"കാറ്റും പോയി മഴക്കാറും പോയി കർക്കിടകം പുറകെ പോയി ആവണിത്തുമ്പിയും അവൾ പെറ്റ മക്കളും വാ വാ വാ ..." ഇരുണ്ട കർക്കിടകം മറഞ്ഞു, ചിങ്ങം പിറന്നു. മലയാളത്തിന് പുത്തനുണർവ് നൽകിയാണ് ചിങ്ങം പിറക്കുന്നത്. പോയ കർക്കടകം വായനാട്ടിലൂടെ പരത്തിയ ഇരുട്ടു ഏറെ ഭയപ്പെടുത്തി, പക്ഷേ, പ്രതീക്ഷയാണല്ലോ മുമ്പോട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"കാറ്റും പോയി മഴക്കാറും പോയി 
കർക്കിടകം പുറകെ പോയി 
ആവണിത്തുമ്പിയും അവൾ പെറ്റ മക്കളും വാ വാ വാ ..."
ഇരുണ്ട കർക്കിടകം മറഞ്ഞു,  ചിങ്ങം പിറന്നു.
മലയാളത്തിന് പുത്തനുണർവ് നൽകിയാണ് ചിങ്ങം പിറക്കുന്നത്. പോയ കർക്കടകം വായനാട്ടിലൂടെ പരത്തിയ ഇരുട്ടു ഏറെ ഭയപ്പെടുത്തി, പക്ഷേ, പ്രതീക്ഷയാണല്ലോ മുമ്പോട്ടു നയിക്കേണ്ടത്. ആ നാടിനെ ചേർത്ത് പിടിച്ചു വീണ്ടും ഉയർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും കർത്തവ്യമാണ്, ഏറ്റെടുക്കണം, ശക്തി ലഭിക്കട്ടെ.

മുകളിൽ പറഞ്ഞ വയലാർ വരികൾ 'വാഴ്‌വേമായം' എന്ന ചിത്രത്തിന് വേണ്ടി ദേവരാജൻ മാസ്റ്റർ ഒരുക്കിയ പാട്ടിലേതാണ്.  'വാഴ്‌വേമായം' എന്ന ചിത്രത്തിൽ മറ്റൊരു പാട്ടുണ്ട്,
"ചലനം ചലനം ചലനം, മാനവ ജീവിത പരിണാമത്തിൻ മയൂര സന്ദേശം". 
ആ പാട്ടു തുടരുന്നത് ഇങ്ങനെയാണ്: "വേദങ്ങൾ എഴുതിയ മുനിമാർ പാടി വാഴ്‌വേമായം, ഈ യുഗം നിർമിച്ച മനുഷ്യൻ തിരുത്തി വാഴ്‌വേസത്യം!
സ്വപ്നമൊരു വഴിയേ,  സത്യമൊരു വഴിയേ, അവയെ കണ്ണും കെട്ടി നടത്തും കാലം മറ്റൊരു വഴിയേ.."

ADVERTISEMENT

കാലം തന്റെ പ്രയാണം തുടരുക തന്നെ ചെയ്യും, ആർക്കും തടയിടുവാൻ സാധിക്കാത്ത വിധത്തിൽ. ആ കാലത്തിനോടൊപ്പം ഉറങ്ങുകയും ഉണരുകയും ചെയ്യുക എന്നതാണ് നിയതി. വയലാർ തന്നെ എഴുതി,  ഋതുക്കൾ  കാലത്തിന്റെ മാനസപുത്രിമാരാണെന്നും  അവരെ ഇടംവലം നിർത്തിയ തേരിൽ സൗരയൂഥത്തിലെത്തി വിതയ്ക്കുന്ന സൗരഭ്യം എത്ര വസന്തങ്ങൾ കൊഴിഞ്ഞാലും സ്വയം ആസ്വദിക്കാമെന്നു. ആ തലത്തിലേയ്ക്ക് സ്വയം വളരുക എന്നതായിരിക്കും കവി ആഹ്വനം ചെയ്തത് .

നാടും വീടും വിട്ടു ലോകത്തു പരന്നു കിടക്കുന്ന മലയാളിക്ക് ചിങ്ങം പുലരുമ്പോൾ പകർന്നു കിട്ടുന്നത് ഒരു പുത്തനുണർവ് തന്നെയാണ്.  പ്രതീക്ഷയോടെയുള്ള ഒരു ഓർമപ്പെടുത്തൽ. മനസ്സുകളിലേയ്ക്ക് ആസുരതയുടെ കടുംവെയിലേൽക്കാതെ ഓലക്കുടയും ചൂടി ആ നല്ല കാലത്തെ ആവാഹിക്കുന്ന നാളുകൾ. ഓർമകളുടെ പൂക്കളം ഒരുക്കി, സ്നേഹത്തിന്റെ സ്വാദ് ചേർത്ത വിഭവങ്ങൾ വിളമ്പി മലയാളി ചിങ്ങത്തെ വരവേൽക്കും, എവിടെയായിരുന്നാലും. 
ഓ.എൻ.വി സമ്മാനിച്ച ഒരു വാഗ്മയ ചിത്രമുണ്ട്:
"പൊന്നോണം വന്നു പൂമ്പട്ട് വിരിക്കുമീ പൊഞ്ഞിലഞ്ഞി തണലിൽ,
ഒന്നുമറിയാത്ത പിഞ്ചോമനകളായ് വന്നു നിൽക്കുന്നു നമ്മൾ ... "

ADVERTISEMENT

മാവിന്റെ ചില്ലയിൽ തുള്ളിച്ചിരിക്കുന്ന പൂവാലനണ്ണാനെ നില്ല് നില്ല്, താഴോട്ടു ഒരു ചക്കരമാമ്പഴം തായോ എന്നരുമയായ് കൊഞ്ചിയ കാലം, ആനവാൽ മോതിരം മോഹിച്ചു ആന തൻ പിമ്പേ നടന്ന കുട്ടിക്കാലം, ഊഞ്ഞാലാടിയപ്പോൾ ആകാശവും ഭൂമിയും തൊട്ടു മാറുന്നതനുഭവിച്ച പ്രണയകാലം, ഞാവൽ പഴം തിന്നു കറുത്ത നാവുമായി നാണിച്ചു അവൾ നോക്കിയ മധുര കാലം, കൈതയുടെ പൂക്കുട കീഴിലിരുന്ന ആ സുന്ദര കാലം... മടങ്ങിയെത്തും വരും തലമുറക്കായി ആ നല്ല കാലം എന്ന പ്രതീക്ഷയോടെ നമുക്ക് വരവേൽക്കാം പുതു ചിങ്ങത്തെ.

ശ്രീകുമാരൻതമ്പി സാറും ബാബുക്കയും ചേർന്നൊരുക്കിയ ഒരു പാട്ടു ഓർമ്മവരുന്നു:
" കാലം മാറി വരും
കാറ്റിൻ ഗതി മാറും.. 
കടൽ വറ്റി കരയാകും 
കര പിന്നെ കടലാകും 
കഥയിതു തുടർന്ന് വരും 
ജീവിത കഥയിതു തുടർന്ന് വരും... "

ചിങ്ങപ്പുലരിയാശംസകൾ.

English Summary:

Creative Written by Radhakrishnan Machingal