വിധി എഴുതിയ തിരകഥയില്‍ എനിക്കും കിട്ടി ഒരു പ്രവാസിയുടെ വേഷം സ്വന്തം മണ്ണില്‍ നിന്നും മറ്റൊരു അറബ് രാജ്യത്തിന്‍റെ മണ്ണില്‍ മനസ്സിനിനെ ഒരുപാട് പറഞ്ഞു മനസ്സിലാക്കി മനസ്സില്ലാമനസ്സോടെപറിച്ചു നട്ടു. പ്രിയപെട്ടവരെയൊക്കെയും പിരിഞ്ഞു ഈ അറബ് മണ്ണില്‍ ചുട്ടുപൊള്ളുന്ന ചൂടിലും ഐസ്പോലെയുള്ള തണുപ്പിലും എല്ലാം

വിധി എഴുതിയ തിരകഥയില്‍ എനിക്കും കിട്ടി ഒരു പ്രവാസിയുടെ വേഷം സ്വന്തം മണ്ണില്‍ നിന്നും മറ്റൊരു അറബ് രാജ്യത്തിന്‍റെ മണ്ണില്‍ മനസ്സിനിനെ ഒരുപാട് പറഞ്ഞു മനസ്സിലാക്കി മനസ്സില്ലാമനസ്സോടെപറിച്ചു നട്ടു. പ്രിയപെട്ടവരെയൊക്കെയും പിരിഞ്ഞു ഈ അറബ് മണ്ണില്‍ ചുട്ടുപൊള്ളുന്ന ചൂടിലും ഐസ്പോലെയുള്ള തണുപ്പിലും എല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിധി എഴുതിയ തിരകഥയില്‍ എനിക്കും കിട്ടി ഒരു പ്രവാസിയുടെ വേഷം സ്വന്തം മണ്ണില്‍ നിന്നും മറ്റൊരു അറബ് രാജ്യത്തിന്‍റെ മണ്ണില്‍ മനസ്സിനിനെ ഒരുപാട് പറഞ്ഞു മനസ്സിലാക്കി മനസ്സില്ലാമനസ്സോടെപറിച്ചു നട്ടു. പ്രിയപെട്ടവരെയൊക്കെയും പിരിഞ്ഞു ഈ അറബ് മണ്ണില്‍ ചുട്ടുപൊള്ളുന്ന ചൂടിലും ഐസ്പോലെയുള്ള തണുപ്പിലും എല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിധി എഴുതിയ തിരകഥയില്‍ എനിക്കും കിട്ടി ഒരു പ്രവാസിയുടെ വേഷം സ്വന്തം മണ്ണില്‍ നിന്നും മറ്റൊരു അറബ് രാജ്യത്തിന്‍റെ മണ്ണില്‍ മനസ്സിനിനെ ഒരുപാട് പറഞ്ഞു മനസ്സിലാക്കി മനസ്സില്ലാമനസ്സോടെപറിച്ചു നട്ടു. പ്രിയപെട്ടവരെയൊക്കെയും പിരിഞ്ഞു ഈ അറബ് മണ്ണില്‍ ചുട്ടുപൊള്ളുന്ന ചൂടിലും ഐസ്പോലെയുള്ള തണുപ്പിലും എല്ലാം സഹിച്ചു പിടിച്ചു നിന്നുകൊണ്ട് നാട്ടിലെ കടങ്ങള്‍ ഓരോന്നും കുറച്ചു കുറച്ചായി വീട്ടി എന്നിട്ടും കടം ബാക്കിതന്നെ.

രണ്ടുവര്‍ഷം കൂടുമ്പോള്‍ ജയിലില്‍ നിന്നും പരോളിനു ഇറങ്ങുന്നതുപോലെ സ്വന്തം മണ്ണില്‍!! എല്ലാവര്‍ക്കും ഞാന്‍ ഗള്‍ഫുകാരന്‍ നല്ലപോലെ സമ്പാദിച്ചു വന്നവന്‍ ചങ്ങാതിമാര്‍ക്കും കുടുംബത്തിനും ഏറെ സന്തോഷിക്കാന്‍ എന്ത് വേണം അവര്‍ക്കൊക്കെ സാധനങ്ങളും, മൊബൈലും ഡ്രെസ്സും ഒക്കെ വേണം രണ്ടു വര്‍ഷത്തെ സമ്പാദ്യത്തില്‍ ഒത്തിരി മാറ്റിവെച്ചു നാട്ടില്‍ പോകുമ്പോള്‍ ഒരു പെട്ടിയും പുത്തന്‍ ഡ്രെസ്സും ഇട്ട പ്രവാസി കാണാന്‍ തന്നെ ഒരു അരങ്ങാണ് എല്ലാവര്‍ക്കും.

ADVERTISEMENT

അതുവരെ മിണ്ടാത്ത ബന്ധുക്കള്‍, പുതിയ കൂട്ടുകാര്‍ ഒരുപാട്!!! കയ്യില്‍ കാശ് തീരുന്നതുവരെ ചുറ്റിനും ആളുകള്‍ പുറമേ എൽഐസി ഏജന്‍സിയുടെ ആളുകള്‍ കാലത്ത് എഴുന്നേല്‍ക്കുന്നതിനുമുന്നെ വീട്ടില്‍ ഉണ്ടാവും പുതിയ പോളിസിയെ കുറിച്ച് വായ്‌ തോരാതെയുള്ള വര്‍ത്തമാനം ഒടുവില്‍ ശല്യം സഹിക്കാന്‍ കഴിയാതെ ആ വലയിലും വീഴും. അപ്പോഴും പ്രവാസിയുടെ മനസ്സില്‍ നാളെ എല്ലാം നിര്‍ത്തിവരുമ്പോള്‍ ഈ തുകയെങ്കിലും ഉണ്ടാവുമല്ലോ എന്ന് കരുതി കുറച്ചു വലിയ പോളിസി തന്നെ അവര്‍ ചാര്‍ത്തി തരും നാട്ടില്‍ ഉണ്ടാകുന്ന സമയത്ത് ഒരാള്‍ പോലും പുറകെ വരാന്‍ ഉണ്ടാവില്ല ഗള്‍ഫുകാരനെ പറ്റി എനിക്കും ഉണ്ടായിരുന്നു വരുന്നതിനുമുന്നെ ഈ വിശ്വാസങ്ങള്‍ അതു തെറ്റാണ് പിന്നെയാണ് മനസിലായത് അതുവരെ എന്റെ മനസ്സിലും ഇവര്‍ ചിന്തിക്കുന്നതു പോലെയായിരുന്നു.

നാട്ടിലെ ഒരാള്‍ക്കും സ്വന്തം ഭാര്യക്ക് പോലും മനസിലാവില്ല ഒരു പ്രവാസിയുടെ നൊമ്പരങ്ങള്‍ മാസം കൃത്യമായി കിട്ടുന്ന കാശ് ഒരു മാസം അയ്ക്കാതിരുന്നാല്‍ അവരും തുടങ്ങും പ്രശ്നങ്ങള്‍ പണ്ട് റേഷനരി തിന്നവര്‍ ഇന്ന് മട്ട അരിമാത്രമേ കഴിക്കുകയുള്ളൂ.. റേഷനരിക്ക് ഭയങ്കരം മണമേത്രെ!! കുട്ടികള്‍ അതൊന്നും കഴിക്കില്ല നിങ്ങള്‍ ഉള്ളകാലത്ത് കഴിക്കുംപോലെ ആരും കഴിക്കില്ല ചെലവുകള്‍ കൂടി ജീവിത ശൈലിമാറി സമൂഹത്തിന്റെ മുന്നില്‍ ഗള്‍ഫുകാരന്റെ ഭാര്യ അവര്‍ ഇടുന്ന ഡ്രസ്സ്‌ വിലകൂടിയതയിരിക്കണം അല്ലെങ്കില്‍ ആളുകള്‍ മോശമായി വിചാരിക്കും‌ അത്ര!! അതുവരെ അലക്കി കൊണ്ടിരിക്കുന്ന ഭാര്യക്ക്‌ നടുവേദന വാഷിങ് മെഷീൻ വേണം..അരക്കാൻ മിക്സി അങ്ങനെ പലതും അതുവരെ കറണ്ട് ബില്ലങ്കില്‍ ആയിരം രണ്ടായിരം... ചെലവുകള്‍ കൂടി കൂടി വരുന്നു.

ADVERTISEMENT

അഥവാ എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ക്കൊന്നും അറിയണ്ടല്ലോ മനുഷ്യാ.. എല്ലാം സഹിക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ എന്ന ഭാര്യയുടെ മറുപടി ജോലി കഴിഞ്ഞു റൂമില്‍ എത്തിയാല്‍ നാട്ടില്‍ ഒന്ന് വിളിച്ചാല്‍ തുടങ്ങും പരാതികെട്ടുകള്‍ ബന്ധുവിന്റെ കല്യാണം അവര്‍ക്ക് സ്വര്‍ണം കൊടുക്കണം ഇല്ലെങ്കില്‍ അവര്‍ എന്ത് വിചാരിക്കും അതുപോലെ വീട്ടുകൂടല്‍, പാലുകാച്ചല്‍, പാലുകൊടുക്കല്‍ അങ്ങനെ പോകുന്നു. എന്നും പരാതികള്‍ മാത്രം ഒന്ന് സന്തോഷത്തോടെ ഒരു വാക്കുപോലും.. പ്രതീക്ഷിക്കും പക്ഷെ... ഉണ്ടാവില്ല അവരുടെ ഇഷ്ടത്തിനു കടം വേറെയും.. അത് ചിലവില്‍ ഉൾപെടുത്തരുത് അത് വേറെ അയച്ചുതരണം.. എന്നും പരാതികള്‍ മാത്രം... ഒരിക്കലും തീരില്ല ഒരു പ്രവാസിയുടെ പ്രശ്നങ്ങള്‍ ആരോട് പറയാന്‍ അടിമ പോലെ പണിയെടുത്തു റൂമില്‍ എത്തിയാല്‍ കുറച്ചു സമാധാനത്തിനുവേണ്ടിയായിരിക്കും വിളിക്കുക.. ഇതായിരിക്കും അവസ്ഥ.

എന്നാലും കടം വാങ്ങിച്ചെങ്കിലും അയച്ചു കൊടുക്കും എന്നാലും തീരില്ല അവരുടെ പരാതികള്‍ നീണ്ടുപോകും മക്കള്‍ക്കുവേണ്ടി അല്ലെ എന്ന് ഓര്‍ത്ത്‌ ഒന്നും പറയാനും കഴിയില്ല എല്ലാം സഹിക്കണം ഇല്ലെങ്കില്‍ എന്ത് പ്രവാസി.... ഇനി എന്നും കേള്‍ക്കാം പരാതികള്‍ എല്ലാം തീരുകയാണ് ഈ പ്രവസ ജീവിതവും കൂട്ടിനും ഒരുപാട് അസുഖങ്ങളും കൃത്യ സമയത്ത് ഹോസ്പിറ്റലില്‍ കാണിച്ചില്ല കാരണം നാട്ടില്‍ ഒരു റിയാല്‍ മിച്ചം വെക്കുകയാണെങ്കില്‍ അവരുടെ പ്രശ്നം തീരുമല്ലോ എന്ന് വിചാരിച്ചു... ഒടുവില്‍ മടക്കം അത് പരുമ്പോള്‍ അവര്‍ക്ക് ഒന്നും മനസിലാവില്ല എന്തുണ്ടാക്കി ഇത്ര്യുംവര്‍ഷം ഇനി എങ്ങനെ ജീവിക്കും കടങ്ങള്‍ ഇനിയുമുണ്ടല്ലോ അതങ്ങനെ്‍വീട്ടും ഉള്ളകാലത്തു എല്ലാവര്‍ക്കും കൊടുത്ത് ഇപ്പോള്‍ ഒന്നുമില്ലാത്ത മടക്കം ഏതു നിമിഷവും നാട്ടില്‍ എന്തെങ്കിലും ചെയ്യണം പ്രവാസിക്ക് അനുകൂലമല്ലാത്ത നിയമങ്ങള്‍ വന്നപ്പോള്‍ തകര്‍ന്നത് അവന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്.

ADVERTISEMENT

എന്റെ ഈ തീരുമാനത്തെ എങ്ങനെ ഉള്‍ക്കൊള്ളും ബന്ധുക്കളും കൊട്ടുകാരും മിക്കവാറും ചങ്ങാതിമാരുടേയും ചില ചോദ്യങ്ങള്‍ഉണ്ടാവും" നാട്ടില്‍ എന്തു ചെയ്യും ?" "എന്തുണ്ട് കയ്യില്‍ ?" അതിനുത്തരം എന്റെ മൂന്നാം ഘട്ടജീവിതമായി ഞാന്‍ കാണുന്ന പ്രവാസനാന്തര ജിവിതത്തില്‍ ജീവിച്ചു കാണിക്കുക എന്നതാണ്. അപ്പോള്‍ പ്രവാസത്തോട് വിട പറയാനായി മനസ്സ്ഒരുങ്ങുകയാണ്. മറ്റൊരു തിരിച്ച് വരവിനൊരിക്കലും അവസരം ഉണ്ടാവരുതേയെന്ന പ്രാർത്ഥനയോടെ പ്രതീക്ഷയോടെ... സ്വപ്നങ്ങള്‍ എല്ലാം മനസിന്റെ ഉള്ളറയില്‍ തന്നെ കിടക്കട്ടെ... പട്ടിണിയില്ലാതെ മക്കളെ നോക്കാന്‍ മറ്റൊരു തൊഴില്‍ നാട്ടില്‍ കണ്ടെത്താന്‍വേണ്ടി.... സ്വന്തം മണ്ണിലേക്കുള്ള യാത്ര...

English Summary:

An Expats Life Story