വളർത്തുനായ്ക്കളുടെ കടിയേറ്റ യുവതിക്ക് ഗുരുതര പരുക്ക്; അക്രമകാരിയായ നായയെ വെടിവച്ച് പൊലീസ്
Mail This Article
പെർത്ത്∙ സ്വന്തം വളർത്തുനായ്ക്കളുടെ കടിയേറ്റ യുവതിക്ക് ഗുരുതര പരുക്ക്. ഓസ്‌ട്രേലിയൻ സ്വദേശിനിയായ നികിത പിൽ എന്ന 31 കാരിയെയാണ് വളർത്തുനായ്ക്കളായ രണ്ട് റോട്ട്‌വീലറുകൾ ക്രൂരമായി ആക്രമിച്ചത്. പെർത്തിലെ വീട്ടിൽ വച്ച് ബ്രോങ്ക്‌സ് , ഹാർലെം എന്നീ വളർത്തു നായ്ക്കൾ നികിത പില്ലിന്‍റെ കൈകാലുകൾക്ക് കടിക്കുകയായിരുന്നു.
രക്തം വാർന്ന് ഗുരുതരമായ പരുക്കേറ്റ യുവതി സഹായത്തിനായി നിലവിളിച്ചു. ആക്രമണം കണ്ട അയൽക്കാർ നായ്ക്കളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആക്രമണം തടയാൻ കഴിയാതെ വന്നതോടെ പൊലീസ് സംഭവ സ്ഥലത്ത് എത്തി, നായ്ക്കളിൽ ഒന്നിനെ വെടിവച്ചു. ഗുരുതരമായി പരുക്കേറ്റ ഈ നായ ഇപ്പോൾ റേഞ്ചർ കസ്റ്റഡിയിലാണ്. മറ്റെ റോട്ട്‌വീലറിനെ ദയാവധത്തിന് വിധേയമാക്കിയെന്നും പൊലീസ് അറിയിച്ചു.
Read also: ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി സലാം എയർ
സമൂഹ മാധ്യമങ്ങളിൽ യുവതി നായ്ക്കളെക്കുറിച്ച് നിരന്തരമായി നിരന്തരം പോസ്റ്റു ചെയ്യുകയും പലപ്പോഴും അവയെ തന്റെ 'കുഞ്ഞുങ്ങൾ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
English Summary: Australian Woman Mauled By Her 2 Rottweilers As Neighbours Watch