മഗരിബ് നിസ്കാരം കഴിഞ്ഞ് ഇശായോടെ അടുത്തായാണ് യുഎഇയിലെ നോമ്പിന്റെ സ്ഥിരീകരണം വരാറുള്ളത് അതിന് കാരണം സൗദി അറേബ്യയും യുഎഇയും സംയുക്തമായാണ് നോമ്പും പെരുന്നാളും ഒക്കെ അനുഷ്ഠിക്കാറുള്ളത്. യുഎഇയിൽ ഈ വർഷത്തെ നോമ്പിന് മറ്റൊരു പ്രത്യേകതയുണ്ട് മഴപെയ്തു തണുപ്പിച്ചാണ് നോമ്പിന്റെ ആരംഭം. ഈ വർഷത്തെ റമസാൻ മുഴുവനും

മഗരിബ് നിസ്കാരം കഴിഞ്ഞ് ഇശായോടെ അടുത്തായാണ് യുഎഇയിലെ നോമ്പിന്റെ സ്ഥിരീകരണം വരാറുള്ളത് അതിന് കാരണം സൗദി അറേബ്യയും യുഎഇയും സംയുക്തമായാണ് നോമ്പും പെരുന്നാളും ഒക്കെ അനുഷ്ഠിക്കാറുള്ളത്. യുഎഇയിൽ ഈ വർഷത്തെ നോമ്പിന് മറ്റൊരു പ്രത്യേകതയുണ്ട് മഴപെയ്തു തണുപ്പിച്ചാണ് നോമ്പിന്റെ ആരംഭം. ഈ വർഷത്തെ റമസാൻ മുഴുവനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഗരിബ് നിസ്കാരം കഴിഞ്ഞ് ഇശായോടെ അടുത്തായാണ് യുഎഇയിലെ നോമ്പിന്റെ സ്ഥിരീകരണം വരാറുള്ളത് അതിന് കാരണം സൗദി അറേബ്യയും യുഎഇയും സംയുക്തമായാണ് നോമ്പും പെരുന്നാളും ഒക്കെ അനുഷ്ഠിക്കാറുള്ളത്. യുഎഇയിൽ ഈ വർഷത്തെ നോമ്പിന് മറ്റൊരു പ്രത്യേകതയുണ്ട് മഴപെയ്തു തണുപ്പിച്ചാണ് നോമ്പിന്റെ ആരംഭം. ഈ വർഷത്തെ റമസാൻ മുഴുവനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഗരിബ് നിസ്കാരം കഴിഞ്ഞ് ഇശായോടെ അടുത്തായാണ് യുഎഇയിലെ നോമ്പിന്റെ സ്ഥിരീകരണം വരാറുള്ളത് അതിന് കാരണം സൗദി അറേബ്യയും യുഎഇയും സംയുക്തമായാണ് നോമ്പും പെരുന്നാളും ഒക്കെ അനുഷ്ഠിക്കാറുള്ളത്.

യുഎഇയിൽ ഈ വർഷത്തെ നോമ്പിന് മറ്റൊരു പ്രത്യേകതയുണ്ട് മഴപെയ്തു തണുപ്പിച്ചാണ് നോമ്പിന്റെ ആരംഭം. ഈ വർഷത്തെ റമസാൻ മുഴുവനും പ്രവാസത്തിലെ മണലാരണ്യം കുളിർത്തു തന്നെ നിൽക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. രണ്ടുദിവസമായ തിമിർത്ത മഴയിൽ ഷാർജയിലെയും മറ്റ് എമിറേറ്റ്സിലെയും ഒട്ടുമിക്ക റോഡുകളും വെള്ളത്തിലായിരുന്നു.

ADVERTISEMENT

നോമ്പിന്റെ വരവോടു കൂടി അറബികളോടൊപ്പം പ്രവാസിമലയാളികളുടെയും ജീവിതക്രമങ്ങള്‍ പാടെ മാറും. രാത്രികള്‍ കുറെക്കൂടി സജീവമാകുകയാണ് ഏറെ പ്രാവാസികളും. മിക്കവരുടെയും ജോലിസമയങ്ങളിലും ജീവിതശൈലിയിലും ഏറെ മാറ്റമുണ്ടാവുന്നു. അതിൽ കൂടുതലും  പ്രവാസി മലയാളികളിലാണ് പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, താഴെക്കിടയിലുള്ള തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരിൽ. നോമ്പുകാലമാകുന്നതോടെ ഗൃഹാതുരത്വം അതിന്റെ പരമകോടിയില്‍ അവരുടെ ഹൃദയത്തില്‍ അലയടിപ്പിക്കും.

നോമ്പുകാലമായാൽ പ്രവാസി മലയാളിയെ കൂടുതൽ ദാനം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അവനനുഭവിച്ച പഴയകാല കഷ്ടപ്പാടിന്റെ ഓര്‍മ്മകൾ കൊണ്ടു തന്നെയാണ് യൂറോപ്പിലും അമേരിക്കയിലും ചേക്കേറി കഴിയുന്ന ഒരുപാട് മലയാളി പ്രവാസികൾ ഉണ്ട്. ഏറെ യൂറോപ്പ്യൻ മലയാളിസും കൂടുതൽ സമ്പാദ്യം ഉണ്ടാക്കുന്നവർ തന്നെയാണ് അവരൊക്കെ നൽകുന്ന ദാനത്തിന്റെ പതിന്മടങ്ങാണ് തുച്ഛമായ ശമ്പളം വാങ്ങുന്ന പ്രവാസി മലയാളികൾ നാട്ടിലേക്ക് അയക്കുന്ന തുകകൾ. നാട്ടിലെ പള്ളിയിലെ നോമ്പുതുറയും പാവങ്ങൾക്കുള്ള റമസാൻ കിറ്റ് മറ്റു ദാനധർമ്മങ്ങളായി ഈ പ്രവാസികൾ അവർക്ക് ഒരു മാസത്തിൽ കിട്ടുന്ന ശമ്പളത്തിൽ വലിയൊരു തുക തന്നെ നാട്ടിലേക്ക് എത്തിക്കും. 

ADVERTISEMENT

പ്രത്യേകിച്ച് നോമ്പുകാലങ്ങളിൽ ബാച്ചിലർ റൂമിൽ കിട്ടുന്ന ഒരു അനുഭവം അത് വേറെ തന്നെയാണ് ബാച്ചിലർ റൂമിൽ താമസിക്കുന്ന പ്രവാസികൾ അവരുടെ ജോലിയിൽ അനുഭവിക്കുന്ന ടൈഡും ഡിപ്രഷനും ഒക്കെ മാറ്റുന്നത് റൂമിലേക്ക് എത്തുമ്പോഴാണ് ഡ്യൂട്ടി കഴിഞ്ഞ് എല്ലാവരും എത്തിക്കഴിഞ്ഞാൽ റൂമിൽ ഒന്നിച്ചിരുന്ന് ടിവി കാണലും ലോക സംസാരങ്ങളും നാട്ടിലെ രാഷ്ട്രീയവും കളി തമാശകളും ഭക്ഷണം ഉണ്ടാക്കലുമൊക്കെയായി വളരെ മനസ്സിനെ കുളിർമിക്കുന്ന ഒരുപാടു പ്രവാസി റൂമുകളെ കാണാറുണ്ട് റമസാൻ ആഗതമാകുന്നതോടുകൂടി പലകാര്യത്തിലും ഒരു സ്വിച്ചുലൂടെ സ്റ്റോപ്പ് ചെയ്യുന്നതുപോലെയാണ് പ്രവാസി റൂമിൽ കാണാറുള്ളത് ഇബാദത്തിൽ മുഴകാൻ വേണ്ടി പല റൂമിലും ടിവി പോലും സ്വിച്ച് ഓഫ് ചെയ്തു വെക്കും.

യുഎഇയിൽ റമസാൻ മാസമായി കഴിഞ്ഞാൽ ആറോ ഏഴോ മണിക്കൂർ ജോലി ചെയ്താൽ മതി രാവിലെ ജോലിക്ക് പോകുന്നവർ ഒന്നോ രണ്ടോ മണിക്ക് റൂമിലേക്ക് തിരിച്ചെത്തും. അവർ റൂമിൽ എത്തിക്കഴിഞ്ഞാൽ ഒന്നോ രണ്ടോ മണിക്കൂർ ഉറങ്ങി എഴുന്നേൽക്കും. പിന്നെ ആലോചന നോമ്പ് തുറക്കുള്ള വിഭവങ്ങളെ പറ്റിയായിരിക്കും കൂട്ടമായി കിച്ചനിൽ കയറി എണ്ണക്കടികൾ ഉണ്ടാക്കും പഴംപൊരി, ഉള്ളിവട, സമൂസ തുടങ്ങി ഒരുപാട് പലഹാരങ്ങൾ ഉണ്ടാകും അതോടൊപ്പം ഒന്നോ രണ്ടോ ജ്യൂസുകൾ ഉണ്ടാകും മലയാളി പ്രവാസികൾ കൂടുതൽ ഫ്രൂട്ട്സ് കഴിക്കുന്ന ഒരു മാസമാണ് റമസാൻ. റമസാൻ ഒരുമാസം ഭക്ഷണത്തിന് ഒരു പിശുക്കും കാണിക്കാത്തവരാണ് മലയാളിസ്. 

ADVERTISEMENT

പല പ്രവാസി സംഘടനകളും നല്ല നിലയിൽ തന്നെ റമസാൻ മാസത്തിലെ എല്ലാ ദിവസവും നോമ്പ് തുറ സംഘടിപ്പിക്കാറുണ്ട് അതിനുവേണ്ടി തന്നെ അവർ വലിയ തുക കണ്ടെത്തുന്നു. നോമ്പുകാലമായാൽ പള്ളിക്ക് തൊട്ടായിട്ട് ടെണ്ടുകൾ ഉയർന്നു വരും പരസ്യ നോമ്പുതുറ പതിവുദൃശ്യമാണ്. കോവിഡാനന്തരം കുറച്ചു വർഷങ്ങളായിട്ട് ടെണ്ടുകൾ ഇല്ലായിരുന്നു ഈ വർഷം വീണ്ടും തുടങ്ങിയതായി കാണുന്നു

വിവിധ ഇന്ത്യന്‍ സമൂഹത്തിലെയും ബംഗാളി, പാകിസ്ഥാന്‍ തൊഴിലാളികളുടെയും കൂട്ടമായ നോമ്പുതുറ കാണാൻ ഒരു ഭംഗി തന്നെയാണ്

മന്തി, മസ്ബി, ബിരിയാണികൾ വലിയ ഒരു തളികയിൽ അഞ്ചോ ആറോ പേര് ഇരുന്ന് കൊണ്ട് ഒന്നിച്ച് കഴിക്കും. അതിൽ തന്നെ പലരും പല രാജ്യക്കാറായിരിക്കും നോമ്പുതുറക കഴിഞ്ഞ് പള്ളിയിൽ നിന്നും മഗ്രിബ് നിസ്കരിച്ചായിരിക്കും മിക്കവരും പുറത്തിറങ്ങുക. പിന്നെ ഒരു മണിക്കൂർ കഴിഞ്ഞ് ഇഷാ നിസ്കാരവും തറാവീഹ് നിസ്കാരത്തിനുമായി പള്ളിയിലേക്ക് ജനങ്ങളുടെ ഒഴുക്കുകൾ കാണാം. 

രാത്രികാലങ്ങളിൽ മാളുകളിലും മാർക്കറ്റുകളിലും തിരക്കും പ്രത്യേക കാഴ്ചയാണ് 
കുടുംബാംഗങ്ങളുമായി പുറത്തിറങ്ങുന്ന അറബികളെയും കൂടുതലായി കാണാം നോമ്പുതുറക്കുള്ള സമയത്തിന് മുമ്പായിട്ട് കഫ്റ്റീരിയകളിലും റസ്റ്റോറന്റുകളിലും പുറത്ത് ഭക്ഷണക്കടികൾ നിറച്ചു വെച്ച് കാണുമ്പോൾ തന്നെ വാങ്ങിപ്പോകും അത്രയും മനോഹരമായാണ് എണ്ണ കടികളെ പ്രദർശിപ്പിക്കാറുള്ളത് റമസാൻ മാസം പ്രവാസത്തിൽ വല്ലാത്തൊരു ഫീലിംഗ് നൽകുന്നു എന്ന് തന്നെ പറയണം. 

നോമ്പ് വഴി ശരീരത്തിനും മനസ്സിനും പുത്തനുണർവ് നേടാനാവും സമ്പന്നതയുടെ വിശാലതയില്‍ ജീവിക്കുന്നവര്‍ക്ക് പട്ടിണി കേട്ടുകേള്‍വി മാത്രമായിരിക്കും അതനുഭവിച്ചറിയാന്‍ ഒരവസരവും ലഭിക്കില്ല. അത്തരമാളുകള്‍ക്ക് സമൂഹത്തെക്കുറിച്ചും മഹാഭൂരിപക്ഷത്തിന്റെ പരിതാവസ്ഥയെക്കുറിച്ചും കണിശമായ അവബോധം നൽകുന്നു. ഈ വിശുദ്ധിയുടെ വസന്തോത്സവത്തില്‍ ആത്മീയ വിജയത്തിന്റെ തീരത്തണയാന്‍ തയ്യാറെടുത്തവർക്ക് സുകൃതം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT