ഈശ്വരമംഗലത്തെ തറവാടു വീടിൻ്റെ തെക്കെ കോലായക്ക് ചാരെ ആകാശംമുട്ടെ വളർന്നു നിൽക്കുന്ന ഒരു ഞാവൽ മരമുണ്ട്. കിളികളുപേക്ഷിച്ചതും അണ്ണാൻ ചപ്പിയതും ആരുടെയും കണ്ണിൽ പെടാതെ ഉണങ്ങിയ ഇലകൾക്കിടയിൽ മറഞ്ഞിരിക്കുന്നതുമായ ഞാവൽ പഴം പെറുക്കിയെടുക്കാൻ അയൽപകത്തെ കുട്ടികളോടൊപ്പം ഞാനും അനുജത്തിയും കൂടും. മിക്കതിലും ചെളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈശ്വരമംഗലത്തെ തറവാടു വീടിൻ്റെ തെക്കെ കോലായക്ക് ചാരെ ആകാശംമുട്ടെ വളർന്നു നിൽക്കുന്ന ഒരു ഞാവൽ മരമുണ്ട്. കിളികളുപേക്ഷിച്ചതും അണ്ണാൻ ചപ്പിയതും ആരുടെയും കണ്ണിൽ പെടാതെ ഉണങ്ങിയ ഇലകൾക്കിടയിൽ മറഞ്ഞിരിക്കുന്നതുമായ ഞാവൽ പഴം പെറുക്കിയെടുക്കാൻ അയൽപകത്തെ കുട്ടികളോടൊപ്പം ഞാനും അനുജത്തിയും കൂടും. മിക്കതിലും ചെളി പുരണ്ടിരിക്കും എങ്കിലും ചെളി പുരണ്ട ഭാഗവും വൃത്തിയാക്കി അതിൽ ഉപ്പു പുരട്ടി വെയിലത്തുവെച്ചു ഒന്നുണക്കി കഴിക്കണം ആ രുചി ഒന്നു വേറേ തന്നെയാണ്. അല്ലെങ്കിലും വീട്ടുജോലികളെല്ലാം ഒതുക്കി രാത്രി കിണറ്റിൽ കരയിലേയ്ക്ക് ഇളേ മമാരോടും അമ്മായിയ്ക്കും എൻ്റെ റോസിതാക്കുമൊപ്പം ഒരു പോക്കുണ്ട്. നല്ല നിലാവുള്ള ദിവസങ്ങളിൽ ആകാശംമുട്ടെ വളർന്ന് പന്തലിച്ച ഞാവൽമരത്തിൻ്റ ശിഖരങ്ങൾക്കിടയിലൂടെ ഒളിഞ്ഞു മറിഞ്ഞും കാണുന്ന ചന്ദ്രനോടടുത്തൂന്ന് കിന്നാരം പറയുകയാണെന്നു തോന്നുന്ന മൂങ്ങകളെയും വവ്വാലുകളെയും കാണാം .

പൊതുവെ വാശിക്കാരിയായതുകൊണ്ട് ചില ചിണുക്കങ്ങൾ വൈകുന്നേരങ്ങളിൽ ഉമ്മയുടെ കൈയ്യിൽ നിന്നും കിട്ടുന്ന അടിയായ് മാറുമ്പോൾ പിന്നീട് തേങ്ങലടക്കാൻ പറ്റാത്ത കരച്ചിലായി മാറും അപ്പാഴൊക്കെ  റോസി എന്ന എൻ്റ ഇത്ത എന്നെചേർത്ത് പിടിച്ച് വടക്കെ കോലായയിലെ അമ്മിതറയോട് ചേർന്നുള്ള ചുവന്ന ചാന്തു മാഞ്ഞ തിണ്ണയിലിരുത്തി ആകാശത്തിലേയ്ക്ക് വിരൽ ചൂണ്ടി കാണിക്കും പിന്നീട് ഇത്ത പറയുന്ന കഥകളിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പതിവിലേറെ പ്രകാശിതമാകും. രാജാവും റാണിയും ഭടൻമാരും കുതിരകളുമെല്ലാം നക്ഷത്രങ്ങൾക്കിടയിലൂടെ മിന്നിമറയും.

ADVERTISEMENT

ദേ നോക്കു ആകാശത്തിലെ നക്ഷത്രങ്ങൾ നമ്മെ തന്നെ നോക്കുന്നതു കണ്ടോ അവ നമ്മുക്ക് വേണ്ടിയാണ് കൺചിമ്മി കൊണ്ടിരിക്കുന്നത്. ഒരു പക്ഷെ നമ്മുക്കിഷ്ട്ടപ്പെട്ട മരണപ്പെട്ടവർ നമ്മളെ നോക്കി പുഞ്ചിരിക്കുന്ന നക്ഷത്രങ്ങളായി മാറിയതായിരിക്കാം.

ഇത്ത പറഞ്ഞു തരുന്ന കഥകളിലൂടെ നക്ഷത്രങ്ങളെ ഞാൻ  പതുക്കെ പ്രണയിച്ചു തുടങ്ങി. മരണപ്പെട്ടവരുടെ ഇഷ്ട്ടപ്പെട്ടവരുടെയും രൂപങ്ങൾ പിന്നീടുള്ള നിലാവുള്ള രാത്രികളിൽ ആകാശത്തിലെ നക്ഷത്രങ്ങളായ് എൻ്റെ ഹൃദയത്തിൽ പെയ്യ്തിറങ്ങി.

ADVERTISEMENT

കഥകൾ പറഞ്ഞ്പറഞ്ഞൊരുന്നാൾ നിലാവുള്ള രാത്രിയിൽ  അവളൊരു താരമായി ആകാശനീലിമയിൽ മിന്നി മറഞ്ഞു.

ഡിസംബറിലെ തണുപ്പിൽ റാസൽഖൈമയിലെ ജമ്പൽ ജൈസിൽ ഒരു രാത്രി തങ്ങാനായി കൂടാരമൊരുക്കി തീക്കായുമ്പോൾ  നക്ഷത്രങ്ങൾക്കിടയിലൂടെ പെട്ടെന്ന് മിന്നിമറയുന്ന വാൽനക്ഷത്രങ്ങളെ അത്ഭുതത്തോടെ ഇമവെട്ടാതെ നോക്കിയിരുന്നു. .ഒമ്പത് ഡിഗ്രി തണുപ്പിൽ മേൽ കുപ്പായത്തിനേയും കമ്പിളി തൊപ്പിയെയും വകവെച്ച് മുഖത്തേയ്ക്ക് ആഞ്ഞടിക്കുന്ന കാറ്റ് പതുക്കെ കയ്യിൽ കരുതിയ പുതപ്പ് ദേഹത്തിലേയ്ക്കടുപ്പിച്ചു.

ADVERTISEMENT

ഇരുപ്പിടത്തിലിരുന്ന് ആകാശത്തേയ്ക്ക് തലയുയർത്തി  നിറയെ കൺചിമ്മികൊണ്ടിരിക്കുന്ന മനോഹരങ്ങളായ നക്ഷത്രങ്ങളെ ഞാനങ്ങനെ നോക്കിയിരന്നു. ഭൂമിയിലെ സുന്ദരമായൊരിടം... അസഹ്യമായ തണുപ്പിനെയും വകവെച്ച് നേരം പുലരുവോളം ഞങ്ങളവിടെയിരുന്നു.

ജ്വലിയ്ക്കുന്ന ഒരു നക്ഷ്ത്രമെങ്കിലും  അവളായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.

മലയിടുക്കുകളിൽ നിന്നും ജനിച്ചു വീണ പൈതലിനെപ്പോലെ സൂര്യൻ പതിയെ ഉയർന്നു വന്നു.

തിരിക്കെ നാടെത്തണം എന്ന ഉൾവിളിയിലും ഞാനാരെയോക്കെയോ പ്രതീക്ഷിച്ച് നക്ഷ്ത്രങ്ങൾ മാഞ്ഞ ആകാശത്തിലേയ്ക്ക് കണ്ണയിച്ചിരുന്നു.

English Summary:

Oru Kunju Nakshathram- Story