ബ്രിസ്ബേൻ ∙ ബ്രിസ്‌ബേനിലെ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ, ഓർത്തഡോക്‌സ് ക്രിസ്ത്യൻ യൂത്ത് മൂവ്‌മെന്റ് (ഒസിവൈഎം) ക്രിസ്‌മസ് ആഘോഷ പരിപാടികൾക്ക് തുടക്കമായി. കൈകൾ കൊണ്ട് നിർമ്മിച്ച വലിയ നക്ഷത്രം ഉപയോഗിച്ചാണ് ഇത്തവണ യുവജനങ്ങൾ ദേവാലയം അലങ്കരിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബേൻ ∙ ബ്രിസ്‌ബേനിലെ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ, ഓർത്തഡോക്‌സ് ക്രിസ്ത്യൻ യൂത്ത് മൂവ്‌മെന്റ് (ഒസിവൈഎം) ക്രിസ്‌മസ് ആഘോഷ പരിപാടികൾക്ക് തുടക്കമായി. കൈകൾ കൊണ്ട് നിർമ്മിച്ച വലിയ നക്ഷത്രം ഉപയോഗിച്ചാണ് ഇത്തവണ യുവജനങ്ങൾ ദേവാലയം അലങ്കരിച്ചിരിക്കുന്നത്. അനിൽമോൻ ചാണ്ടി, സതീഷ് ബാബു, ബോബി എബ്രഹാം വർഗീസ്, ബിജോയ്‌ മാത്യു, ജിജോ സക്കറിയ, റെനിഷ് രാജൻ, മോബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇതിനുള്ള പ്രവർത്തനം.  

 മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീയും, പുൽകൂടും ലിന്റ അന്ന സുനിൽ, വീണ വർഗീസ്, സിബി മാത്യു, ലിയ എൽസ സന്തോഷ്‌, സിറില്‍ കുര്യാക്കോസ് എന്നിവർ ചേർന്ന് ഒരുക്കി.  ഒസിവൈഎം ക്രിസ്മസ് ചാരിറ്റി ഡ്രൈവും സംഘടിപ്പിച്ചു. 200 കിലോഗ്രാം വരുന്ന സാധനങ്ങൾ ശേഖരിച്ച് ഏഴ് വലിയ പെട്ടികളിലാക്കി ആവശ്യക്കാർക്ക് വിതരണം ചെയ്തു. സമാഹരിച്ച ഇനങ്ങൾ അവധിക്കാലത്ത് ഏകദേശം 150 കുടുംബങ്ങൾക്ക് പുഞ്ചിരി സമ്മാനിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് മൗണ്ട് ഗ്രാവറ്റ് കമ്മ്യൂണിറ്റി സെന്റർ കോർഡിനേറ്റർ ജാനറ്റ് നന്ദി രേഖപ്പെടുത്തി.

ADVERTISEMENT

ഇതിനുപുറമെ ഒസിവൈഎം വൈവിധ്യമാർന്ന കേക്കുകളുടെ വിൽപ്പന സംഘടിപ്പിച്ചു. അതിന്റെ ഭാരവാഹിയായി വിശാഖ് മാണി പ്രവർത്തിച്ചു. 2024-ലെ കലണ്ടർ വിൽപ്പന യജ്ഞത്തിനും തുടക്കം കുറിച്ചു. അതിൽ ഓസ്ട്രേലിയൻ പൊതു അവധി ദിനങ്ങളും, ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പ്രധാനപെട്ട ദിവസങ്ങളും ഉൾക്കൊള്ളുന്നു. അതിന്റെ ഭാരവാഹികള്‍ ആയി വീണ വര്‍ഗീസ്, ബിജോയ് മാത്യു എന്നിവര്‍ പ്രവർത്തിച്ചു. അടുത്ത വർഷം ബിജോയ് മാത്യു, ജിജോ സക്കറിയ, റിനു ജേക്കബ്, വിനു മാണി എന്നിവരുടെ നേതൃത്വത്തില്‍ ഒരു ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് നടത്തുന്നതിനും ധാരണയായി. എല്ലാ പ്രവർത്തങ്ങളും ഭംഗിയായി നടക്കുന്നതിനു ഫാ. ലിജു സാമുവൽ (വികാരി), സിബി മാത്യു (സെക്രട്ടറി), ലിയ എൽസ സന്തോഷ് (ജോയിന്റ് സെക്രട്ടറി), ടിഞ്ചു തോമസ് (ട്രഷറർ) എന്നിവർ ചുക്കാൻ പിടിച്ചു.

(വാർത്ത: ലിയ എൽസ സന്തോഷ്)

English Summary:

Brisbane St George Indian Orthodox Church Youth Movement to Welcome Christmas