഭിവന്ദ്യരാം മാതാപിതാ ഗുരുക്കളെ നിങ്ങൾക്കെന്നെന്നും

നന്ദിയുടെ സ്നേഹ നിർമല നറു മലർച്ചെണ്ടുകൾ

എത്ര പറഞ്ഞാലും പാടിയാലും തീരാത്ത നന്ദി

നിങ്ങൾ തന്ന ഈ മനോഹര ജീവിതം എത്ര അമൂല്യം

നെഞ്ചോട് ചേർത്ത് സ്നേഹിച്ചു താലോലിച്ചു വളർത്തിയ

ത്യാഗത്തിൻ മനോഹര മണിവീണയിൽ അനശ്വരമാം..

നിങ്ങൾ അർപ്പിച്ചു തന്ന സ്നേഹ വാത്സല്യ സ്മരണയിൽ

ഇന്നെന്റെ മാനസം കുളിർമഴയായി തേൻമഴയായി

സ്നേഹത്താൽ നിറയുന്ന നന്ദിയുടെ പ്രഭാവൂരം ചൊരിയട്ടെ

സന്തോഷ.. ആനന്ദപൂരിതമാം.. ഹാപ്പി ഹാപ്പി താങ്ക്സ് ഗിവിങ് 

ഹൃദയ കവാടങ്ങളിൽ നിന്ന് ഹൃദയന്തരാളങ്ങളിലേക്ക്

സ്വച്ഛമായി ഒഴുകട്ടെ നന്ദിയുടെ പനിനീർ ചാലുകൾ.