ബാക്കു∙ 2021–2022 വർഷങ്ങളിലെ ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2021 ലെ പുരസ്കാരങ്ങൾ യുഎഇയിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ. സതീഷ് കൃഷ്ണൻ, എഴുത്തുകാരനും ഡാർക്ക് ടൂറിസ്റ്റും ബഹ്റൈൻ നഗരാസൂത്രണ മന്ത്രാലയത്തിലെ ടെക്നിക്കൽ അഡ്വൈസറുമായ സജി മാർക്കോസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാക്കു∙ 2021–2022 വർഷങ്ങളിലെ ഗര്‍ഷോം രാജ്യാന്തര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2021 ലെ പുരസ്കാരങ്ങൾ യുഎഇയിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ. സതീഷ് കൃഷ്ണൻ, എഴുത്തുകാരനും ഡാർക്ക് ടൂറിസ്റ്റും ബഹ്റൈൻ നഗരാസൂത്രണ മന്ത്രാലയത്തിലെ ടെക്നിക്കൽ അഡ്വൈസറുമായ സജി മാർക്കോസ്, ഗോവയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ സൂസൻ ജോസഫ്, നോർവേയിലെ അജിലിറ്റി സബ്‌സീ ഫാബ്രിക്കേഷൻ വൈസ് പ്രസിഡന്റ് എബ്ജിൻ ജോൺ എന്നിവർക്ക് സമ്മാനിക്കും. 2022 ലെ പുരസ്കാരങ്ങൾക്ക് അമേരിക്കയിലെ ഫൊക്കാനയുടെ മുൻ ചെയർമാനും ഇന്റർനാഷണൽ അമേരിക്കൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിൻ പ്രസിഡന്റുമായ കെ.ജി.മന്മഥൻ നായർ, സൗദി അറേബ്യയിലെ ടട്ര ഇൻഫർമേഷൻ ടെക്നോളജി സിഇഒ മൂസ കോയ, അസർബൈജാനിലെ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റും സാമൂഹ്യപ്രവർത്തകനുമായ ജേക്കബ് മാത്യു ഐക്കര, ബെംഗളൂരുവിലെ മലയാളി സംരംഭമായ ടെൻടാക്കിൾ ഏയ്റോലോജിസ്റ്റിക്സ്, ഫ്രാൻസിലെ മലയാളി കൂട്ടായ്മയായ സമ ഫ്രാൻസും തിരഞ്ഞെടുക്കപ്പെട്ടു.

ADVERTISEMENT

നവംബർ 20 ഞായറാഴ്ച വൈകിട്ട് 7 ന് അസർബൈജാനിലെ ബാക്കു ഹയാത്ത് റീജൻസി ഹോട്ടലിൽ നടക്കുന്ന 16 –മത് ഗർഷോം രാജ്യാന്തര പുരസ്കാരദാന ചടങ്ങിൽ 2021 ലെ ഗർഷോം പുരസ്‌കാരങ്ങൾ സമ്മാനിക്കും. ചടങ്ങിൽ അസർബൈജാൻ – ഇന്ത്യ റിലേഷൻഷിപ്പ്‌ ചെയർമാൻ നഗിഫ് ഹംസയേവ് എം.പി, പ്രൊഫ. റുഫാത്‌ ഗുലിയേവ് എം.പി, മൊറോക്കോ അംബാസിഡർ മൊഹമ്മദ്‌ ആദിൽ എമ്പാഷ്, ബാക്കുവിലെ ഇന്ത്യൻ എംബസി അംബാസിഡർ ഇൻ-ചാർജ് വിനയ് കുമാർ എന്നിവർ വിശിഷ്ടാഥികളായി പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന 2021 ലെ പുരസ്‌കാര ദാനച്ചടങ്ങു മാറ്റിവച്ചത്.

ADVERTISEMENT

2022 ലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ നവംബർ 20 ചൊവ്വാഴ്ച വൈകിട്ട് 7 ന് ബാക്കുവിലെ ലാൻഡ്‌മാർക്ക് ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് സമ്മാനിക്കുന്നത്. പുരസ്‌കാരദാന ചടങ്ങിൽ അസർബൈജാൻ പാർലമെൻറ് അംഗം റാസി നുറുല്ലയെവ്, ഇസ്രായേൽ അംബാസിഡർ ജോർജ് ഡീക്, ക്രൊയേഷ്യ അംബാസിഡർ ബ്രാങ്കോ സെബിക്, ഇന്ത്യൻ എംബസിയി കൾച്ചറൽ സെക്രട്ടറി അജയ് കുമാർ പാണ്ഡേ എന്നിവർ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന മലയാളികളടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

ADVERTISEMENT

സ്വപ്രയത്‌നംകൊണ്ടു കേരളത്തിനു പുറത്തു ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബംഗ്ലൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്. ഇന്ത്യ, ജപ്പാൻ, മലേഷ്യ, കുവൈറ്റ്, യു എ ഇ, നോർവേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ മുൻ ഗർഷോം പുരസ്‌കാര ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്.