ഉറുമ്പിന്റെ അപ്പൻ 'ആന്റപ്പൻ'
ഇന്നലെ കൊച്ചുമോള് ചോദിച്ചു അപ്പച്ചാ, ഉറുമ്പിന്റെ അപ്പന്റെ പേരെന്താണ്. ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. കുസൃതി ചോദ്യമാണെന്ന് അറിയുകയും ചെയ്യാം. അവസാനം തോറ്റു പിൻവാങ്ങി. അപ്പച്ചൻ തോറ്റേ ഞാൻ ജയിച്ചേ എന്ന ഭാവത്തിൽ അവൾ പറഞ്ഞു, ഉറുമ്പിന്റെ അപ്പൻ 'ആന്റപ്പൻ'. അപ്പോഴാണ് പണ്ട് വായിച്ച ഒരു കഥ

ഇന്നലെ കൊച്ചുമോള് ചോദിച്ചു അപ്പച്ചാ, ഉറുമ്പിന്റെ അപ്പന്റെ പേരെന്താണ്. ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. കുസൃതി ചോദ്യമാണെന്ന് അറിയുകയും ചെയ്യാം. അവസാനം തോറ്റു പിൻവാങ്ങി. അപ്പച്ചൻ തോറ്റേ ഞാൻ ജയിച്ചേ എന്ന ഭാവത്തിൽ അവൾ പറഞ്ഞു, ഉറുമ്പിന്റെ അപ്പൻ 'ആന്റപ്പൻ'. അപ്പോഴാണ് പണ്ട് വായിച്ച ഒരു കഥ ഓർമ്മവന്നത്. (എഴുത്തുകാരന്റെ പേര് ഓർമ്മയില്ല കടപ്പാട് രേഖപ്പെടുത്തുന്നു.) ഒരിടത്ത് ഒരിടത്തൊരിടത്ത്, ഒരു ഉറുമ്പ് ഫാമിലി ഉണ്ടായിരുന്നു. അച്ഛനും അമ്മയും ഒരു മകനും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം. ഒരിക്കൽ യാത്രാമധ്യേ, ഒരു ആനയുടെ ചവിട്ടേറ്റ് അവരുടെ ഒരേയൊരു മകൻ മരണപ്പെട്ടു. മാനസികമായി തകർന്നു അവർ ജീവിതം കഴിച്ചുകൂട്ടി. അങ്ങനെയിരിക്കെ ഒരു ദിവസം ഇവർ പുഴക്കരയിലെ ചാഞ്ഞു കിടക്കുന്ന മര കൊമ്പിൽ ഇരിക്കുകയായിരുന്നു. അബദ്ധത്തിൽ അച്ഛനുറുമ്പ് കൈ തെറ്റി താഴേക്ക് വീണു. അമ്മ ഉറുമ്പ് നോക്കുമ്പോൾ താഴെ പുഴയിൽ കുളിക്കുന്ന ഒരു ആനയുടെ തലയിലാണ് അച്ഛൻ ഉറുമ്പ് വീണത്. നിസ്സഹായനായി മുകളിലേക്ക് നോക്കിയ അച്ഛനുറുമ്പിനോട്, അമ്മ ഉറുമ്പ് അലറി 'ചവിട്ടി താഴ്ത്തു, ആ പൊന്നു മോനെ'.
ചിന്താശകലം - ഒരു അച്ഛന്റെ നിസ്സഹായാവസ്ഥയും ഒരു അമ്മയുടെ കോൺഫിഡൻസും ആണ് ഞാൻ ഇവിടെ വായിച്ചത്.