ഡാർവിൻ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച
ഡാർവിൻ ∙ ഓസ്ട്രേലിയയിലെ ഡാർവിൻ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ മേയ് 13 ശനിയാഴ്ച നടക്കും. ആഘോഷങ്ങളിൽ മുഖ്യഥിതികളായി

ഡാർവിൻ ∙ ഓസ്ട്രേലിയയിലെ ഡാർവിൻ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ മേയ് 13 ശനിയാഴ്ച നടക്കും. ആഘോഷങ്ങളിൽ മുഖ്യഥിതികളായി നോർത്തേൺ ടെറിറ്ററി സാംസ്കാരിക മന്ത്രി നഗ്രി അഹ് കിറ്റ്, പ്രതിപക്ഷ നേതാവ് ലിയ ഫിനോച്ചിയാരോ, പ്രതിപക്ഷ ഉപനേതാവ് ജെറാർഡ് മാലേ, ലൂക്ക് ഗോസ്ലിംഗ് എംപി, മാരീ ക്ലയർ ബൂത്ത്ബി എംഎൽഎ എന്നിവർ പങ്കെടുക്കും.
വൈകിട്ട് 5.30 ന് മറാറ ഫിലിപ്പിനോ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന ആഘോഷങ്ങളോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന് ഡിഎംഎ പ്രസിഡന്റ് ബിജു മാണി, സെക്രട്ടറി ജിൻസൺ ആന്റോ ചാൾസ്, പിആർഒ ഷില്‍വിന്‍ ജി. മാത്യൂസ് എന്നിവർ അറിയിച്ചു.
ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ വിജയത്തിനായി ആനി കോശി, ഇമ്മാനുവേൽ ജേക്കബ്, ഡിനു പോൾ, റോബിൻ മാത്യു, ബിനു മാത്യു, ബേബി ഏബ്രഹാം, ഡിനോയ് ജോൺ, ബിബിൻ മാത്യു പഴൂർ, ഷോൺ.പി.കെ, മാത്യു മറ്റം, ഉല്ലാസ് മാത്യു, ഡെന്നിസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.