വേദനയുടെ കാലത്ത് ചേർത്തുപിടിച്ചതിന് ഇന്ത്യയ്ക്ക് നന്ദി; ഓർമ്മകളുടെ സ്നേഹപ്രവാഹത്തിൽ റാബി ഷിമോൺ റോസൻബെർഗ്
ടെൽ അവീവ്∙ 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട മോഷെ ഹോൾട്ട്‌സ്‌ബെർഗിന്റെ മുത്തച്ഛൻ ഇന്ത്യക്കാരോട് നന്ദി രേഖപ്പെടുത്തി. ‘‘ തന്റെ കുടുംബത്തിന്റെ വേദന തങ്ങളുടേതായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യ. 15 വർഷം മുമ്പ് നവംബർ 26 നാണ് ഇന്ത്യയിലെ ജനങ്ങൾ ഓർക്കുന്നു. ഞാനും, എന്റെ ഭാര്യ യെഹൂദിത്തും

ടെൽ അവീവ്∙ 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട മോഷെ ഹോൾട്ട്‌സ്‌ബെർഗിന്റെ മുത്തച്ഛൻ ഇന്ത്യക്കാരോട് നന്ദി രേഖപ്പെടുത്തി. ‘‘ തന്റെ കുടുംബത്തിന്റെ വേദന തങ്ങളുടേതായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യ. 15 വർഷം മുമ്പ് നവംബർ 26 ഇന്ത്യയിലെ ജനങ്ങൾ ഓർക്കുന്നു. ഞാനും, എന്റെ ഭാര്യ യെഹൂദിത്തും പേരക്കുട്ടി മോഷെയും ആ ദിനത്തിന്‍റെ വേദന അനുഭവിച്ചറിഞ്ഞു. ഞങ്ങളെയും നിങ്ങളെയും ബാധിച്ച ദുരന്തത്തിൽ ഇന്ത്യയിലെ എല്ലാവരും ഒരു പോലെ ദുഖിതരാണ്.’’– മോഷെയുടെ മുത്തച്ഛൻ റാബി ഷിമോൺ റോസൻബെർഗ് പറഞ്ഞു.
ഭീകരാക്രമണ വേളയിൽ ധീരമായ നീക്കത്തിലൂടെ മോഷയുടെ ജീവൻ രക്ഷിച്ച കുട്ടിയെ പരിചരിച്ചിരുന്ന സാന്ദ്രയ്ക്ക് പിന്നീട് ഇസ്രയേൽ ബഹുമാനാർഥം പൗരത്വം നൽകിയിരുന്നു. ‘‘ മോഷെ സുഖമായിരുന്നു. സാന്ദ്ര ജറുസേലമിലാണ്. എല്ലാ ഒന്നിടവിട്ട വാരാന്ത്യങ്ങളിലും ഞങ്ങളോടൊപ്പം ചെലവഴിക്കുന്നതിന് സാന്ദ്ര വരാറുണ്ട്. കുടുംബത്തിലെ അംഗമെന്ന നിലയിൽ സാന്ദ്രയ്ക്ക് ഈ വീട്ടിൽ വലിയ സ്ഥാനമുണ്ട്’’ – റാബി ഷിമോൺ റോസൻബെർഗ് കൂട്ടിച്ചേർത്തു.
∙ ഓർമ്മകളിലെ മുറിവ്
രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിൽ 166 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പാക്കിസ്ഥാനില്‍ നിന്നും കടല്‍മാര്‍ഗം ദക്ഷിണ മുംബൈയിലെ കഫ് പരേഡിലെത്തിയ ഭീകരസംഘം നഗരത്തിലെ പത്തിലേറെ ഇടങ്ങളിലാണ് ഒരേസമയം ആക്രമണം തുടങ്ങിയത്. ഛത്രപതി ശിവാജി റെയില്‍വേ ടെര്‍മിനസ്, താജ്, ഒബ്റോയ്– ട്രൈഡന്‍റ് ഹോട്ടലുകള്‍, നരിമാന്‍ ഹൗസ് തുടങ്ങിയ തിരക്കേറിയ ഇടങ്ങളിലുണ്ടായ അപ്രതീക്ഷിത ആക്രമണത്തില്‍ രാജ്യം നടുങ്ങി. എ.കെ 47 ഉള്‍പ്പെടെ അത്യാധുനിക ആയുധങ്ങളുമായി നരവേട്ട നടത്തിയ ഭീകരെ പിന്നീട് പൊലീസും എന്‍എസ്‌ജി കമാന്‍ഡോകളും ചേർന്ന് പോരാടിയാണ് തുരത്തിയത്. ‘മൂന്ന് ദിവസം നീണ്ടു നിന്ന പോരാട്ടത്തിൽ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, എടിഎസ് മേധാവി ഹേമന്ദ് കര്‍ക്കറെ തുടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. പിടിയിലായ അജ്മല്‍ കസബിനെ പിന്നീട് തൂക്കിലേറ്റി.