പ്രതിജ്ഞ
പതിവ് പോലെ ഈ പുതുവത്സരത്തിലും അയാളൊരു ശപഥമെടുത്തു അവസാനത്തെ "പഫ് " ആഞ്ഞ് വലിച്ചു. സിഗരറ്റുകളോരോന്നും രണ്ട് തുണ്ടുകളാക്കി സിഗരറ്റ് കൂട് ദൂരേക്ക് വലിച്ചെറിഞ്ഞു.

ആശുപത്രി കിടക്കയിൽ ചുമച്ച് ശ്വാസമെടുക്കാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ടിപ്പോൾ അപ്പോഴും പുറത്ത് പുതുവത്സരത്തിൻ ആഘോഷം പൊടി പൊടിക്കുന്നുണ്ട്. എത്രയെത്ര പ്രതിജ്ഞകളാണ് ഓരോപുതുവത്സരത്തിലും പാലിക്കപ്പെടാതെ കടന്ന് പോയത്.