പെരുമഴയോരത്ത് - അസ്കർ മോന്താൽ എഴുതിയ ചിന്തകൾ
പുറത്ത് തിമിർത്ത് പെയ്യുന്ന മഴ ഇടയ്ക്കിടക്ക് അതിശയിപ്പിക്കുന്ന കാറ്റും മിന്നൽ പിണറുകളും പ്രകൃതി അതിന്റെ രൗദ്ര ഭാവം തുടരുകയാണ്.കുട്ടികൾ മൊബൈലിൽ കലക്‌ടറുടെ ഫേസ്ബുക് പേജ് നിരീക്ഷിക്കുകയാണ്കനത്ത മഴ കാരണംതങ്ങളുടെ ജില്ലയിലെ സ്ക്കൂൾ അവധിയുടെ അറിയിപ്പിന്റെ വിവരമെങ്ങാനുംവരുന്നുണ്ടൊ എന്നറിയാൻ സാകൂതം

പുറത്ത് തിമിർത്ത് പെയ്യുന്ന മഴ ഇടയ്ക്കിടക്ക് അതിശയിപ്പിക്കുന്ന കാറ്റും മിന്നൽ പിണറുകളും പ്രകൃതി അതിന്റെ രൗദ്ര ഭാവം തുടരുകയാണ്. കുട്ടികൾ മൊബൈലിൽ കലക്‌ടറുടെ ഫേസ്ബുക് പേജ് നിരീക്ഷിക്കുകയാണ് കനത്ത മഴ കാരണം തങ്ങളുടെ ജില്ലയിലെ സ്ക്കൂൾ അവധിയുടെ അറിയിപ്പിന്റെ വിവരമെങ്ങാനും വരുന്നുണ്ടൊ എന്നറിയാൻ സാകൂതം കളക്ടറുടെ പേജും, വാർട്സാപ്പിലെ സ്‌കൂൾ ഗ്രൂപ്പടക്കം സകല ഗ്രൂപ്പും മാറി മാറി തെരയുകയാണ് ഇത്തവണ പേമാരിയിൽ മറ്റ് ജില്ലക്കാർക്കൊക്കെ അവധി കിട്ടിയ വാർത്ത അവരിൽ സമ്മിശ്രവികാരം തീർത്തിരിക്കുന്നു.
നമ്മുടെ കലക്ടർക്ക് ഈ പെയ്ത മഴയൊന്നും മതിയായില്ലെന്ന ഹാസ്യരൂപേണയുളള പരാതി പങ്ക് വെക്കുകയും ചെയ്യുന്നുണ്ടവർ ഞാൻ പുറത്ത് നിന്നും വന്നതറിഞ്ഞ ശബ്ദം കേട്ടിട്ടാവാം മൊബൈൽ ഫോൺ മാറ്റിവെച്ച് ടേബിളിലെ പാഠ പുസ്തകം നിവർത്തി അതിലേക്ക് മുഴുകി. മഴ വീണ്ടും വീണ്ടും കനക്കുന്നതിനനുസരിച്ചവരുടെ മുഖത്ത് മാറി മാറി വരുന്ന ഭാവ മാറ്റവും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഇപ്പോൾ ഭാര്യയും പറഞ്ഞു തുടങ്ങിയിരിക്കുന്നു നാളെയുടെ, അവധിയെ കുറിച്ച്. ഉണ്ടോ, ഇല്ലയൊ എന്ന ആശ്വാസമോ, ആധിയോ പൂണ്ട മുഖ ഭാവം അവളിലും പ്രകടമാവുന്നുണ്ട്. എങ്കിലും എന്റെ മനസ്സ് അവരൊടൊപ്പമല്ലായിരുന്നു.
പെരും മഴയിൽ ഒറ്റപ്പെട്ട് പോവുന്ന മനുഷ്യരുടെയും ദുരിതം പേറി അലയുന്ന മറ്റ് ജീവജാലങ്ങളുടെയും ദയനീയ നോട്ടം എനിക്ക് നേരേ തിരിഞ്ഞിരിക്കുന്നു. ഉച്ചകഞ്ഞിയിൽ അന്നത്തെ ജീവിതം കഴിയുന്ന കുഞ്ഞു മക്കളിൽ ചിലർ മഴയെ ശപിക്കുന്നത് ഞാൻ നേരിട്ട് കാണും പോലെ മാത്രമല്ല ആ കുട്ടികളുടെ സ്കൂൾ അവധി അവരിലുളവാക്കിയത് പഷ്ണിയുടെ പ്രതികാരമായി എനിക്ക് തോന്നി ഇതൊക്കെ വർത്തമാന മാമല നാട്ടിലുണ്ടെന്നത് ആരെങ്കിലും അറിയുന്നുണ്ടോ ആവോ? ഞാനും ചിന്താകുലനായി അല്പം. ഒരു ദുരന്ത മുഖം തീർക്കാതെ ഈ അനുഗ്രഹ പെയ്ത്ത് ഞങ്ങളിൽ വർഷിക്കണമെന്ന പ്രാർത്ഥനയോടെ ഞാനും മഴയൊടൊപ്പം അരിക് ചേർന്നു.
അസ്കർ മോന്താൽ – 055-7939693 Dubai