ഷോർട് ഫിലിം ദി റൂട്ട്സ് കാൻബറയിൽ പ്രദർശിപ്പിച്ചു
Mail This Article
കാൻബറ ∙ മാതൃ ഭാഷയായ മലയാളത്തെ മുൻനിർത്തിയുള്ള ഷോർട് ഫിലിം ദി റൂട്ട്സ് (വേരുകൾ) ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ പ്രദർശിപ്പിച്ചു .വിദേശത്തും സ്വദേശത്തും വൻ സ്വീകരണമാണ് ഈ സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യാന്തര ചലച്ചിത്രമേളയിൽ ഈ ചിത്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രവാസത്തിന്റെ വഴികളിൽ നഷ്ടപ്പെട്ട് പോകുന്ന ഭാഷാ ''വേരുകളാണ് " ഈ ചെറു സിനിമയുടെ ഇതിവൃത്തം. ബന്ധങ്ങളിൽ മലയാള ഭാഷയുടെ സ്വാധീനവും അനിവാര്യതയും ഈ ചെറു സിനിമ അടിവരയിടുന്നു. പ്രവാസികളിൽ നഷ്ടമാകുന്ന മാതൃ ഭാഷാ സ്നേഹത്തെ ചൂണ്ടിക്കാട്ടാന്‍ ചിത്രം ശ്രമിക്കുന്നു.
കാൻബറയിലേ ഒരുകൂട്ടം പ്രവാസികളുടെ നിരവധി മാസങ്ങളിലെ അധ്വാനമാണ് ഈ ചിത്രം.വേരുകളിലെ അഭിനേതാക്കളെല്ലാം പുതു മുഖങ്ങളാണെങ്കിലും അവരരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തിരിക്കുന്നു.കഥ, തിരക്കഥ, സംഭാഷണം എന്നിവ ജോമോൻ ജോൺ നിർവഹിച്ചിരിക്കുന്നു. സംവിധാനവും ദൃശ്യാവിഷ്ക്കാരവും ഫിലിപ്പ് കാക്കനാട് മനോഹരമാക്കിയിട്ടുണ്ട്. ബിന്ദു ജോമോന്റെ മനോഹരമായ വരികൾക്ക് ഷാന്റി ആന്റണി ഈണം പകർന്നിരിക്കുന്നു. യുട്യൂബിൽ വൈറലായി മുന്നേറുകയാണ് ഈ ചെറു സിനിമ
ക്യാൻ ടൗൺ ക്രീയേഷൻസ് ആണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. പ്രശസ്ത പിന്നണി ഗായകൻ നജിം അർഷാദ് പാടിയ ഗാനം ചിത്രത്തെ മനോഹരമാക്കുന്നു..
പശ്ചാത്തല സംഗീതം : ഷെയ്ക്ക് ഇലാഹി , ഡിസൈൻ : ജൂബി വര്ഗീസ് , ശബ്ദ മിശ്രണം: ഷെഫിൻ മായൻ , എഡിറ്റിങ്: ധനേഷ് എന്നിവരാണ് ഈ ഹ്രസ്വചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വൈറലായ “പൂനിലാവിൽ പൂഞ്ചിരിതൂകി” എന്ന ക്രിസ്തുമസ് കരോൾ സംഗീതത്തിന് പിന്നിലും ക്യാൻ ടൗൺ ക്രീയേഷൻസ് ആയിരുന്നു.
https://youtu.be/qz30oxwOwLo?si=wHXdKY2qEq51K9Rp
വാർത്ത ∙ ജോജോ മാത്യു