ഓണം പൊന്നോണം വരവായി മാവേലി മന്നനും വരവായി എങ്ങും കൊട്ടും കുരവയും തട്ടു മുട്ട് താളമേളങ്ങൾ ജന മനസ്സുകളിൽ കുളിർമഴ തേൻ മഴ മാവേലി രാജ മന്നനെന്ന നാമമെങ്കിലും എന്നും ജനത്തോടൊപ്പം ജനസേവകൻ മാവേലി നാടുവാണിടും കാലം അനീതിയില്ല ജനത്തിന് നീതി മാത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണം പൊന്നോണം വരവായി
മാവേലി മന്നനും വരവായി
എങ്ങും കൊട്ടും കുരവയും
തട്ടു മുട്ട് താളമേളങ്ങൾ
ജന മനസ്സുകളിൽ കുളിർമഴ തേൻ മഴ

മാവേലി രാജ മന്നനെന്ന നാമമെങ്കിലും
എന്നും ജനത്തോടൊപ്പം ജനസേവകൻ
മാവേലി നാടുവാണിടും കാലം
അനീതിയില്ല ജനത്തിന് നീതി മാത്രം

ADVERTISEMENT

ഉച്ചനീചത്വം ഇല്ലാത്ത ലോകത്ത്
ആബാലവൃത്തം ജനം സുഖ സമൃദ്ധിയിൽ
കള്ളമില്ല കൊള്ളയില്ല ചതിയില്ല വഞ്ചനയില്ല

സത്യവും നീതിയും കൊടികുത്തി വാഴും കാലം
ഉദ്യോഗസ്ഥ പരിഷകരുടെ കുതിര കയറ്റമില്ല
കൈക്കൂലിയില്ല ഫയലുകൾക്ക് താമസമില്ല
മാസപ്പടിയില്ല കള്ള കേസില്ല കുടുക്കലില്ല
പോലീസ് സ്റ്റേഷനുകളിൽ ഇടിയില്ല വിരട്ടലില്ല
തൊഴിയില്ല ഉരുട്ടലില്ല മെതിയില്ല പീഡനമില്ല

ADVERTISEMENT

തത്വവും നീതിയും നെറിവും ഇല്ലാത്ത
രാഷ്ട്രീയ ഭരണ കോമരങ്ങൾ തൻ
കാലുവാരി കാലുമാറി അധികാര ആസനം
കരസ്ഥമാക്കി കേറി കുത്തി അടയിരുന്നു
ജനദ്രോഹികളാം ജനാധിപത്യ ലേബലിൽ
ജനത്തിന്മേൽ ആധിപത്യം പുലർത്തും

കീശ വീർപ്പിക്കും വ്യാജ സേവകരില്ല
തൊള്ള തൊരപ്പൻ മുദ്രാവാക്യങ്ങളില്ല
തള്ളലും തള്ളി കൂട്ടിക്കൊടുപ്പുമില്ല
എങ്കിലും അന്ന് പെരും കള്ളൻ വാമനൻ
മാവേലിരാജ്യം ദുഷ്ട ലാക്കിൽ പിടിച്ചടക്കാൻ

ADVERTISEMENT

കാലു പൊക്കി ധർമ്മിഷ്ടനാം മാവേലി തമ്പുരാനെ
ഗർത്തത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്നു കഥ
ജാതിയില്ല മതമില്ല മാലോകരെല്ലാം ഒന്നുപോലെ
പോയി പോയ നല്ല നാളുകൾ ഇന്നും താലോലിക്കാം

ഈ ഓണ നാളുകളിൽ സഹചരെ മാളോരെ
നാട്ടിലും മറുനാട്ടിലും ഉയരട്ടെ ഓണത്തിൻ
സന്തോഷ ആഹ്ലാദ തുടിപ്പുകൾ തിമിർപ്പുകൾ
ഓണത്തുമ്പികൊളോടൊപ്പം പാറിപറന്നിടാം 

ഓണത്തിൻ തേനൂറും മധുരിമ നുകർന്നിടാം
ചുവടുകൾ വയ്ക്കാം ആടിടാം പാടിടാം
കയ്യൊട് കൈ മെയ്യോടു മെയ്യ് ചേർത്തിടാം
മുഴങ്ങട്ടെ ഓണ മംഗള സ്നേഹാശംസകൾ