കടയിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച ഇന്ത്യൻ വിദ്യാർഥി സംഘത്തിന് ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി
സിംഗപ്പൂർ∙ കടയിലെ സാധനങ്ങളുടെ വില ടാഗുകൾ നീക്കം ചെയ്ത് റീട്ടെയിൽ സ്റ്റോറിൽ നിന്ന് SG$1,700 (100,000 രൂപയിലധികം) വിലമതിക്കുന്ന വസ്ത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് സിംഗപ്പൂരിൽ ജയിൽ ശിക്ഷ. 27 വയസ് പ്രായമുള്ള ബ്രഹ്മഭട്ട് കോമൾ ചേതൻകുമാറും ക്രിസ്റ്റ്യൻ അർപിത അരവിന്ദ്ഭായി

സിംഗപ്പൂർ∙ കടയിലെ സാധനങ്ങളുടെ വില ടാഗുകൾ നീക്കം ചെയ്ത് റീട്ടെയിൽ സ്റ്റോറിൽ നിന്ന് SG$1,700 (100,000 രൂപയിലധികം) വിലമതിക്കുന്ന വസ്ത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് സിംഗപ്പൂരിൽ ജയിൽ ശിക്ഷ. 27 വയസ് പ്രായമുള്ള ബ്രഹ്മഭട്ട് കോമൾ ചേതൻകുമാറും ക്രിസ്റ്റ്യൻ, അർപിത അരവിന്ദ്ഭായി എന്നിവരെ യഥാക്രമം 40, 45 ദിവസങ്ങൾ തടവിന് ശിക്ഷിച്ചതായിട്ടാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സിംഗപ്പൂരിൽ സ്റ്റുഡന്റ് പാസുകളിലായിരുന്ന ഇരുവരും തങ്ങൾക്ക് മോഷണം നടത്താൻ ഉദ്ദേശ്യമില്ലായിരുന്നുവെന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ജില്ലാ ജഡ്ജി യൂജിൻ ടിയോ ഈ പ്രവൃത്തി 'അപമാനകരമാണ്' ഇനി ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യരുതെന്ന് പ്രതികളോട് പറയുകയും ചെയ്തു.
കോമളും അർപ്പിതയും മറ്റ് നാല് ഇന്ത്യക്കാർക്കൊപ്പം ഒരേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഈ ഫ്ലാറ്റിൽ താമസിച്ചിരുന്ന മറ്റുള്ളവരും യൂണിക്ലോ സ്റ്റോറിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്ന് കോടതി കണ്ടെത്തി.
ഭവിക് (24), വിശാൽ (23), ദർശൻ (22) എന്നീ മൂന്ന് ഇന്ത്യൻ പൗരന്മാരെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒക്‌ടോബർ 12 ന് വൈകുന്നേരം 6 മണിയോടെ സംഘം ഓർക്കാർഡ് സെൻട്രലിലെ യൂണിക്ലോ ഔട്ട്‌ലെറ്റിൽ എത്തിതായി ഡപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ മാക്‌സിമിലിയൻ ച്യൂ കോടതിയെ അറിയിച്ചു. വസ്ത്രങ്ങൾ തിരഞ്ഞെടുത്ത ശേഷം, സ്റ്റോറിന്റെ സുരക്ഷാ അലാറത്തെ മറികടക്കാനായി റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) അടങ്ങിയ പ്രൈസ് ടാഗുകൾ നീക്കം ചെയ്തു. തുടർന്ന് അവർ ചെക്കൗട്ട് ഏരിയയിൽ വസ്ത്രങ്ങൾ സ്വയം ബാഗുകളിൽ നിറച്ചു. അതിന് ശേഷം എല്ലാ സാധനങ്ങൾക്കും പണം നൽകിയതായി നടിച്ചു.
മൊത്തത്തിൽ, SG$1,788 വിലമതിക്കുന്ന 64 വസ്ത്രങ്ങൾ സംഘം മോഷ്ടിച്ചതായി ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ആദ്യ ഗ്രൂപ്പിലെ ചില അംഗങ്ങൾ ഉൾപ്പെടുന്ന രണ്ടാമത്തെ സംഘം അതേ ഔട്ട്‌ലെറ്റിൽ നിന്ന് SG $ 2,271 വിലമതിക്കുന്ന വസ്ത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചപ്പോഴാണ് ഗൂഢാലോചനയെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചത്.
സ്റ്റോർ സെക്യൂരിറ്റി ഓഫിസർ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധിക്കുകയും പൊലീസിൽ അറിയിക്കുകയും ചെയ്തതിനാൽ പ്രതികളുടെ ശ്രമം പരാജയപ്പെടുകയായിരുന്നു.സിസിടിവി ക്യാമറകളുടെ സഹായത്തോടെ സംഘത്തിലെ അംഗങ്ങളെ പൊലീസ് പിടികൂടിയെങ്കിലും ഭവിക്കും വിശാലും ദർശനും അപ്പോഴേക്കും സിംഗപ്പൂർ വിട്ടിരുന്നു. അറസ്റ്റിലായതിന് ശേഷം റിമാൻഡിൽ കഴിയുന്ന കോമളും അർപ്പിതയും വിഡിയോ ലിങ്ക് വഴി ഡിസംബർ ഒന്നിന് കോടതിയിൽ ഹാജരായി.