വാർഷികാഘോഷ വേദിയിൽ സംഗീത വിരുന്നൊരുക്കി മുത്തശ്ശൻമാരും മുത്തശ്ശിമാരും
ബ്രിസ്‌ബേൻ ∙ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ വാർഷികാഘോഷ വേദി കയ്യടക്കി ഇടവകയിലെ മുത്തശ്ശൻമാരും

ബ്രിസ്‌ബേൻ ∙ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ വാർഷികാഘോഷ വേദി കയ്യടക്കി ഇടവകയിലെ മുത്തശ്ശൻമാരും മുത്തശ്ശിമാരും. ഇടവകയിലെ ഭക്തസംഘടനകളുടെ വാർഷികാഘോഷ വേദിയിലാണ് സദസ്സിന്റെ കൈയ്യടികൾ ഏറ്റുവാങ്ങി ക്രിസ്ത്യൻ പാട്ടുകളുമായി പതിനേഴു പേരടങ്ങിയ സംഘം തിളങ്ങിയത് .
നാട്ടിൽ നിന്നും മക്കളുടെയും പേരക്കുട്ടികളുടെയും ഒപ്പം സമയം ചെലവിടാൻ എത്തിയ ഇവരിൽ പലരും ആദ്യമായാണ് ഒരു പൊതുവേദിയിൽ പരിപാടി അവതരിക്കുന്നത്. ഈണത്തിൽ ഒരേ സ്വരത്തിൽ അവർ പാടിയപ്പോൾ നാനൂറിൽ പരം വരുന്ന സദസ്സും അവർക്കൊപ്പം ചേർന്നു പാടി .
വാർഷിക ആഘോഷത്തിൽ മുഖ്യഅതിഥിയായി പങ്കെടുത്ത പാർലമെന്റിലെ ക്വീൻസ്‌ലാൻഡ് സ്ട്രെട്ടൻ വാർഡ് പ്രതിനിധി ജെയിംസ് മാർട്ടിൻ എംപി ഫെയ്സ്ബുക്കിൽ ഇവരോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ചു മാതാപിതാക്കളെ പ്രകീർത്തിച്ചു. ഇടവകാംഗം ഷിബു പോൾ തുരുത്തിയിൽ ആണ് ഈ ഉദ്യമത്തിന് ചുക്കാൻ പിടിച്ചത്.