ചന്ദ്രനിൽ ചന്ദ്രയാനിലൂടെ ഇന്ത്യ അഭിമാനമുദ്ര പതിപ്പിച്ചതിനെ പ്രകീർത്തിക്കുകയാണ് ലോകം മുഴുവൻ. അതിൽ സവിശേഷമായ രണ്ട് പ്രശംസകളാണ് സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. പാക്കിസ്ഥാനിലെ വാർത്താ അവതാരകരുടെ പ്രശംസയാണ് സൈബർ ലോകത്ത് വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന വിഡിയോയിൽ, ഹുമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ചന്ദ്രയാനിലൂടെ ഇന്ത്യ ചന്ദ്രനിൽ അഭിമാനമുദ്ര പതിപ്പിച്ചതിനെ പ്രകീർത്തിക്കുകയാണ് ലോകം മുഴുവൻ. അതിൽ സവിശേഷമായ രണ്ട് പ്രശംസകളാണ് സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. പാക്കിസ്ഥാനിലെ വാർത്താ അവതാരകരുടെ പ്രശംസയാണ് സൈബർ ലോകത്ത് വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. 

ADVERTISEMENT

വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന വിഡിയോയിൽ, ഹുമ അമീർ ഷായും അബ്ദുല്ല സുൽത്താനും എന്നറിയപ്പെടുന്ന രണ്ട് വാർത്താ അവതാരകരാണ് ഇന്ത്യയെ  പ്രകീർത്തിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ വിജയവും പാകിസ്ഥാന്റെ ആഭ്യന്തര പ്രശ്‌നങ്ങളിലുള്ള ശ്രദ്ധയും തമ്മിലുള്ള തീവ്രമായ വൈരുദ്ധ്യം എടുത്തുകാണിച്ചുകൊണ്ടാണ് അവതാരക ഹുമ അമീർ ഷാ സംസാരിക്കുന്നത്. 

Read also: യാത്രക്കാർ തമ്മിൽ വഴക്ക്; ദുബായ്–കൊച്ചി വിമാനവും ഫ്ലൈ ദുബായ് വിമാനവും വൈകി

ADVERTISEMENT

‘‘ഇന്ത്യ ചന്ദ്രനിലെത്തി, ഞങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. നമ്മൾ നമ്മുടെ സ്വന്തം പോരാട്ടങ്ങളിൽ വളരെ തിരക്കിലാണ്, നമ്മുടെ ചക്രവാളങ്ങൾ വിശാലമാക്കേണ്ടതുണ്ട്’’– അവതാരക ഹുമ അമീർ ഷാ പറയുന്നുണ്ട്. ‘‘എന്തൊരു കാഴ്ച, ഇവിടെ സ്റ്റുഡിയോയിൽ ഇരുന്നുകൊണ്ട് തന്നെ അതിന് സാക്ഷ്യം വഹിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്’’– അവതാരക കൂട്ടിച്ചേർത്തു.

ADVERTISEMENT

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ജൂലൈ 14നാണ് ചന്ദ്രയാൻ-3 എന്ന പേടകം വിക്ഷേപിച്ചത്. യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതിനുമുൻപ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്.

English Summary: 'Bohot Khushi Hui'': Pakistani TV Anchors Applaud India For Chandrayaan-3's Success