റഷ്യയുടെ സ്വന്തം പുതുവത്സര സാന്താക്ലോസ്; ഡീസ് മൊറോസ് എന്ന ‘മഞ്ഞു രാക്ഷസൻ’
ക്രിസ്മസുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് സമ്മാനം തരുന്ന സാന്താക്ലോസ് എന്ന കഥാപാത്രത്തെ എല്ലാവർക്കും പരിചയം കാണും.
ക്രിസ്മസുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് സമ്മാനം തരുന്ന സാന്താക്ലോസ് എന്ന കഥാപാത്രത്തെ എല്ലാവർക്കും പരിചയം കാണും.
ക്രിസ്മസുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് സമ്മാനം തരുന്ന സാന്താക്ലോസ് എന്ന കഥാപാത്രത്തെ എല്ലാവർക്കും പരിചയം കാണും.
ക്രിസ്മസുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് സമ്മാനം തരുന്ന സാന്താക്ലോസ് എന്ന കഥാപാത്രത്തെ എല്ലാവർക്കും പരിചയം കാണും. പാവപ്പെട്ടവരെ സഹായിച്ചിരുന്ന വിശുദ്ധ നിക്കോളാസിൽ നിന്നാണ് ‘സാന്താക്ലോസ്’ എന്ന ക്രിസ്മസ് സമ്മാനങ്ങളുമായി വരുന്ന ക്രിസ്മസ് പാപ്പയുടെ ജനനം. വിചിത്രമായി തോന്നുന്ന എന്നാൽ സാന്താക്ലോസുമായി ചില സാമ്യങ്ങൾ ഉള്ള ഒരു കഥാപാത്രമാണ് ഡീസ് മൊറോസ്.
∙ സ്ലാവ് വംശജരുടെ മഞ്ഞു രാക്ഷസൻ
പൗരാണിക സ്ലാവ് വിശ്വാസമനുസരിച്ച് മഞ്ഞു രാക്ഷസനാണ് ഡീസ് മൊറോസ്. മൊറോസ്കോ അല്ലെങ്കിൽ ഡീസ് എന്നും വിളിക്കപ്പെടുന്ന ഡീസ് മൊറോസ് എന്ന കഥാപാത്രത്തെ പിന്നീട് സാഹിത്യവും നാടകവുമെല്ലാം സ്വാധീനിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ കലാ സാംസ്കാരിക മേഖലകളിൽ ലഭിച്ച പ്രീതി ഡീസ് മൊറോസിനെ ജനകീയകമാക്കി.
റഷ്യൻ വിപ്ലവത്തെത്തുടർന്ന് ക്രിസ്മസ് പാരമ്പര്യങ്ങൾ മതപരവും ബൂർഷ്വാ സ്വഭാവമുള്ളതായി വിലയിരുത്തപ്പെട്ടു. ഇതോടെ സോവിയറ്റ് യൂണിയനിൽ ക്രിസ്മസ് പാരമ്പര്യങ്ങൾ നിരുത്സാഹപ്പെടുത്തപ്പെട്ടു. ഇതോടെ ക്രിസ്മസ് കാലത്ത് സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിന് പകരമായി പുതുവത്സരത്തിൽ സമ്മാനവുമായി വരുന്ന കഥാപാത്രമായി ഡീസ് മൊറോസ് മാറി.
∙ റഷ്യയിൽ ഇന്നും ജനകീയൻ
ഡീസ് മൊറോസ് ആധുനിക റഷ്യയിലും ജനകീയമായ കഥാപാത്രമാണ്. റഷ്യയിലെ വോളോഗ്ഡ ഒബ്ലാസ്റ്റിലെ വെലിക്കി ഉസ്ത്യുഗ് പട്ടണം ഡീസ് മൊറോസിന്‍റെ ജന്മദേശമായി 1998ൽ മോസ്കോ മേയറായിരുന്ന യൂറി ലുഷ്കോവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ തപാൽ ഓഫിസിൽ ഇന്നും പുതുവത്സര കാലത്ത് ഡൈ് മൊറോസിനെ തേടി കത്തുകൾ വരുന്നുണ്ട്.
1990 ൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള സാന്താക്ലോസും റഷ്യയിൽ സജീവമായി. ഇതോടെ റഷ്യയിലെ വിവിധ പ്രാദേശിക ഭരണകൂടങ്ങൾ സ്ലാവ് പാരമ്പര്യത്തിന്‍റെ ഭാഗമായി ഡീസ് മൊറോസിനെ ഡിസംബർ , ജനുവരി സമയങ്ങളിൽ കുട്ടികൾക്ക് ഇടയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
2014 ൽ റഷ്യയിൽ നടന്ന ഒളിംപിക്സിലെ ഭാഗ്യചിഹ്നമായി പരിഗണിക്കാനുള്ള മത്സരത്തിൽ ഡീസ് മൊറോസും ഇടംപിടിച്ചിരുന്നു. എസ്റ്റോണിയൻ സാന്താക്ലോസ്, ഫിന്നിഷ് സാന്താ പോലെ മറ്റ് സംസ്കാരങ്ങളിലും ക്രിസ്മസ് പുതുവത്സര സമ്മാനങ്ങളുമായി വരുന്ന സമാന കഥാപാത്രങ്ങളുണ്ട്.