2024ൽ മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന എത്രയോ ദുരന്തങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചത്.

2024ൽ മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന എത്രയോ ദുരന്തങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024ൽ മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന എത്രയോ ദുരന്തങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024ൽ മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന എത്രയോ ദുരന്തങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചത്. യുദ്ധങ്ങൾ, കലാപങ്ങൾ, തീവ്രവാദി ആക്രമണങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയാൽ ലോകം വീർപ്പുമുട്ടി. പുതുവർഷത്തിലും ഈ അവസ്ഥ തുടരുമെന്നതിൽ സംശയമില്ല.

2024ൽ പാരിസ് സമ്മർ ഒളിംപിക്സ്, യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്, സാങ്കേതിക മുന്നേറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സംഭവങ്ങൾ ലോകത്തെ സ്വാധീനിച്ചു. അധികാരം നിലനിർത്താനും പിടിച്ചെടുക്കാനും ശ്രമിക്കുന്ന രാഷ്ട്രീയക്കാരുടെ അൽപത്വത്തിൽ നാം സഹതപിക്കണം.പുതുവർഷത്തിൽ അധികാരത്തെക്കുറിച്ച് ക്രൈസ്തവ കാഴ്ചപ്പാടിൽ ചിന്തിക്കാം. അധികാരം ദൈവദാനമാണ്. ഇതിന് നിയോഗിക്കപ്പെടുന്നവർ ദൈവത്തിന്‍റെ പ്രതിനിധികളായി മാറണം. അല്ലാത്തപക്ഷം അവർ തിന്മയുടെ വക്താക്കളാകും.

ADVERTISEMENT

മനുഷ്യർ അധികാരം സ്വന്തം സുഖത്തിനുവേണ്ടി മാത്രം ഉപയോഗിക്കുമ്പോൾ മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. ഇതിനെതിരെ പ്രതികരിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. തിന്മയുടെ ശക്തികൾ ആയിരക്കണക്കിന് ജീവനുകൾ അപഹരിക്കുന്നു. മനുഷ്യൻ ചെയ്യാൻ ഉദ്ദേശിക്കുന്നതൊന്നും അവർക്ക് അസാധ്യമല്ല. എന്നാൽ, അവരുടെ പ്രതാപം ദൈവത്തെ വെല്ലുവിളിക്കുമ്പോൾ അതിന്‍റെ അനന്തരഫലങ്ങൾ ഗുരുതരമാകും.

 മദ്യം, ലഹിമരുന്ന്, വിവാഹമോചനം തുടങ്ങിയവയ്ക്കെതിരെ ശക്തമായി പ്രതികരിക്കാൻ ലോക നേതാക്കൾ പരാജയപ്പെടുന്നു. ഇവിടെയാണ് സാധാരണക്കാർ ഉണർന്നെഴുന്നേൽക്കേണ്ടത്. അധികാരം ചില പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്കാണെന്ന ധാരണ തെറ്റാണ്. ദൈവമുമ്പാകെ എല്ലാവരും തുല്യരാണ്.

ADVERTISEMENT

ബന്ധങ്ങൾ തകരുന്ന ഈ കാലത്ത് പരസ്പര സ്നേഹത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അധികാരം ദൈവദാനമാണെന്ന് തിരിച്ചറിയുന്നവർക്ക് മാത്രമേ ജീവിതത്തിന്‍റെ ധന്യത കണ്ടെത്താൻ കഴിയൂ. ശേഷിക്കുന്ന ജീവിതം ദൈവത്തിന് സമർപ്പിക്കാം.

സമ്പൽ സമൃദ്ധമായ പുതുവത്സരാശംസകൾ!

English Summary:

Jeevithathinte Dhanyatha Kandethunna Varshamaakatte 2025: My Creative Written by P P Cherian