ക്വാലലംപുർ∙ വേൾഡ് മലയാളി ഫെഡറേഷൻ നേതൃത്വം നൽകുന്ന മലയാളം മിഷൻ മലേഷ്യ ചാപ്റ്റർ വിദ്യാരംഭത്തോടനുബന്ധിച്ച് പ്രവേശനോത്സവം ഇന്ത്യൻ ഹൈകമ്മീഷന് കീഴിലുള്ള നേതാജി സുഭാഷ് ചന്ദ്ര ബോസ് കൾച്ചറൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ചു. അൻപതിൽ പരം പുതിയ പഠിതാക്കൾ ഭാഷാ പഠന ക്ലാസുകളിലേക്ക് പുതിയതായി ചുവടു വെച്ചു. മലേഷ്യയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലലംപുർ∙ വേൾഡ് മലയാളി ഫെഡറേഷൻ നേതൃത്വം നൽകുന്ന മലയാളം മിഷൻ മലേഷ്യ ചാപ്റ്റർ വിദ്യാരംഭത്തോടനുബന്ധിച്ച് പ്രവേശനോത്സവം ഇന്ത്യൻ ഹൈകമ്മീഷന് കീഴിലുള്ള നേതാജി സുഭാഷ് ചന്ദ്ര ബോസ് കൾച്ചറൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ചു. അൻപതിൽ പരം പുതിയ പഠിതാക്കൾ ഭാഷാ പഠന ക്ലാസുകളിലേക്ക് പുതിയതായി ചുവടു വെച്ചു. മലേഷ്യയിലെ മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ  മുരുകൻ കാട്ടാക്കട ഓൺലൈനിൽ ആശംസകൾ നേർന്നു. മലയാളം മിഷൻ പ്രവർത്തകരും വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളും ചേർന്ന് ഭദ്രദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

അഖില കേരള കാവ്യരചനാ മത്സരത്തിൽ വിജയിയായ മലയാളം മിഷൻ അധ്യാപകൻ സതീശൻ ഒ.പി യെ വേൾഡ് മലയാളി ഫെഡറേഷൻ മലേഷ്യ നാഷനൽ കോർഡിനേറ്റർ ബബിൻ ബാബു പൊന്നാടയണിയിച്ച് ആദരിച്ചു.  മലയാളം  പഠിതാക്കളായ മനീഷ വിൽസൺ, അക്ഷിത് കുമാർ ജയനന്ദൻ എന്നിവർ ചേർന്ന് മലയാളം ഭാഷാ പ്രതിജ്ഞ ചൊല്ലി. സുഗതാഞ്ജലി കാവ്യാലാപന മൽസര വിജയി കുമാരി അവന്തിക മധുവിന്‍റെ കാവ്യാലാപനവും പ്രവേശനോത്സവ ഗാനത്തിനായി ചുവടു വെച്ച മലയാളം മിഷൻ പഠിതാക്കളായആൻ മരിയ ജിബി, ഇഷ വിൽസൺ, ഹെലന ജിബി എന്നിവരുടെ നൃത്തവും, മലയാളം മിഷൻ പ്രവർത്തകരുടെ സമൂഹ ഗാനവും അരങ്ങേറി.

ADVERTISEMENT

കഴിഞ്ഞ വർഷത്തെ മലയാളം മിഷൻ മലേഷ്യ ചാപ്റ്റർ കോർഡിനേറ്റർ  മഞ്ജു സജീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സുഗതാഞ്ജലി കാവ്യാലാപന മൽസരവിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും  വിതരണം ചെയ്തു.

മലയാളം മിഷൻ  ഉപദേശക സമിതി അംഗം ഡോ. അനിൽ ഫിലിപ്പ് സ്വാഗതവും വേൾഡ് മലയാളി ഫെഡേഷൻ മലേഷ്യ പ്രസിഡന്‍റ്  ടോണി മൈക്കിൾ, രക്ഷകർത്താക്കളുടെ പ്രതിനിധി  ജിബി ആന്‍റണി, മലയാളം മിഷൻ മലേഷ്യ ചാപ്റ്റർ മുൻ കോർഡിനേറ്റർ സുനു കുര്യൻ എന്നിവർ ആശംസയും മലയാളം മിഷൻ അധ്യാപിക ശ്രീജ രാജേഷ് നന്ദിയും പറഞ്ഞു.

English Summary:

Malayalam Mission Malaysia Chapter conducted the entry ceremony