എല്ലാവരും എപ്പോഴും പറയുന്ന ഒരു കാര്യമാണ് തങ്ങളുടെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകണം എന്നുള്ളത്. പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊക്കെ. പക്ഷേ അവളെ സംബന്ധിച്ച് ഒരുപാട് കൈപ്പേറിയ അനുഭവങ്ങൾ ഉള്ളതാണ് അവളുടെ കുട്ടിക്കാലം. ഏകാന്തതയും അനാഥത്വവും ചുറ്റുമുള്ള മതിൽക്കെട്ടുകളും അതായിരുന്നു അവളുടെ കുട്ടിക്കാലം.

എല്ലാവരും എപ്പോഴും പറയുന്ന ഒരു കാര്യമാണ് തങ്ങളുടെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകണം എന്നുള്ളത്. പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊക്കെ. പക്ഷേ അവളെ സംബന്ധിച്ച് ഒരുപാട് കൈപ്പേറിയ അനുഭവങ്ങൾ ഉള്ളതാണ് അവളുടെ കുട്ടിക്കാലം. ഏകാന്തതയും അനാഥത്വവും ചുറ്റുമുള്ള മതിൽക്കെട്ടുകളും അതായിരുന്നു അവളുടെ കുട്ടിക്കാലം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവരും എപ്പോഴും പറയുന്ന ഒരു കാര്യമാണ് തങ്ങളുടെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകണം എന്നുള്ളത്. പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊക്കെ. പക്ഷേ അവളെ സംബന്ധിച്ച് ഒരുപാട് കൈപ്പേറിയ അനുഭവങ്ങൾ ഉള്ളതാണ് അവളുടെ കുട്ടിക്കാലം. ഏകാന്തതയും അനാഥത്വവും ചുറ്റുമുള്ള മതിൽക്കെട്ടുകളും അതായിരുന്നു അവളുടെ കുട്ടിക്കാലം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവരും എപ്പോഴും പറയുന്ന ഒരു കാര്യമാണ് തങ്ങളുടെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകണം എന്നുള്ളത്. പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊക്കെ. പക്ഷേ അവളെ സംബന്ധിച്ച് ഒരുപാട് കൈപ്പേറിയ അനുഭവങ്ങൾ ഉള്ളതാണ് അവളുടെ കുട്ടിക്കാലം. ഏകാന്തതയും അനാഥത്വവും ചുറ്റുമുള്ള മതിൽക്കെട്ടുകളും അതായിരുന്നു അവളുടെ കുട്ടിക്കാലം. ഒരുപാട് കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായിരുന്നു അവൾ. കുടുംബത്തിലെ പരാധീനതകൾ കൊണ്ട് എല്ലാ കുറവുകളും തങ്ങളുടെ വിധി എന്ന് പറഞ്ഞു മനസ്സിനെ സമാധാനിപ്പിച്ചിട്ട് ആ മതിൽ കെട്ടിനുള്ളിൽ ജീവിക്കുന്ന ജന്മങ്ങൾ ആയിരുന്നു മറ്റു കുട്ടികളും.

സുന്ദരിക്കുട്ടി എന്നാണ് അവളെ എല്ലാവരും വിളിച്ചിരുന്നത്. പേരുപോലെതന്നെ നല്ല നിഷ്കളങ്കമായ മുഖമുള്ള കുസൃതി ചിരിയുള്ള നല്ല തടിച്ച സുന്ദരിക്കുട്ടി തന്നെയായിരുന്നു അവൾ. അവളെ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരുന്നു. എന്നും നിറകണ്ണുകളോടെയാണ് സുന്ദരിക്കുട്ടി ഉറക്കമെണീക്കുക. അതിന് ഒരു കാരണമുണ്ട്. പ്രായത്തിന്റെതായ രീതിയിൽ എല്ലാ ചെറിയ കുട്ടികളും രാത്രിയിൽ പായിൽ കിടന്നു മൂത്രം ഒഴിക്കുന്ന പോലെയുള്ള ഒരു സ്വഭാവം സുന്ദരിക്കുട്ടിക്ക് ഉണ്ടായിരുന്നു രാവിലെ എണീറ്റ് കഴിഞ്ഞാൽ ആ പായകളെല്ലാം ആ കുഞ്ഞിക്കൈകൾ വച്ച് കഴുകി വൃത്തിയാക്കണം. ഒരു ഹോസ്റ്റൽ ആയത് കൊണ്ട് തന്നെ അതെല്ലാം ചെയ്ത് കൊടുക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. ഈ ഒരു ചെറു പ്രായത്തിൽ സുന്ദരികുട്ടിക്ക് അതിനെ കുറിച്ച് വലിയ അറിവും ഉണ്ടായിരുന്നില്ല. എല്ലാവരുടെയും കാര്യങ്ങൾ അവരവർ തന്നെ ചെയ്യണം എന്നാണ് ഹോസ്റ്റലിലെ നിയമം. രാവിലെയുള്ള കാര്യങ്ങൾ എല്ലാം കഴിഞ്ഞാൽ ചെറിയ ചെറിയ കുരുത്തക്കേടുകളായി ഇറങ്ങുകയാണ് സുന്ദരിക്കുട്ടിയുടെ ജോലി. ആരെയും ഉപദ്രവിക്കാതെയും സങ്കടപ്പെടുത്താതെയും ഉള്ള ചില കുസൃതികൾ ആണ് സുന്ദരികുട്ടി ഒപ്പിച്ചു വയ്ക്കുക. ഇത്തരം കുസൃതിക്ക് ചിലസമയം ചിലരിൽ നിന്ന് നല്ല അടിയും കിട്ടും. ഒരു ദിവസം ചില കുസൃതി കാണിച്ചു നടക്കുന്നതിനിടയിൽ ഇടയിൽ സുന്ദരിക്കുട്ടിയുടെ കണ്ണ് കൂട്ടം കൂടി എന്തോ കഴിക്കുന്ന ചേച്ചിമാരിൽ ഉടക്കി. അവൾ തിക്കി തിരക്കി കുഞ്ഞിതല ഇട്ട് നോക്കിയപ്പോഴേക്കും മഞ്ഞ നിറത്തിലുള്ള അവസാന കഷ്ണവും അവർ അകത്താക്കിയിരുന്നു.

ADVERTISEMENT

ആ കുഞ്ഞ് മനസ്സിന്സ ങ്കടം ആയെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി. അതെന്തായിരിക്കും എന്ന് അവളിൽ ഒരു ആകാംഷ ഉണ്ടാക്കി. കുറച്ച് ദിവസത്തെ പ്രയത്നത്തിനോടുവിൽ അവളതിന്റെ പേര് കണ്ട് പിടിച്ചു "മൂവാണ്ടൻ മാങ്ങ". ഒരു ദിവസം സങ്കടപ്പെട്ടുകൊണ്ട് സുന്ദരി കുട്ടി കൂട്ടത്തിലുണ്ടായിരുന്ന ഒരു ചേച്ചിയോട് ചോദിച്ചു. നിങ്ങൾ കഴിച്ച ആ മഞ്ഞ സാധനം എവിടുന്നാ? ആര് വാങ്ങിച്ചു തന്നു. സുന്ദരിക്കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യവും സങ്കടവും  കണ്ടിട്ടാകണം അവർ പറഞ്ഞു. നമ്മുടെ ഹോസ്റ്റലിന്റെ മുന്നിൽ നിൽക്കുന്ന ഒരു വലിയ മരം കണ്ടിട്ടുണ്ടോ നീ, ആ മരത്തിൽ ഉണ്ടാകുന്ന പഴം ആണ്. സന്തോഷം കൊണ്ട് ആ ചേച്ചിയുടെ കവിളിൽ ഒരു മുത്തം കൊടുത്തിട്ട് സുന്ദരിക്കുട്ടി ആ മരത്തിനടുത്തേക്ക് ഓടി.  മരത്തിനടുത്തു എത്തിയതും അവൾ ഞെട്ടിത്തരിച്ചുപ്പോയി. വലിയൊരു മരം അതിൽ നിറയെ കായ്കൾ. തന്റെ കുഞ്ഞ് ശരീരം വെച്ച് അതിൽ കേറാനോ കായ്കൾ പറിക്കാനോ പറ്റില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. അവൾ ആ മരച്ചുവട്ടിൽ ഇരുപ്പുറപ്പിച്ചു. എപ്പോഴെങ്കിലും ഒരെണ്ണമെങ്കിലും എങ്ങനെയെങ്കിലും താഴെ വീഴും എന്ന് കരുതി. നേരം അങ്ങനെ കടന്ന് പോയി ഒരു പഴം പോലും വീണില്ല. ആ കുഞ്ഞുകണ്ണുകൾ നിറഞ്ഞൊഴുകി. നിരാശയോടെ കുഞ്ഞു കാലുകൾ വെച്ച് പതിയെ പതിയെ അവൾ ഹോസ്റ്റലിലോട്ട് പോയി. പല ദിവസങ്ങളിലും അവൾ ആ മരത്തിനടുത്ത് പോയെങ്കിലും നിരാശ ആയിരുന്നു ഫലം. ഒരു ദിവസം ഒരു ചെറിയ കല്ലിന്റെ അത്രക്ക്അ ഉള്ള കായ് കിട്ടി അവളത് കടിച്ചു നോക്കി കയ്പ്പും ചവർപ്പും കാരണം അവളത്  തുപ്പികളഞ്ഞു. അങ്ങനെ ഒരു വെക്കേഷൻ വന്നെത്തി. ഹോസ്റ്റലിൽ ഉള്ള എല്ലാവരും അവരവരുടെ വീട്ടിലേക്ക് വെക്കേഷന് പോയി. തനിക്ക് ആരും തന്നെ ഇല്ലാത്തതിനാലും തന്നെ കൊണ്ട് പോകാൻ ആരും ഇല്ലാത്തതിനാലും ആ വലിയ ഹോസ്റ്റലിൽ അവൾ ഒറ്റക്കായി.

എന്നിരുന്നാലും അവൾ തന്റെ പതിവ് മുടക്കിയിരുന്നില്ല. അങ്ങനെ ഒരു ദിവസം വന്ന് നോക്കുമ്പോൾ അതിലെ പഴങ്ങൾ എല്ലാം ആരോ പറിച്ചുകൊണ്ട് പോയിരിക്കുന്നു. അവൾ കുറെ നേരം അവിടെ ഇരുന്ന് കരഞ്ഞു വളരെ നിഷ്കളങ്കമായി എന്റെ പടച്ചോനെ എന്ന് വിളിച്ചാണ് അവൾ വിതുമ്പിയത്. പെട്ടന്ന് അവളുടെ പിറകിലായി ഒരു ശബ്ദം. കരച്ചിൽ നിർത്തി കൈകൊണ്ട് തന്റെ കണ്ണുനീർ തുടച് അവൾ പുറകിലേക്ക് എത്തി നോക്കി അതാ നല്ല തുടത്ത ഒരു പഴം തനിക്കായി അവിടെ അങ്ങ് ദൂരെ മാറി വീണു കിടക്കുന്നു. സന്തോഷം കൊണ്ട് അവൾക്ക് കരച്ചിൽ അടക്കാനായില്ല. അവൾ ആ കുഞ്ഞിക്കാൽ വെച്ച് അതെടുക്കാനായി ഓടി. അതിനടുത്തെത്തിയപ്പോഴേക്കും ഒരു വലിയ കരം വന്ന് ആ പഴം കൈക്കലാക്കി. അവൾ പേടിച് പിന്നോട്ട് മാറി. ആ പഴത്തിന്റെ മണമോ രുചിയോ ഒന്നറിയാൻ പറ്റിയിരുന്നെങ്കിൽ അവൾ കൊതിച്ചു. അവൾ ആ കരത്തിന്റ പിന്നാലെ പോയി. അത് മറ്റാരും ആയിരുന്നില്ല അവിടത്തെ ഹോസ്റ്റൽ വാർഡൻ ആയിരുന്നു. അദ്ദേഹം അത് തന്റെ മുറിയിൽ വെച്ച് പുറത്തേക്ക് പോയി. ഈ തക്കം നോക്കി പയ്യെ അവൾ ആ മുറിക്കകത്തു കയറി. അതാ മേശപ്പുറത്തു ആ പഴം തന്നെ നോക്കി ചിരിക്കുന്നു, അവൾ അതിനടുത്തേക്ക് എത്തി. രണ്ടു കൈകൊണ്ട് അതെടുത്തു. ആ കുഞ്ഞികയ്യിൽ കൊള്ളാവുന്നതിലും വലുപ്പം ഉണ്ടായിരിന്നു ആ പഴത്തിന്. അവൾ പയ്യെ തന്റെ മൂക്കിനോട് അടുപ്പിച്ചു. എന്താ മണം അവൾ മനസ്സിൽ പറഞ്ഞു.

ADVERTISEMENT

ഒന്ന് കടിച്ചു നോക്കാം എന്ന് അവൾ കരുതി. വാതുറന്നു പെട്ടെന്നതാ ഒരു കാൽപെരുമാറ്റം. ആരോ വരുന്നുണ്ടെന്ന് അവൾക്ക് തോന്നി. അവൾ ഭയന്നു. റൂമിൽ നിന്ന് പുറത്ത് കടക്കുന്നത് പന്തിയില്ലെന്ന് തോന്നിയ അവൾ കട്ടിലിനടിയിൽ ഒളിക്കാൻ തീരുമാനിച്ചു. ധൃതിയിൽ ഓടുന്നതിനിടയിൽ കയ്യിലെ പഴം തറയിൽ വീണു. അവൾ കട്ടിലിനടിയിൽ പതുങ്ങി ഈ സമയം ആരോ റൂമിനകത്തു കയറി. അവളുടെ ശ്രദ്ധ മുഴുവനും ആ പഴത്തിൽ ആയിരുന്നു. വേറൊരു കുട്ടിയുടെ കരച്ചിൽ അവളുടെ ചെവിയിൽ അലയടിച്ചു. അവൾ തല ചെരിച്ചു നോക്കി. അതാ രണ്ട് തടിമാടന്മാർ ഏകദേശം തന്നെക്കാൾ രണ്ടോ മൂന്നോ വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയെ വലിച്ചിഴച്ചു കൊണ്ട് വരുന്നു. കൂടെ ഹോസ്റ്റൽ വാർഡനും ഉണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല. വാതിലടച്ചു കുറ്റിയിട്ടു അവർ ആ പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ചു. എന്താണ് അവർ ചെയ്യുന്നതെന്നും എന്തിനാണ് അവർ ഇങ്ങനെ ചെയ്യുന്നതെന്നും മനസ്സിലാക്കാനുള്ള പക്വതയോ പ്രായമോ അവൾക്ക് ഉണ്ടായിരുന്നില്ല. ഭയന്ന് വിറച്ച് സമനില തെറ്റി ഒന്ന് ശരിക്കും ശ്വാസം വിടാൻ പോലും പറ്റാതെ അവൾ ആ കട്ടിലിനടിയിൽ പരമാവധി ഉള്ളിലോട്ടു നീങ്ങി കണ്ണുകൾ അടച്ചു മിണ്ടാതെ പമ്മി കിടന്നു, ആ പെൺകുട്ടിയുടെ അലറലും നിലവിളിയും പുറത്തു കേൾക്കാതിരിക്കാൻ അവർ വായിൽ തുണി തിരുകിയിരുന്നു. എല്ലാം കഴിഞ്ഞു അവർ എല്ലാവരും പോയി. ഭയന്നുവിറച്ച് അന്ന് രാത്രി അവൾ ആ കട്ടിലിനടിയിൽ കഴിച്ചുകൂട്ടി. നേരം പുലർന്നു സുബഹി ബാങ്ക് കൊടുത്തു ആരും അടുത്തെങ്ങും ഇല്ല എന്ന് അവൾ ഉറപ്പുവരുത്തി ഒരു ഭ്രാന്തിയെപ്പോലെ ഹോസ്റ്റൽ റൂമിലോട്ട് ഓടി....ഹോസ്റ്റലിന് അകത്തേക്ക് കേറിയിട്ട് മൂന്നു ദിവസം അവൾ  പുറത്തിറങ്ങിയതേ ഇല്ല. ഒരുതരം മരവിപ്പ് അവളെ ബാധിച്ചു. ഈ ഒരു അവസ്ഥ അവൾക്കും വരുമോ എന്നവൾ പേടിച്ചു.

പിന്നെ അവളുടെ കുസൃതിയെല്ലാം കുറഞ്ഞു. ആരോടും മിണ്ടാതെയായി. എവിടെങ്കിലും പോയി ഒറ്റക്കിരിക്കും. ഒരുപാട് ആലോചനയിൽ മുഴുകും. വെക്കേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ എല്ലാരും ഒരേ സ്വരത്തിൽ ചോദിച്ചു എന്തുപറ്റി സുന്ദരികുട്ടിക്ക് പഴയതുപോലെ കളിയും ചിരിയും കുശുമ്പും കുറുമ്പും ഒന്നും ഇല്ലാലോ? അവളുടെ മാറ്റത്തിന്റെ കാരണം അടുത്തിരുത്തി ചോദിച്ചറിയാൻ അവിടെ ആരും ഉണ്ടായിരുന്നില്ല. അവളിലെ ഭീതി വളർന്നു കൂട്ടത്തിൽ അവളും വളർന്നു പിന്നീട് ഒരിക്കലും ആ മാമ്പഴ ചുവട്ടിൽ അവൾ പോയിരുന്നില്ല. മാമ്പഴം കഴിക്കാനുള്ള ആഗ്രഹവും അവൾ അവിടെ ഉപേക്ഷിച്ചു. അവളുടെ കുട്ടിക്കാലം അങ്ങനെ മുരടിച്ചു പോയി. ഒരു മാമ്പഴം കൊതിച്ച പിഞ്ചു  പൈതലിന്റെ മനസ്സിൽ ഭീതിയുടെ തീക്കനൽ കോരിയിട്ടുകൊണ്ട്.

English Summary:

Short Story Kayppulla Mambazham By Nadiya Vava.