വീട്ടിലെ ഊണുകൾ എന്നാൽ അതിലേറെ സ്നേഹവും അനുഭവങ്ങളും നിറഞ്ഞ ഓർമകളാണ്.

വീട്ടിലെ ഊണുകൾ എന്നാൽ അതിലേറെ സ്നേഹവും അനുഭവങ്ങളും നിറഞ്ഞ ഓർമകളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലെ ഊണുകൾ എന്നാൽ അതിലേറെ സ്നേഹവും അനുഭവങ്ങളും നിറഞ്ഞ ഓർമകളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലെ ഊണുകൾ എന്നാൽ അതിലേറെ സ്നേഹവും അനുഭവങ്ങളും നിറഞ്ഞ ഓർമകളാണ്. ഈ അടുത്ത കാലത്ത് നാട്ടിൽ പോയി സുഹൃത്തുക്കളെ സന്ദർശിച്ചപ്പോൾ, ഹോട്ടലുകളിലെ ഭക്ഷണത്തിൽ നിന്ന് വ്യത്യസ്തമായി, വീട്ടിലെ ഊണുകളുടെ മാധുര്യം വീണ്ടും ഓർമയിൽ തെളിഞ്ഞു.

ഒരു വീട്ടിൽ, സ്നേഹത്തോടെ പാചകം ചെയ്ത് വിളമ്പുന്ന ഭക്ഷണം എത്രയോ രുചികരമാണ്. കുത്തരി ചോറ്, സാമ്പാർ, മോര്, പരിപ്പ്, വറുത്ത മീൻ, ബീഫ് റോസ്റ്റ്, ഉലത്തു, ആവോലി, മത്തി, പലവിധ തോരനുകൾ, കക്ക ഇറച്ചി, മീൻചാർ തുടങ്ങി എത്രയെത്ര വിഭവങ്ങൾ! കരിങ്ങാലി വെള്ളം കുടിച്ച് ഊണ് അവസാനിപ്പിക്കുന്നത് എത്ര സുഖകരമാണ്.

ADVERTISEMENT

വീട്ടിലെ ഊണിന്‍റെ മറ്റൊരു പ്രത്യേകത, എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നതാണ്. ഒരു വിഭവം കഴിക്കുന്നത് കണ്ട് മറ്റൊരാൾക്ക് കൊടുക്കുന്നത്, അടുത്തുള്ള ആളോട് രുചിയായി എന്നു ചോദിക്കുന്നത് തുടങ്ങിയ സംസ്കാരം വീട്ടിലെ ഊണിന് മാത്രം ഉള്ളതാണ്.

ഇലയിൽ ഊണ് കഴിക്കുമ്പോൾ, ഇല പുറത്തേക്ക് കൊണ്ടുപോകുന്ന ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. ഹാൻഡ്‌വാഷ് ചെയ്ത്, കപ്പലണ്ടി മിഠായിയും ലോട്ടറി ടിക്കറ്റും വാങ്ങി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, വലിയ നഗരങ്ങളിലെ രുചികളെക്കുറിച്ച് ചിന്തിക്കാറില്ല.

ADVERTISEMENT

രുചികൾ തേടി പിടിച്ച് എന്നെ കൊണ്ട് നടന്ന ചങ്ക് ബ്രോ ഷാജിക്ക്, സ്നേഹവും പകുതി കപ്പലണ്ടി മിഠായിയും.