വിയന്ന ∙ രാജ്യാന്തര വനിതാ ദിനത്തിൽ വിവിധ രാജ്യങ്ങളിലെ 115 വേൾഡ് മലയാളി ഫെഡറേഷൻ വനിതാ നേതാക്കൾ അണിനിരക്കുന്ന ലഘു പത്രിക പ്രകാശനം ചെയ്തു. കേവലം ആറു വർഷം കൊണ്ട് 163 രാജ്യങ്ങളിൽ സാന്നിധ്യം ഉറപ്പിക്കാനായ സംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷൻ. കൂടുതൽ വനിതകൾ വേൾഡ് മലയാളി ഫെഡറേഷന്റെ നേതൃ സ്ഥാനങ്ങളിൽ വരണമെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയന്ന ∙ രാജ്യാന്തര വനിതാ ദിനത്തിൽ വിവിധ രാജ്യങ്ങളിലെ 115 വേൾഡ് മലയാളി ഫെഡറേഷൻ വനിതാ നേതാക്കൾ അണിനിരക്കുന്ന ലഘു പത്രിക പ്രകാശനം ചെയ്തു. കേവലം ആറു വർഷം കൊണ്ട് 163 രാജ്യങ്ങളിൽ സാന്നിധ്യം ഉറപ്പിക്കാനായ സംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷൻ. കൂടുതൽ വനിതകൾ വേൾഡ് മലയാളി ഫെഡറേഷന്റെ നേതൃ സ്ഥാനങ്ങളിൽ വരണമെന്നാണ് സംഘടനയുടെ പ്രഖ്യാപിത നയം. അതിനായി കൂടുതൽ സ്ത്രീകളെ നേതൃത്വ നിരയിൽ കൊണ്ടു വരാനുള്ള ശ്രമങ്ങൾ എല്ലാ കൗൺസിലുകളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നു വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ. രത്നകുമാർ എന്നിവർ അറിയിച്ചു. 

വിശ്വകൈരളി മാഗസിന്റെ ഒൻപതാം ലക്കം വനിതാ പതിപ്പായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആഗോള തലത്തിൽ വിവിധ കൗൺസിലുകൾ ഒട്ടേറെ ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾ ഈ ദിനവുമായി ബന്ധപ്പെട്ടു കൊണ്ട് നടത്തുന്നുണ്ട്. മാർച്ച് 12ന് പ്രശസ്ത മനുഷ്യാവകാശ–സാമൂഹ്യ പ്രവർത്തക ദയാബായിയെ മഹിളാരത്നം അവാർഡ് നൽകി ആദരിക്കാൻ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ വനിതാ ഫോറം തീരുമാനിച്ചു. 

ADVERTISEMENT

നീതിയെ പുണരുക അഥവാ ‘Embrace Equity’ എന്നതാണ് 2023ലെ രാജ്യാന്തര വനിതാദിനത്തിന്റെ പ്രതിപാദ്യ വിഷയം. അതിനു സ്ഥിരതയുണ്ടാകണം. ഡബ്യൂഎംഎഫ് ഗ്ലോബൽ വനിതാ ഫോറത്തിനും അതിനു നേതൃത്വം കൊടുക്കുന്ന ഗ്ലോബൽ വനിതാ ഫോറം കോർഡിനേറ്റർ മേരി റോസ്‌ലറ്റ് ഫിലിപ്പിനും സഹകരിച്ച എല്ലാ വനിതാ നേതാക്കൾക്കും അനുമോദനങ്ങൾ അറിയിക്കുന്നു. എല്ലാ വനിതകൾക്കും സാർത്ഥകമായ രാജ്യാന്തര വനിതാ ദിനം ആശംസിക്കുന്നുവെന്നും ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ. രത്നകുമാർ എന്നിവർ അറിയിച്ചു.