ബ്രൂണയ് ദാറുസ്സലാമിന്‍റെ മികച്ച ശാസ്ത്ര അധ്യാപികയ്ക്കുള്ള പുരസ്കാരം പന്തളം സ്വദേശിനിക്ക്
ബ്രൂണയ് ദാറുസ്സലാമിന്‍റെ 2023ലെ മികച്ച ശാസ്ത്ര അധ്യാപികയ്ക്കുള്ള പുരസ്കാരം (പ്രത്യേക പരാമർശം) പത്തനംതിട്ട പന്തളം സ്വദേശിനിക്ക്. യയാസൻ സുൽത്താൻ ഹാജി ഹസനാൽ ബോൾക്കിയ സ്‌കൂളിലെ ഷഞ്ജു നജുമുന്നിസ അമാൽ എന്ന അധ്യാപികയാണ് സുൽത്താൻ ഹാജി ഹസ്സനാൽ ബോൾക്കിയുടെ സർക്കാരിൽ നിന്നുള്ള ഈ പുരസ്കാരം കരസ്ഥമാക്കിയത്.

ബ്രൂണയ് ദാറുസ്സലാമിന്‍റെ 2023ലെ മികച്ച ശാസ്ത്ര അധ്യാപികയ്ക്കുള്ള പുരസ്കാരം (പ്രത്യേക പരാമർശം) പത്തനംതിട്ട പന്തളം സ്വദേശിനിക്ക്. യയാസൻ സുൽത്താൻ ഹാജി ഹസനാൽ ബോൾക്കിയ സ്‌കൂളിലെ ഷാൻജു നജുമുന്നിസ അമാൽ എന്ന അധ്യാപികയാണ് സുൽത്താൻ ഹാജി ഹസ്സനാൽ ബോൾക്കിയുടെ സർക്കാരിൽ നിന്നുള്ള ഈ പുരസ്കാരം കരസ്ഥമാക്കിയത്. 33-ാമത് അധ്യാപക ദിനാഘോഷ വേളയിൽ മഹിമ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ പുരസ്കാരം ഷാൻജു നജുമുന്നിസ അമാൽ ബ്രൂണയ് സുൽത്താനിൽ നിന്നും ഏറ്റുവാങ്ങി.
സമർപ്പണ മനോഭാവം, പ്രതിബദ്ധത, ഉത്തരവാദിത്തം, കടമയെക്കുറിച്ചുള്ള ബോധ്യം എന്നിവയുടെ അടിസ്ഥാനത്തിൽ അധ്യാപന മേഖലയിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരമെന്ന് ഔദ്യോഗിക കത്തിൽ വ്യക്തമാക്കുന്നു. അധ്യാപനത്തിലും വിദ്യാർഥികളുടെ പഠനത്തിലും നൽകിയ സംഭാവനകൾക്ക് ബ്രൂണയ് ദാറുസ്സലാമിലെ സുൽത്താനും യാങ് ഡി-പെർത്വാനും നൽകുന്ന അഭിനന്ദനത്തിന്റെയും നന്ദിയുടെയും അടയാളമാണ് ഈ അവാർഡ്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ നയിക്കാനും വിദ്യാഭ്യാസ പുരോഗതിക്കുള്ള ശ്രമത്തിലും അധ്യാപികയുടെ മികച്ച സംഭാവനയുണ്ട്. ഇനിയും രാജ്യത്തെ വിദ്യാഭ്യാസ താൽപ്പര്യത്തിനും വികസനത്തിനും അധ്യാപിക തുടർന്നും സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ഔദ്യോഗിക കത്തിൽ പറയുന്നു.
1997ൽ പന്തളം എൻ.എസ്.എസ് കോളേജിൽ നിന്ന് സയൻസിൽ ബിരുദാനന്തര ബിരുദവും 1998ൽ അടൂർ ബി.എഡ് സെന്ററിൽ ബി.എഡും കരസ്ഥമാക്കിയ ഷാൻജു നജുമുന്നിസ അമാൽ പത്തനംതിട്ട പന്തളം സ്വദേശി മുഹമ്മദ് ബഷീറിന്റെ മകളാണ്. മുഹമ്മദ് അസ്‌ലമാണ് ഭർത്താവ്.