ഉലകേ മായം – വിജീഷ് അഞ്ചരക്കണ്ടി എഴുതിയ കവിത
പറയാതെ പോകുമ്പോൾ അറിയാതെ പിടയുന്ന മനമെനിക്കുണ്ടെന്ന-റിഞ്ഞോർത്തിടേണo, നീ
പറയാതെ പോകുമ്പോൾ അറിയാതെ പിടയുന്ന മനമെനിക്കുണ്ടെന്ന-റിഞ്ഞോർത്തിടേണo, നീ
പറയാതെ പോകുമ്പോൾ അറിയാതെ പിടയുന്ന മനമെനിക്കുണ്ടെന്ന-റിഞ്ഞോർത്തിടേണo, നീ
പറയാതെ പോകുമ്പോൾ അറിയാതെ പിടയുന്ന
മനമെനിക്കുണ്ടെന്ന-റിഞ്ഞോർത്തിടേണo, നീ
തുറക്കാത്ത വാതിൽ തുറന്ന-നുവാദമില്ലാതെ
എന്നുള്ളിലായി നീയന്നു വന്നനേരo
ചേർത്തുനിർത്തി പുതുപൂങ്കാവനo
മധുര–ചഷകo പകർന്നൊരാരണ്യ ശലഭമീ ഞാൻ
യമകണ്ടകാലo വന്നു ചേരുമ്പോൾ പ്രിയർ
പോകേണ്ടവർ പിരിഞ്ഞു പോയീടണo
അതീ–പ്രാണപ്രപഞ്ചത്തിൻ നിത്യ സത്യം
പ്രണയമില്ലവിടെ കുടുംബമില്ല
വൈരാഗ്യ സമ്പാദ്യ–മവയുയമില്ല
നാളെ വരാമെന്ന ചൊല്ലുമില്ല
ഉൾതുടിപ്പാർന്നന്നു നീ ഉള്ളിലലിയിച്ച
ചില നിമിഷങ്ങളൊന്നു മാത്രമിവിടെ
നിനക്കു സ്വന്തം മായയിൽ മുങ്ങിമയങ്ങി
വൃഥാ–കദനനൊമ്പരച്ചാലഴിച്ചിടാതെ
ഭക്തിരസമെന്നതൊന്നറിഞ്ഞാൽ
ഉലകമേ സർവ്വവും മായയത്രേ!.