ശബ്ദം വരയ്ക്കുന്ന ചിത്രം - സത്യൻ മാടാക്കര എഴുതിയ കവിത
കട്ടിക്കരിങ്കാറ് ആകാശം മൂടുമ്പോൾ ഭൂമി വിറപ്പിച്ചു ഇടിമുഴങ്ങി. തീ വിരൽ മിന്നൽ ഒരുക്കി ആ ചിത്രം ഭീതി, അത്ഭുതം നല്കി. മേഘം കുന്ന് തൊട്ടതേയുള്ളൂ അടിവാരത്തെ തോട് നിറഞ്ഞു. വെള്ളത്തിന്റെ ജല ഞരമ്പുകൾ ആരും കണ്ടില്ല അത് തിരയാൻ സമയമില്ല വെള്ളം പൊങ്ങുന്നു. കാറ്റ് 'ശൂ എന്നു വിളിച്ച് പാഞ്ഞെത്തി. കുലച്ച വാഴയൊക്കെ

കട്ടിക്കരിങ്കാറ് ആകാശം
മൂടുമ്പോൾ
ഭൂമി വിറപ്പിച്ചു ഇടിമുഴങ്ങി.
തീ വിരൽ മിന്നൽ ഒരുക്കി
ആ ചിത്രം
ഭീതി, അത്ഭുതം നല്കി.
മേഘം കുന്ന് തൊട്ടതേയുള്ളൂ
അടിവാരത്തെ തോട് നിറഞ്ഞു.
വെള്ളത്തിന്റെ ജല ഞരമ്പുകൾ
ആരും കണ്ടില്ല
അത് തിരയാൻ സമയമില്ല
വെള്ളം പൊങ്ങുന്നു.
കാറ്റ് 'ശൂ എന്നു വിളിച്ച്
പാഞ്ഞെത്തി.
കുലച്ച വാഴയൊക്കെ വീണു
ആരും കണ്ടില്ല
അദൃശ്യത എങ്ങനെ
വരച്ചു വയ്ക്കും
ഇപ്പം പെയ്യും
എന്നു തോന്നി
പുരുഷ മേഘം എത്തി
പിന്നെ ചറ പറാ മഴ
കടലിൽ തോണി, മുക്കു വൻ
വീഞ്ഞ് കുടിച്ച സൂര്യൻപറഞ്ഞു..
പേടിക്കേണ്ട, വെയിൽത്തൊപ്പിയിതാ
തുഴഞ്ഞോളു... തുഴഞ്ഞോളൂ'''''!
നിലാവ് കണ്ട് പുറപ്പെട്ടു
അക്കരെയെത്തിയപ്പോൾ
അടയാളം വെച്ച കുന്നിനപ്പുറം വെളിച്ചം.
സൂഫി വീട്
വെളിച്ചത്തിൽ ഒരു പെയിന്റിങ്.